Month: March 2022
-
Crime
വല്ലപ്പോഴും പുറത്തിറങ്ങുന്ന ഹമീദ്.. ഒരു സ്ത്രീയോട് ദുരൂഹത നിറഞ്ഞ ജീവിതം
മകനെയും കുടുംബത്തെയും തീയിട്ട് കൊന്ന ഹമീദ് 20 വര്‍ഷമായി മറ്റൊരു സ്ത്രീയോടൊപ്പം. ഇടുക്കിയിലാണ് അയാള്‍. വല്ലപ്പോഴും ബീഡി വാങ്ങാനോ പള്ളിയില്‍ പോകാനോ മാത്രമാണ് ഇയാള്‍ പുറത്തിറങ്ങിയിരുന്നത്. മൂന്ന് വര്‍ഷം മുന്‍പാണ് തിരികെ നാട്ടിലെത്തിയത്. ആദ്യ ഭാര്യ രണ്ട് വര്‍ഷം മുന്‍പാണ് മരിച്ചത്. മകളും നേരത്തെ മരിച്ചിരുന്നു. മറ്റൊരു മകന്‍ വേറെയാണ് താമസം. പരമ്പരാഗതമായി സ്വത്തുള്ള കുടുംബമായിരുന്നു ഹമീദിന്റെ. ചീനിക്കുഴിയില്‍ മെഹ്റിന്‍ സ്റ്റോഴ്സെന്ന പേരില്‍ പച്ചക്കറി പലചരക്ക് കട നടത്തുന്ന മകന്‍ മുഹമ്മദ് ഫൈസലിന്, കൊലപാതകം നടന്ന വീട് ഉള്‍പ്പെടുന്ന 58 സെന്റ് പുരയിടം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇഷ്ടദാനം നല്‍കിയതാണ്. ഇതുകൂടാതെ 60 സെന്റ് സ്ഥലവും ഹമീദിന്റെ പേരിലുണ്ട്. ആറ് ലക്ഷം രൂപയോളം ബാങ്കിലുണ്ട്. ഫൈസലിന് സ്ഥലം നല്‍കുമ്പോള്‍ മരണം വരെ ഹമീദിന് ആദായമെടുക്കാനും ഒപ്പം മകന്‍ ചെലവിന് നല്‍കാനും നിബന്ധനയുണ്ടായിരുന്നു. മൂന്നുനേരം മീനും ഇറച്ചിയുമടങ്ങുന്ന ഭക്ഷണം നല്‍കുന്നില്ലെന്ന് കുറ്റപ്പെടുത്തി ഹമീദ് എന്നും വഴക്കിടുമായിരുന്നു. സ്വത്ത് തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴ മുന്‍സിഫ്…
Read More » -
NEWS
കേട്ടിട്ടുണ്ടോ, കഴിഞ്ഞുപോയ കാലം കാറ്റിനക്കരെ- എന്ന ഗാനം ?
“കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ കൊഴിഞ്ഞു പോയ രാഗം കടലിന്നക്കരെ ഓർമ്മകളെ നിന്നെയോർത്തു കരയുന്നു ഞാൻ നിന്റെ ഓർമ്മകളിൽ വീണുടഞ്ഞു പിടയുന്നു ഞാൻ ” ആദ്യമായി കേൾക്കുകയായിരുന്നു ആ പാട്ട്.വ്യക്തമായി പറഞ്ഞാൽ 1990-ന്റെ ആദ്യം.പിന്നീട് ഏതാനും വർഷങ്ങൾക്കു ശേഷം ഡൽഹിയിലേക്ക് നടത്തിയ ഒരു ട്രെയിൻ യാത്രയിൽ വച്ചും ആ പാട്ട് കേട്ടു.മൂന്നു ദിവസത്തെ യാത്രാവിരസത ഒഴിവാക്കാൻ ആരൊക്കെയോ ചേർന്ന് പാടിയത്. സിനിമാഗാനമല്ല, തീർച്ച. റേഡിയോയിലും മറ്റും കേട്ട ഓർമ്മയുമില്ല.അത്രമേൽ അസാധാരണത്വമൊന്നും അവകാശപ്പെടാനില്ലെങ്കിലും, വിഷാദമധുരമായ ശബ്ദത്തിൽ പാടിക്കേൾക്കുമ്പോൾ മനസ്സിന്റെ ഏതൊക്കെയോ അജ്ഞാതമായ കോണുകളിൽ അത് ചെന്ന് തൊടുന്നുണ്ടായിരുന്നു. പിന്നെയും നിരവധി തവണ ഈ പാട്ട് കേട്ടു.ട്രെയിനിലും മറ്റും ഈ പാട്ടിനെപ്പറ്റി സംസാരിക്കുന്നവരെ പല തവണ നേരിൽ കാണുകയും ചെയ്തു.പക്ഷെ ഈ പാട്ടിനെപ്പറ്റി ആർക്കും കൂടുതലായൊന്നും അറിയുകയുമില്ലായിരുന്നു.ചിലർക്കൊക്കെ നഷ്ടപ്രണയത്തിന്റെ വിങ്ങലാണ് ആ ഗാനം.മറ്റു ചിലർക്ക് ഗൃഹാതുരത്വത്തിന്റെ മധുരാനുഭൂതിയും.പണ്ഡിതപാമര ഭേദമന്യേ മലയാളികളെ ആ പാട്ട് ഇത്രയേറെ വശീകരിക്കാൻ കാരണം എന്താവാം? ആരാണ് ആ പാട്ടിന്റെ രചയിതാവ് ?! ഡൽഹിയിലെത്തി…
Read More » -
Crime
മൂത്രമൊഴിച്ച കേസില്‍ എ.ബി.വി.പി. മുന്‍ ദേശീയ പ്രസിഡന്റ് അറസ്റ്റില്‍
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group ചെന്നൈ: വിധവയും വയോധികയുമായ അയല്‍വാസിയുടെ വീടിനു മുന്നില്‍ മൂത്രമൊഴിച്ചെന്ന പരാതിയില്‍ എ.ബി.വി.പി. മുന്‍ദേശീയ പ്രസിഡന്റ് ഡോ. സുബ്ബയ്യ ഷണ്‍മുഖം അറസ്റ്റില്‍. 2020 ജൂലൈ 11-നായിരുന്നു കേസിന് ആസ്പദമായ സംഭവം. രണ്ടുവര്‍ഷത്തിനു ശേഷമാണ് ആതമ്പാക്കം പോലീസ് സുബ്ബയ്യയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. അപ്പാര്‍ട്മെന്റ് സമുച്ചയത്തില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കമാണ് ഇത്തരമൊരു ഹീനമായ പ്രവൃത്തി ചെയ്യാന്‍ സുബ്ബയ്യയെ പ്രേരിപ്പിച്ചത്. വിധവയായ അയല്‍വാസി, തന്റെ ബന്ധുവിന്റെ സഹായത്തോടെയാണ് സുബ്ബയ്യയ്ക്കെതിരേ പോലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവിന്റെ മരണത്തിനു ശേഷം അപ്പാര്‍ട്മെന്റില്‍ ഇവര്‍ ഒറ്റയ്ക്കായിരുന്നു താമസം. ഇതേ അപ്പാര്‍ട്മെന്റിലെ താമസക്കാരനാണ് സുബ്ബയ്യയും. വീടിനു മുന്നില്‍ മൂത്രമൊഴിക്കുകയും ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ചെയ്തുവെന്നാണ് വയോധികയുടെ പരാതിയില്‍ പറയുന്നത്. സുബ്ബയ്യയുടെ പ്രവൃത്തികള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ടെന്നും പരാതിയിലുണ്ട്. മാസ്‌ക് ധരിച്ചെത്തിയ സുബ്ബയ്യ, കോഴിയിറച്ചിക്കഷണങ്ങളും അവശിഷ്ടങ്ങളും വീടിനു മുന്നില്‍ നിരത്തിയിടുകയും ചെയ്തിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങള്‍ 2020-ല്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തന്റെ…
Read More » -
NEWS
ആശങ്കയിൽ കുട്ടികളുടെ ആരോഗ്യം; മാതാപിതാക്കൾ ഇത് വായിക്കാതെ പോകരുത്
ഇഷ്ടഭക്ഷണം, നല്ല വിദ്യാഭ്യാസം, മികച്ച സൗകര്യങ്ങൾ… ഇങ്ങനെ കുട്ടികൾക്ക് ആവശ്യമായതെല്ലാം നൽകി അവരെ ആരോഗ്യത്തോടെ വളർത്തുന്നുവെന്ന് അഭിമാനിക്കുന്ന രക്ഷിതാക്കൾ അറിയാനാണിത്. ഇന്നത്തെ കുട്ടികളിൽ ഭൂരിഭാഗവും 30-35 വയസ്സാകുമ്പോൾ വിവിധ ജീവിതശൈലീ രോഗങ്ങളുടെ പിടിയിലാകും. യൗവനം വിട്ടൊഴിയുന്നതിനു മുൻപുതന്നെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ അവരുടെ ജീവിതത്തെ കരിനിഴലിലാക്കുകയും ചെയ്യും. ശിശുരോഗ ചികിൽസാ വിദഗ്ധരുടെ സംഘടനയായ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐഎപി) കേരളഘടകം വിവിധതലങ്ങളിൽ നടത്തിയതും സ്വരൂപിച്ചതുമായ പഠനങ്ങളുടെ ആകെത്തുകയാണു ഞെട്ടിക്കുന്ന ഈ വിവരം. ഇതിലേക്കു വിരൽചൂണ്ടുന്ന ചില വസ്തുതകൾ ഇങ്ങനെ: ∙ 10-15 വയസ്സിൽത്തന്നെ രക്തസമ്മർദവും കൊളസ്ട്രോളും പ്രമേഹവും കണ്ടെത്തുന്ന കുട്ടികൾ ഏറുന്നു. ∙ ഒഴിവാക്കാൻ പാടില്ലാത്തതും നന്നായി കഴിക്കേണ്ടതുമായ പ്രഭാതഭക്ഷണം കുട്ടികളിൽ ഏറെപ്പേരും ഉപേക്ഷിക്കുന്നു. ∙ ഫാസ്റ്റ്ഫുഡിനും ശീതളപാനീയങ്ങൾക്കും കുട്ടികൾ അടിമകൾ. ഫലം പൊണ്ണത്തടിയും ആരോഗ്യപ്രശ്നങ്ങളും. ∙ മലബന്ധം വ്യാപക ആരോഗ്യപ്രശ്നം. ∙ കായികമായ കളികളില്ല, വ്യായാമമില്ല ഇതും പൊണ്ണത്തടിക്കു മുഖ്യകാരണം. വിവിധതരം സന്ധിവേദനകൾ വ്യാപകം. ∙ കുട്ടികളുടെ സ്വാഭാവിക പ്രതിരോധശേഷി കുറഞ്ഞു. കാൻസറും ഹൃദ്‌രോഗവും കരൾവീക്കവും…
Read More » -
NEWS
14,700 റഷ്യന്‍ സൈനികരെ വധിച്ചെന്ന് യുക്രെയ്ന്‍
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group കീവ്: റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യയുടെ 14,700 സൈനികര്‍ കൊല്ലപ്പെട്ടതായി യുക്രെയ്ന്‍ വിദേശകാര്യ മന്ത്രാലയം. ഞായറാഴ്ച ട്വിറ്ററിലൂടെയാണ് മന്ത്രാലയം കണക്കുകള്‍ പുറത്തുവിട്ടത്. 14,700 സൈനികര്‍ കൊല്ലപ്പെട്ടതിന് പുറമേ റഷ്യയുടെ 1,487 കവചിത വാഹനങ്ങള്‍, 96 വിമാനങ്ങള്‍, 230 പീരങ്കികള്‍, 947 വാഹനങ്ങള്‍ എന്നിവ തകര്‍ത്തതായി ‘യുക്രെയ്‌നിലെ റഷ്യന്‍ സേനയുടെ മാര്‍ച്ച് 20 വരെയുള്ള നഷ്ടം’ എന്ന തലക്കെട്ടോടെ യുക്രൈന്‍ വിദേശമന്ത്രാലയം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. 400 പേര്‍ അഭയം പ്രാപിച്ച മരിയുപോള്‍ ആര്‍ട്ട് സ്‌കൂളില്‍ റഷ്യന്‍ സൈന്യം മണിക്കൂറുകള്‍ക്ക് മുമ്പ് ബോംബാക്രമണം നടത്തിയിരുന്നു. സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതുവരെ അറിവായിട്ടില്ല. കഴിഞ്ഞയാഴ്ച ആയിരക്കണക്കിന് മരിയാപോള്‍ നിവാസികള്‍ റഷ്യന്‍ പ്രദേശത്തേക്ക് നാടുകടത്തപ്പെട്ടതായി സിറ്റി കൗണ്‍സില്‍ ശനിയാഴ്ച ടെലിഗ്രാം ചാനലില്‍ പോസ്റ്റ് ചെയ്ത ഒരു പ്രസ്താവനയില്‍ പറഞ്ഞു. തുറമുഖ നഗരമായ മരിയാപോളില്‍ റഷ്യ നടത്തിയ ആക്രമണം വരാനിരിക്കുന്ന നൂറ്റാണ്ടുകളില്‍ ഓര്‍മ്മിക്കപ്പെടുന്ന തരത്തിലുള്ള ഭീകരതയാണെന്ന് യുക്രെയ്‌നിയന്‍…
Read More » -
NEWS
ഫൈനല്‍ എക്‌സിറ്റ് നേടണമെങ്കിൽ പാസ്‌പോര്‍ട്ടിന്റെ കാലാവധി 60 ദിവസത്തില്‍ കുറയരുതെന്ന് സൗദി
റിയാദ്‍:സൗദിയിൽ നിന്നും തൊഴില്‍ അവസാനിപ്പിച്ച് സ്വദേശത്തേക്ക് തിരികെ പോകാന്‍ ആഗ്രഹിക്കുന്നവര്‍ ഫൈനല്‍ എക്‌സിറ്റ് നേടണമെങ്കിൽ പാസ്‌പോര്‍ട്ടിന്റെ കാലാവധി 60 ദിവസത്തില്‍ കുറയരുതെന്ന് ജവാസത്ത് അധികൃതര്‍.ഇങ്ങനെ ഫൈനല്‍ എക്‌സിറ്റില്‍ പോകുന്നവര്‍ക്ക് നേരത്തെയുള്ള തൊഴിലുടമയ്ക്ക് പരാതിയില്ലെങ്കില്‍ മറ്റൊരു വിസയില്‍ സൗദിയിലേക്ക് വരുന്നതിന് തടസ്സമില്ല എന്നും അധികൃതർ അറിയിച്ചു.അതേസമയം, റീ എന്‍ട്രി കാലാവധി അവസാനിക്കും മുൻപ് സൗദിയിലേക്ക് തിരികെ വരാനായില്ലെങ്കിൽ മൂന്ന് വര്‍ഷത്തെ കാലാവധിക്കുശേഷം മാത്രമായിരിക്കും സൗദിയിലേക്ക് പുതിയ വിസയില്‍ തിരികെ എത്താനാകുക. പ്രവാസികള്‍ സൗദിയിലെ ജോലി അവസാനിപ്പിച്ച് നിലവിലുള്ള വിസ റദ്ദാക്കി നാട്ടിലേക്ക് തിരികെ പോകണമെങ്കില്‍ പാസ്‌പോര്‍ട്ടില്‍ 60 ദിവസത്തില്‍ കുറയാത്ത കാലാവധി വേണമെന്നാണ് ജവാസത്ത് വ്യക്തമാക്കിയിരിക്കുന്നത്. പാസ്‌പോര്‍ട്ടില്‍ നിശ്ചിത കാലാവധി ഇല്ലെങ്കില്‍ പാസ്‌പോര്‍ട്ട് പുതുക്കി 60 ദിവസത്തെ കാലാവധി ഉണ്ടായശേഷം ആയിരിക്കും നാട്ടിലേക്കുള്ള ഫൈനല്‍ എക്‌സിറ്റ് വിസ ലഭിക്കുക എന്നർത്ഥം.
Read More » -
India
പഞ്ചാബില്‍ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയുടെ ടാര്‍ഗെറ്റ്; പാലിച്ചിലെങ്കില്‍ കസേര തെറിക്കും
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ തന്റെ മന്ത്രിസഭയിലെ ഓരോ മന്ത്രിക്കും ടാര്‍ഗെറ്റ് വച്ചിട്ടുണ്ടെന്നും അത് പാലിച്ചില്ലെങ്കില്‍ മന്ത്രിയെ മാറ്റണമെന്ന് ജനങ്ങള്‍ക്ക് ആവശ്യപ്പെടാമെന്നും ആം ആദ്മി പാര്‍ട്ടി അധ്യക്ഷനും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. ഭഗവന്ത് മന്‍ മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തുവെന്ന് പുതിയ സര്‍ക്കാരിന്റെ പ്രാരംഭ പ്രഖ്യാപനങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കേജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ വന്‍ വിജയം നേടിയിരുന്നു. ഈ ആഴ്ച ആദ്യം മന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിയായതിന് ശേഷം പഴയ മന്ത്രിമാരുടെ സുരക്ഷ നീക്കം ചെയ്യുകയും പൊതുജനങ്ങള്‍ക്ക് സുരക്ഷ നല്‍കുകയും ചെയ്തുവെന്നും കെജ്രിവാള്‍ പറഞ്ഞു. പാഴായ വിളകള്‍ക്ക് നഷ്ടപരിഹാരം നല്‍കി. അഴിമതി വിരുദ്ധ സെല്ലും അദ്ദേഹം പ്രഖ്യാപിച്ചു. പൊലീസ് സേനയിലെ 10,000 ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ ഒഴിവുള്ള 25,000 തസ്തികകള്‍ നികത്താനും മന്‍ അനുമതി നല്‍കിയിട്ടുണ്ട്.…
Read More » -
NEWS
മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കൾക്ക് സ്വത്തിൽ അവകാശം ഉന്നയിക്കാൻ സാധിക്കില്ല: മുംബൈ ഹൈക്കോടതി
മുംബൈ: മാതാപിതാക്കള്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം അവരുടെ സ്വത്തില്‍ മക്കള്‍ക്കും തുല്യ അവകാശം ഉണ്ടെന്ന് പറയാനാവില്ലെന്ന് മുംബൈ ഹൈക്കോടതി.പിതാവ് രോഗിയായി കിടക്കവെ ഉണ്ടായിരുന്ന രണ്ടു ഫ്ലാറ്റിൽ ഒന്നു വിൽക്കണമെന്ന് വിവാഹിതരായ രണ്ടു സഹോദരിമാരോടൊപ്പം മകൻ ശല്യം ചെയ്തപ്പോൾ അമ്മയായിരുന്നു കോടതിയെ സമീപിച്ചത്. മാതാപിതാക്കള്‍ ജീവിച്ചിരിക്കുമ്ബോള്‍ അവരുടെ രണ്ട് ഫ്‌ളാറ്റുകളില്‍ മകനും തുല്യ അവകാശമുണ്ടെന്ന് പറയാന്‍ നിയമപരമായി സാധിക്കില്ലെന്ന് മുംബൈ ഹൈക്കോടതി വ്യക്തമാക്കി.നിങ്ങളുടെ അച്ഛനും അമ്മയും ജീവിച്ചിരിപ്പുണ്ട്. അദ്ദേഹത്തിന് അത് വില്‍ക്കാന്‍ എല്ലാ അവകാശവുമുണ്ടെന്ന് മകനോട് കോടതി പറഞ്ഞു. ഇക്കാര്യത്തിന് നിങ്ങളുടെ അനുവാദം ആവശ്യമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
Read More » -
Kerala
തിരുവനന്തപുരത്ത് നിന്ന് കള്ളനോട്ടും നിര്‍മ്മാണ സാമഗ്രികളും പിടികൂടി
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് നിന്ന് കള്ളനോട്ടും നിര്‍മ്മാണ സാമഗ്രികളും പിടികൂടി. കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രത്തില്‍നിന്ന് 44500 രൂപയുടെ കള്ളനോട്ടും നോട്ട് നിര്‍മ്മാണ സാമഗ്രികളും പോലീസ് പിടിച്ചെടുത്തു. കരവാരം, കൊല്ലമ്പുഴ സ്വദേശികളായ ആശോക് കുമാര്‍, ശ്രീവിജിത്ത് എന്നിവരുടെ വീടുകളിലാണ് കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തു. വര്‍ക്കല ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പ്രതികള്‍ക്ക് അന്തര്‍സംസ്ഥാന ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്നു. വ്യാഴാഴ്ച വിതുരയില്‍ നിന്നും നാല്‍പ്പതിനായിരം രൂപയുടെ കള്ളനോട്ട് പിടികൂടിയിരുന്നു. ഇവര്‍ക്ക് ഇന്നലെ പിടിയിലാവരുമായി ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നു. തിരുവനന്തപുരം വിതുരയില്‍ കഴിഞ്ഞ ദിവസം 40,500 രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടിയിരുന്നു. 500 രൂപയുടെ 81 കള്ളനോട്ടുകളാണ് പിടികൂടിയത്. സംഭവത്തില്‍ നാല് പേരെ വിതുര പോലീസ് കസ്റ്റഡിയിലെടുത്തു. വിതുര ബിവറേജ് ഔട്ട് ലെറ്റില്‍ നിന്നും മദ്യം വാങ്ങാന്‍ എത്തിയ പൊന്‍മുടി കുളച്ചിക്കര സ്വദേശി സനു നല്‍കിയത്…
Read More » -
Kerala
പോലീസ് സ്‌റ്റേഷനുകള്‍ ആര്‍.എസ്.എസ് ശാഖകളായി മാറി; വിമര്‍ശനവുമായി ഡി.വൈ.എഫ്.ഐ.
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group പത്തനംതിട്ട: ഡി.വൈ.എഫ്.ഐ. പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ പോലീസിന് വിമര്‍ശനം. പോലീസ് സ്‌റ്റേഷനുകള്‍ ആര്‍.എസ്.എസ്. ശാഖകളായി മാറിയെന്ന് പൊതുചര്‍ച്ചയില്‍ പ്രതിനിധികള്‍ പറഞ്ഞു. എ.എ. റഹീമിനെതിരേയും വിമര്‍ശനമുയര്‍ന്നു. ഡി.വൈ.എഫ്.ഐ. അഖിലേന്ത്യ പ്രസിഡന്റ് എ.എ. റഹീമിന്റെ പോസ്റ്റുകള്‍ മാത്രമാണ് ഡി.വൈ.എഫ്.ഐ. കേരളാ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജില്‍ വരുന്നതെന്നും വിമര്‍ശനം ഉയര്‍ന്നു. ഇത് വ്യക്തി പൂജയാണോ പി.ആര്‍. വര്‍ക്ക് ആണോയെന്ന് വ്യക്തമാക്കണമെന്ന് പ്രതിനിധികള്‍ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പലയിടങ്ങളിലും സംഘടന ദൗര്‍ബല്യമുണ്ടെന്നും സമ്മേളനം വിലയിരുത്തി. ജില്ലയില്‍ ഡി.വൈ.എഫ്.ഐയിലും വിഭാഗീയത നിലനില്‍ക്കുന്നെന്ന് സംസ്ഥാന നേതൃത്വം ചര്‍ച്ചയില്‍ മറുപടി നല്‍കി. ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Read More »