Month: March 2022
-
India
ലക്ഷ്മികാന്ത് കട്ടിമണി എന്ന ഗോൾകീപ്പർ..
ലക്ഷ്മികാന്ത് കട്ടിമണി എന്ന പേര് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഒരിക്കലും മറക്കില്ല. പെനാൽട്ടി വിധി നിർണയിച്ച ISL ഫൈനലിൽ ഹൈദരാബാദിനെ വിജയത്തേരേറ്റിയത് ഈ ഗോവക്കാരൻ ഗോൾകീപ്പറാണ്. <span;>ബ്ലാസ്റ്റേഴ്സ് ഡിഫൻഡർ ലെസ്കോവിച്ചിന്റേത് ഉൾപ്പെടെ കട്ടി സേവ് ചെയ്തത് 3 കിക്കുകളാണ്. ലക്ഷ്മികാന്ത് കട്ടിമണി ഹൈദരാബാദ് ടീമംഗങ്ങളുടെ സ്വന്തം കട്ടിയാണ്. ഫറ്റോർദ സ്റ്റേഡിയത്തിലെ പെനാൽട്ടി ഷൂട്ടൌട്ടിൽ കട്ടിയുടെ മനക്കട്ടിയാണ് ഹൈദരാബാദിന് കന്നി കിരീടം സമ്മാനിച്ചത്. ആയുഷ് അധികാരിയുടെ കിക്ക് മാത്രമാണ് കട്ടിയെ മറികടന്ന് വല കുലുക്കിയത്. നാല് കിക്കുകളിൽ മൂന്നും ഗോളാക്കി മാറ്റിയതോടെ കട്ടിയുടെ സ്പൈഡർമാൻ പരിവേഷത്തിൽ ഹൈദരാബാദിന് ചരിത്ര കിരീടം സ്വന്തം. സ്വന്തം നാട്ടിലെ സ്റ്റേഡിയത്തിൽ ടീമിനെ അഭിമാന കിരീടത്തിലേക്ക് നയിച്ച് കട്ടിക്ക് മടക്കം. മികച്ച പ്രകടനങ്ങളിലൂടെ പരിശീലകൻ മാനുവൽ മാർക്വേസിന്റെ വിശ്വാസം പിടിച്ചുപറ്റിയ കട്ടിമണി 14 മത്സരങ്ങളിൽ ഹൈദരാബാദിന്റെ വല കാത്തു . 2015 മുതൽ എഫ് സി ഗോവയുടെ ഒന്നാം നമ്പർ ഗോൾ കീപ്പർ ആയിരുന്ന ലക്ഷ്മികാന്ത് ടീമിനായി നാലു…
Read More » -
Kerala
(no title)
കണ്ണൂര്‍: കെ റെയില്‍ വിരുദ്ധ സമരത്തിന്റെ പേരില്‍ രണ്ടാം വിമോചന സമരത്തിനാണ് ശ്രമിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചങ്ങനേശ്ശേരി വിമോചന സമരത്തിന്റെ കേന്ദ്രമാക്കി മാറ്റാനാണ് തീരുമാനം. കേന്ദ്രമന്ത്രി, മതമേലധ്യക്ഷന്മാര്‍, സമുദായ നേതാവ് എന്നിവര്‍ ഉള്‍പ്പെടെ പലരും അവിടെയെത്തി. എന്നാല്‍ 1957-59 കാലമല്ല ഇതല്ലെന്ന് ഓര്‍ക്കണമെന്നും കോടിയേരി പറഞ്ഞു. നൂറുകൊല്ലം മുമ്പ് നടത്തേണ്ട സമരം ഇക്കാലത്ത് നടത്തിയിട്ട് കാര്യമില്ല. കല്ലെടുത്തുകൊണ്ട് പോയാല്‍ കണ്ടുപിടിക്കാന്‍ പ്രയാസം ആണ്. സമരം നടത്തി സമയം കളയാതിരിക്കുകയാണ് നല്ലതെന്നും കോടിയേരി പരിഹസിച്ചു.
Read More » -
Kerala
ശ്രീകുമാരൻ തമ്പി നുണ പറയുന്നു…?
പംക്തി: നല്ല നടപ്പ് പ്രവീൺ ഇറവങ്കര ഒരാകാശത്ത് ഒരുപാടു സൂര്യന്മാരുണ്ടായാൽ പ്രപഞ്ചം വിഷമവൃത്തത്തിൽ പെട്ടുപോകും. പൊട്ടിത്തെറികളുടെ പൂരക്കമ്പത്തിനേ നേരമുണ്ടാകൂ. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് അങ്ങനെ ഒരുപാട് സൂര്യന്മാരുള്ള ഒരു തറവാടുണ്ട്. പുത്തൂർ തറവാട്. ഗരുഡോപാസകരും ചില്ലിക്കാശ് പ്രതിഫലം വാങ്ങാതെ വിഷചികിത്സ നടത്തിയവരുമായ പൂർവ്വികരുടെ പുണ്യം കൊണ്ട് സരസ്വതീ കടാക്ഷമുളള മൂന്നു മക്കൾ അവിടെ ജനിച്ചു. പി.വി തമ്പി, പി.ജി തമ്പി, ശ്രീകുമാരൻ തമ്പി. മൂവരും ഒന്നിനൊന്നു കേമന്മാർ. പക്ഷേ സാഹിത്യത്തിലെ മത്സരം സാഹോദര്യം മറന്ന് ജീവിതത്തിൽ വൈരത്തിൻ്റെ അഗ്നി പടർത്തുന്നത് അവർ ഗൗനിച്ചില്ല. ആത്മകഥയിൽ പോലും പകയുടെ തീനാമ്പുകൾ ഒളിച്ചു വെച്ച ശ്രീകുമാരൻ തമ്പി എന്ന എഴുത്തുകാരനെ ചോദ്യം ചെയ്യുകയാണ് നോവലിസ്റ്റും തിരക്കഥാകൃത്തുമായ പ്രവീൺ ഇറവങ്കര സർവ്വാദരണീയനായ ശ്രീകുമാരൻ തമ്പി സാർ വായിച്ചറിയാൻ പ്രവീൺ ഇറവങ്കര എഴുതുന്നത്, കഴിഞ്ഞ ദിവസം അങ്ങ് 83- മത് ജന്മദിനം ആഘോഷിച്ചപ്പോൾ ഞാനും അങ്ങയുടെ ആയുരാരോഗ്യസൗഖ്യത്തിനായി പ്രാർത്ഥിച്ചിരുന്നു. ഇനിയുമേറെക്കാലം ഉന്മേഷവാനായി അങ്ങ് നമ്മുടെ മാതൃകൈരളിയെ സാഹിത്യ…
Read More » -
Kerala
കെറെയിൽ അതിരടയാള കല്ലുകൾ പിഴുതെടുത്ത് ജയിലിൽ പോകാൻ യുഡിഎഫ് നേതാക്കൾ തയാറെന്ന് പ്രതിപക്ഷ നേതാവ്
കെറെയിൽ അതിരടയാള കല്ലുകൾ പിഴുതെടുത്ത് ജയിലിൽ പോകാൻ യുഡിഎഫ് നേതാക്കൾ തയാറെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിഷേധിക്കുന്ന സാധാരണക്കാർക്കെതിരെ പോലീസ് കേസെടുക്കുകയാണ്. അവരെ ജയിലിൽ പോകാൻ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതിരടയാള കല്ലുകൾ പിഴുതെറിയാൻ യുഡിഎഫ് തീരുമാനിച്ചപ്പോൾ ജനങ്ങൾ അത് ഏറ്റെടുക്കുകയായിരുന്നു. എന്നാൽ ജനങ്ങൾക്കെതിരെ പോലീസ് കേസെടുക്കുകയാണ്. അതുകൊണ്ട് ഈ സമരം യുഡിഎഫ് ഏറ്റെടുക്കുകയാണ്. ഇതുവരെ ജനങ്ങൾക്ക് ആത്മവിശ്വാസം നൽകുകയാണ് ചെയ്തത്. എന്നാൽ ഇനിമുതൽ ജനങ്ങളെ പിന്നിൽ നിർത്തും. കല്ല് പിഴുതെറിഞ്ഞ് ജയിലിൽ പോകാൻ യുഡിഎഫ് പ്രവർത്തകരും നേതാക്കന്മാരും തയാറാണ്.
Read More » -
Kerala
നമ്പർ 18 പോക്സോ കേസ് പ്രതികളായ റോയ് വയലാട്ട്, സൈജു തങ്കച്ചൻ എന്നിവരുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി
നമ്പർ 18 പോക്സോ കേസ് പ്രതികളായ റോയ് വയലാട്ട്, സൈജു തങ്കച്ചൻ എന്നിവരുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. കൊച്ചിയിലെ പ്രത്യേക പോക്സോ കോടതിയാണ് വിധി പറയുക. പ്രതികൾക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. കൂടുതൽ പേർ ഇരകളാക്കപ്പെട്ടിട്ടുണ്ടോയെന്നും മറ്റ് പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടൊ എന്നും അന്വേഷിക്കേണ്ടതിനാൽ പ്രതികൾക്ക് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. പരാതിക്കാരെ തനിയ്ക്ക് മുൻപരിചയമില്ലെന്നും പോലീസിന് തന്നോടുള്ള വിരോധത്തിൻ്റെ ഭാഗമായാണ് പോക്സോ കേസിൽ പ്രതിചേർത്തതെന്നും അതിനാൽ ജാമ്യം നൽകണമെന്നുമാണ് പ്രതിഭാഗം വാദം.
Read More » -
LIFE
“ദസ്ര” ഫസ്റ്റ് ലുക്ക് പോസ്റ്റർ
പ്രശസ്ത നടൻ നാനിയുടെ പാൻ ഇന്ത്യൻ ചിത്രമായ “ദസ്ര” യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. തെലുങ്ക് തമിഴ് കന്നഡ മലയാളം ഹിന്ദി ഭാഷകളിലായാണ് ചിത്രമൊരുങ്ങുന്നത്. കീർത്തി സുരേഷ് നായികയായി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ശ്രീകാന്ത് ഒടെല ആണ്. ശ്രീലക്ഷ്മി വെങ്കിടേശ്വര സിനിമാസ് ബാനറിൽ സുധാകർ ചെരുകുറി ചിത്രം നിർമ്മിക്കുന്നു. സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ, സത്യൻ സൂര്യൻ ഐഎസ്‌സി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സന്തോഷ് നാരായണൻ സംഗീതം പകരുന്നു. ഗോദാവരികാനിയിലെ സിംഗരേണി കൽക്കരി ഖനിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയിൽ നാനി മാസ്സും ആക്ഷൻ പായ്ക്ക്ഡായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എഡിറ്റർ-നവീൻ നൂലി പ്രൊഡക്ഷൻഡിസൈനർ- അവിനാഷ് കൊല്ല എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-വിജയ് ചഗന്തി
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇന്ധന വിതരണം ഭാഗികമായി തടസപ്പെടും
സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇന്ധന വിതരണം ഭാഗികമായി തടസപ്പെടും. ബിപിസിഎല്‍, എച്ച്പിസിഎല്‍ കമ്പനികളില്‍ സര്‍വീസ് നടത്തുന്ന ടാങ്കര്‍ ലോറികള്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. നിലവില്‍ രണ്ട് കമ്പനികളിലുമായി 600ഓളം ലോറികളാണ് പണിമുടക്കുന്നത്. അതേസമയം ഇന്ത്യൻ ഓയിൽ കോർപറേഷൻ ഇന്ധന വിതരണം നടത്തുന്നതിനാൽ സമരം പൊതുജനത്തെ ബാധിക്കില്ല. 13 ശതമാനം സർവീസ് ടാക്സ് നൽകാൻ നിർബന്ധിതരായ സാഹചര്യത്തിലാണ് പണിമുടക്കെന്ന് പെട്രോളിയം പ്രൊഡക്ട്സ് ട്രാൻസ്പോർടേഴ്സ് വെൽഫെയർ അസോസിയേഷൻ അറിയിച്ചു. കരാർ പ്രകാരം എണ്ണ കമ്പനികൾ ആണ് സർവിസ് ടാക്സ് നൽകേണ്ടത് എന്നാണ് സംഘടനയുടെ വാദം.
Read More » -
Kerala
ഐഎഫ്എഫ്‌കെയില്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കാനുള്ള തീരുമാനത്തിൽ സന്തോഷമറിയിച്ച് താര രാമാനുജന്‍
26ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കാനുള്ള തീരുമാനം വലിയ സന്തോഷം നല്‍കുന്നതെന്ന് സംവിധായിക താര രാമാനുജന്‍. തന്റെ ആദ്യ സിനിമയായ നിഷിദ്ധോ മേളയുടെ മത്സര വിഭാഗത്തില്‍ മാറ്റുരയ്ക്കുന്നതിന്റെ ആവേശത്തിലുമാണ് താര. തന്റെ ജീവിതത്തില്‍ കടന്നു പോയ സാഹചര്യങ്ങള്‍ സംഭവങ്ങള്‍ എന്നിവയാണ് നിഷിദ്ധോയ്ക്ക് പിന്നിലെന്നും താര കൈരളി ന്യൂസിനോട് പറഞ്ഞു.
Read More » -
NEWS
അരാംകോയുടെ ജിദ്ദയിലെ പ്ലാന്റിന് നേരെ ഹൂതി വിമതരുടെ മിസൈൽ ആക്രമണം
ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നായ അരാംകോയുടെ ജിദ്ദയിലെ പ്ലാന്റിന് നേരെ ഹൂതി വിമതരുടെ മിസൈൽ ആക്രമണം. ഞായറാഴ്ച വൈകിട്ടോടെയുണ്ടായ ആക്രമണത്തില്‍ ഒരു എണ്ണ ടാങ്കിന് തീപിടിച്ചു. നാശനഷ്ടമുണ്ടായെങ്കിലും ആളപായമോ പരിക്കോ ഇല്ലെന്ന് അധികൃതർ അറിയിച്ചു. സൗദിയിലെ വിവിധ നഗരങ്ങളിലെ തന്ത്ര പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചെയുമായി ഹൂതികൾ ആക്രമണങ്ങൾ നടത്തിയിയിരുന്നു. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണങ്ങൾ. ഒരു ബാലിസ്റ്റിക് മിസൈലും ഒമ്പതു ഡ്രോണുകളും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുൻപ് തകർത്തതായി സൗദി പ്രതിരോധ സേന അവകാശപ്പെട്ടു. ജിസാനിലെ അരാംകോ ഡിസ്ട്രിബ്യൂഷൻ സ്റ്റേഷൻ, ദഹ്റാൻ അൽ ജനൂബിലെ പവർ സ്റ്റേഷൻ, ഖമീസ് മുഷൈത്തിലെ പ്രകൃതിവാതക കേന്ദ്രം, യാമ്പുവിലെ അരാംകോ ദ്രവീകൃത പ്രകൃതിവാതക പ്ലാന്റ്, അൽ-ഷഖീഖിലെ ജലശുദ്ധീകരണ പ്ലാന്റ് എന്നിവയ്ക്കു നേരെയും ജനവാസ കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങൾ.
Read More » -
Kerala
ഡീസല്‍ വില വര്‍ധനക്കെതിരെ കെ. എസ്. ആര്‍. ടി. സി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കെ എസ് ആര്‍ ടി സി ക്കുള്ള ഡീസലിന്റെ വില വര്‍ധിപ്പിച്ച എണ്ണക്കമ്പനികളുടെ നടപടി ചോദ്യം ചെയ്ത് കെ എസ് ആര്‍ ടി സി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി എതിര്‍കക്ഷികളായ കേന്ദ്ര സര്‍ക്കാര്‍, വിവിധ എണ്ണക്കമ്പനികള്‍ എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. ഡീസല്‍ ലിറ്ററിന് 27 രൂപയിലധികം വര്‍ദ്ധിപ്പിച്ച നടപടി പിന്‍വലിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. ഡീസലിന് പൊതുവിപണിയെക്കാള്‍ 27 രൂപ അധികം കെ എസ് ആര്‍ ടി സി യില്‍ നിന്നും ഈടാക്കാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. വിപണി വിലയ്‌ക്കെങ്കിലും കെ എസ് ആര്‍ ടി സി ക്ക് ഡീസല്‍ ലഭ്യമാക്കണമെന്നും കെ എസ് ആര്‍ ടി സി യെ കനത്ത നഷ്ടത്തിലേക്ക് തള്ളിവിടുന്നതാണ് എണ്ണക്കമ്പനികളുടെ തീരുമാനമെന്നും നടപടി വിവേചനപരവും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 ന്റെ ലംഘനവുമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
Read More »