‘ക്ലാസ്‌മേറ്റ്‌സി’ലെ റസിയ പ്രേക്ഷകരുടെ ഹൃദയം കവർന്ന കഥാപാത്രമാണ്.
ഈ കഥാപാത്രത്തിലൂടെയാണ് നടി രാധികയെ ഇന്നും മലയാളികള്‍ ഓര്‍ക്കുന്നത്. വിവാഹശേഷം അഭിനയ രംഗത്ത് നിന്ന് വിട്ടു നില്‍ക്കുകയായിരുന്ന രാധിക.
മഞ്ജു വാര്യര്‍ നായികയായ ബഹുഭാഷാ ചിത്രമായ ‘ആയിഷ’യിലൂടെ രാധിക വീണ്ടും തിരിച്ചെത്തുകയാണ്.
വിവാഹത്തിന് ശേഷം ഭര്‍ത്താവിനോടൊപ്പം വിദേശത്താണ് രാധികയുടെ താമസം. ആയിഷയുടെ ഷൂട്ടിംഗ് നടന്നതും വിദേശത്ത് വെച്ചായിരുന്നു. ഇപ്പോഴിതാ സിനിമയിലേക്ക് മടങ്ങി എത്താനുള്ള കാരണം വെളിപ്പെടുത്തുന്നു രാധിക.
മഞ്ജു വാര്യര്‍ ആണ് മടങ്ങി വരവിന്റെ പ്രധാന കാരണമെന്നാണ് നടി പറയുന്നത്.
“മഞ്ജു ചേച്ചിക്കൊപ്പം ഉള്ള സിനിമ ആയത് കൊണ്ടാണ് ആയിഷ കമ്മിറ്റ് ചെയ്തത്. മഞ്ജു ചേച്ചിക്ക് ഒപ്പമുള്ള അഭിനയാനുഭവം പങ്കുവയ്ക്കാന്‍ വാക്കുകള്‍ക്ക് സാധിക്കില്ല. ശരിക്കും ലേഡി സൂപ്പര്‍സ്റ്റാര്‍ തന്നെയാണ് മഞ്ജു ചേച്ചി. അവര്‍ക്കൊപ്പം കുറച്ച് സ്‌ക്രീനുകള്‍ പങ്കിടാന്‍ സാധിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ്. ആയിഷയിലെ എന്റെ കഥാപാത്രം വ്യത്യസ്തവും രസകരവുമാണ്…”
രാധിക ആഹ്ലാദം പങ്കുവയ്ക്കുന്നു.
എന്നാൽ ഇത് മാത്രമല്ല തിരിച്ചു വരവിൻ്റെ കാരണം എന്നും രാധിക പറയുന്നു. ബഹുഭാഷ ചിത്രം എന്നതും, ബിഗ് ബഡ്ജറ്റ് ചിത്രമാണ് എന്നതും സിനിമ ഏറ്റെടുക്കാനുള്ള കാരണമായി രാധിക പറയുന്നു. കൂടാതെ ചിത്രത്തിന് വേണ്ടി ഡാന്‍സ് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് പ്രഭുദേവയാണ്.
ഇത് മറ്റൊരു കാരണമായി രാധിക വിശദീകരിക്കുന്നു.
ഈ ഒരു ഭാഗത്ത് കുറച്ച് സെക്കന്റുകള്‍ തനിക്ക് ഭാഗമാകാന്‍ കഴിഞ്ഞു എന്നതാണ് രാധികയെ തിരിച്ചുവരവില്‍ സന്തോഷിക്കുന്ന മൂന്നാമത്തെ കാര്യം. കുറച്ച് സെക്കന്റുകള്‍ മാത്രമേ ഉള്ളൂവെങ്കിലും ആ അനുഭവം തനിക്ക് രോമാഞ്ചമുണ്ടാക്കി എന്നും താരം കൂട്ടിച്ചേര്‍ത്തു.