കെ എസ് ആര് ടി സി ക്കുള്ള ഡീസലിന്റെ വില വര്‍ധിപ്പിച്ച എണ്ണക്കമ്പനികളുടെ നടപടി ചോദ്യം ചെയ്ത് കെ എസ് ആര് ടി സി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി എതിര്‍കക്ഷികളായ
കേന്ദ്ര സര്‍ക്കാര്‍, വിവിധ എണ്ണക്കമ്പനികള്‍ എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചിരുന്നു.
ഡീസല്‍ ലിറ്ററിന് 27 രൂപയിലധികം വര്‍ദ്ധിപ്പിച്ച നടപടി പിന്‍വലിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. ഡീസലിന് പൊതുവിപണിയെക്കാള്‍ 27 രൂപ അധികം കെ എസ് ആര് ടി സി യില്‍ നിന്നും ഈടാക്കാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
വിപണി വിലയ്ക്കെങ്കിലും കെ എസ് ആര് ടി സി ക്ക് ഡീസല്‍ ലഭ്യമാക്കണമെന്നും കെ എസ് ആര് ടി സി യെ കനത്ത നഷ്ടത്തിലേക്ക് തള്ളിവിടുന്നതാണ് എണ്ണക്കമ്പനികളുടെ തീരുമാനമെന്നും നടപടി വിവേചനപരവും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 ന്റെ ലംഘനവുമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.