KeralaNEWS

ഐ എസ് എല്‍ ഫൈനൽ: കേരള ബ്ലാസ്റ്റേഴ്സ് × ഹൈദരാബാദ് എഫ് സി 

*രണ്ടു ടീമിന്റെയും ഓഹരി ഉടമകൾ തെലങ്കാനക്കാർ
 
* കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ സിഇഒ വരുൺ ത്രിപുരനേനിയും ചേർന്ന് രൂപീകരിച്ചതാണ് ഹൈദരാബാദ് എഫ്‌സി
 
*ക്ലബ് രൂപീകരിച്ച ശേഷം ഹൈദരാബാദ് ആദ്യമായി തോൽപ്പിച്ചത് കേരള ബ്ലാസ്റ്റേഴ്സിനെ
 
 

 എസ് എല്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ് സിയെ നേരിടും.ഇന്ന് നടന്ന സെമി ഫൈനലിന്റെ രണ്ടാം പാദത്തില്‍ ഹൈദരബാദ് മോഹന്‍ ബഗാനോട് പരാജയപ്പെട്ടുവെങ്കിലും അഗ്രിഗേറ്റ് സ്കോറില്‍ അവര്‍ ഫൈനലിലേക്ക് കടക്കുകയായിരുന്നു.
സെമിയുടെ ആദ്യ പാദത്തില്‍ ഹൈദരാബാദ് 3-1 എന്ന സ്കോറിന് ബഗാനെ തോല്‍പ്പച്ചിരുന്നു.ഇന്ന് 1-0 എന്ന സ്കോറിന് മോഹന്‍ ബഗാന്‍ വിജയിച്ചു.ഇതോടെ അഗ്രിഗേറ്റ് സ്കോറില്‍ 3-2നാണ് ഹൈദരബാദ്  ഫൈനലിൽ കടന്നത്.ഇത് ഹൈദരബാദിന്റെ ആദ്യ ഐ എസ് എല്‍ ഫൈനല്‍ ആണ്.കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാമത്തെ ഫൈനലും. മാര്‍ച്ച്‌ 20ന് ഗോവയിലെ ഫതോര്‍ഡ സ്റ്റേഡിയത്തില്‍ ആകും ഫൈനൽ മത്സരം നടക്കുക.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഹരി ഉടമകളിൽ ഏറിയ പങ്കും തെലങ്കാനക്കാരാണ്.തെലങ്കാനയുടെ തലസ്ഥാനമാണ് ഹൈദരാബാദ്.2019 ഓഗസ്റ്റ് 27 ന് സ്ഥാപിതമായ ഹൈദരാബാദ് ഫുട്ബോൾ ക്ലബ് 2019–20 ലാണ് ആദ്യമായി ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ അരങ്ങേറുന്നത്.ദീർഘകാല സാമ്പത്തിക, സാങ്കേതിക പ്രശ്‌നങ്ങൾ കാരണം 2018–19 സീസണിനുശേഷം എഫ്‌സി പൂനെ സിറ്റി പിരിച്ചുവിട്ടപ്പോൾ ഹൈദരാബാദ് ആസ്ഥാനമായുള്ള സംരംഭകനായ വിജയ് മദ്ദുരിയും കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ സിഇഒ വരുൺ ത്രിപുരനേനിയും ചേർന്ന് ഫ്രാഞ്ചൈസി ഏറ്റെടുക്കുകയായിരുന്നു.തുടർന്ന് ഫ്രാഞ്ചൈസി സ്വന്തം നഗരമായ ഹൈദരാബാദിലേക്ക് മാറ്റുകയായിരുന്നു.ക്ലബ്ബ് അവരുടെ അരങ്ങേറ്റം 2019-20 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ എടികെ ക്ക് എതിരെ 2019ഒക്ടോബർ25ലെ ,മത്സരത്തിൽ 5-0 എന്ന വലിയ തോൽവിയോടെയായിരുന്നു.അവരുടെ ആദ്യത്തെ വിജയം 2019 നവംബർ 2 ന് കേരള ബ്ലാസ്റ്റേഴ്സിനെതിരെ 2-1 ന് ആയിരുന്നു.ഈ സീസണിൽ രണ്ടു തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഓരോ തവണ രണ്ട് കൂട്ടരും വിജയിച്ചു.
ഹൈദരാബാദിലെ ജിഎംസി ബാലയോഗി സ്റ്റേഡിയമാണ് അവരുടെ ഹോം ഗ്രൗണ്ട്.കേരള ബ്ലാസ്റ്റേഴ്സിന്റെ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയവും.

Back to top button
error: