കെറെയിൽ അതിരടയാള കല്ലുകൾ പിഴുതെടുത്ത് ജയിലിൽ പോകാൻ യുഡിഎഫ് നേതാക്കൾ തയാറെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിഷേധിക്കുന്ന സാധാരണക്കാർക്കെതിരെ പോലീസ് കേസെടുക്കുകയാണ്. അവരെ ജയിലിൽ പോകാൻ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതിരടയാള കല്ലുകൾ പിഴുതെറിയാൻ യുഡിഎഫ് തീരുമാനിച്ചപ്പോൾ ജനങ്ങൾ അത് ഏറ്റെടുക്കുകയായിരുന്നു. എന്നാൽ ജനങ്ങൾക്കെതിരെ പോലീസ് കേസെടുക്കുകയാണ്. അതുകൊണ്ട് ഈ സമരം യുഡിഎഫ് ഏറ്റെടുക്കുകയാണ്.
ഇതുവരെ ജനങ്ങൾക്ക് ആത്മവിശ്വാസം നൽകുകയാണ് ചെയ്തത്. എന്നാൽ ഇനിമുതൽ ജനങ്ങളെ പിന്നിൽ നിർത്തും. കല്ല് പിഴുതെറിഞ്ഞ് ജയിലിൽ പോകാൻ യുഡിഎഫ് പ്രവർത്തകരും നേതാക്കന്മാരും തയാറാണ്.