Month: March 2022
-
NEWS
ശ്രീലങ്കയില്‍ പെട്രോളിനും മണ്ണെണ്ണക്കുമായി വരി നിന്ന രണ്ടു പേർ തളർന്നു വീണ് മരിച്ചു
ശ്രീലങ്കയില്‍ പെട്രോളിനും മണ്ണെണ്ണക്കുമായി വരി നിന്ന് തളര്‍ന്നു വീണ രണ്ട് വയോധികര്‍ മരിച്ചു. 71 വയസ്സുകാരനായ ഓട്ടോറിക്ഷാ ഡ്രൈവറും 72 വയസ്സുള്ള മറ്റൊരാളുമാണ് രണ്ട് സ്ഥലങ്ങളിലായി മരിച്ചത്. വിദേശനാണ്യശേഖരം കുത്തനെ കുറഞ്ഞതിനെ തുടര്‍ന്നുണ്ടായ സാമ്ബത്തികപ്രതിസന്ധി മൂലം ഇന്ധനം ദുര്‍ലഭമായ സാഹചര്യത്തില്‍ നാല് ആഴ്ചകളായി ഇവിടെ പെട്രോള്‍ പമ്ബുകള്‍ക്കു മുന്നില്‍ നീണ്ട വരി പതിവാണ്. 275 ശ്രീലങ്കന്‍ രൂപയാണ് നിലവില്‍ ഡോളറുമായുള്ള വിനിമയ നിരക്ക്.
Read More » -
NEWS
ലോട്ടറി വില്‍പനക്കാരിയായ സ്മിജയെ ഭാഗ്യം കൈവിടില്ല; ആ സത്യസന്ധത തന്നെ കാരണം
കോടികളേക്കാള്‍ വിലയുണ്ട് സത്യസന്ധയ്ക്കെന്ന് വീണ്ടും തെളിയിച്ചിരിക്കയാണ് എറണാകുളം പട്ടിമറ്റം സ്വദേശി ലോട്ടറി വില്‍പനക്കാരിയായ സ്മിജ.സ്മിജയെ ആരും മറന്നുകാണില്ല.കഴിഞ്ഞ വര്‍ഷം സ്മിജയില്‍ നിന്നും ചന്ദ്രന്‍ എന്നയാള്‍ വാങ്ങിയ ആറുകോടിയുടെ സമ്മര്‍ ബമ്ബര്‍ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. ഫോണിലൂടെ കടമായി പറഞ്ഞുറപ്പിച്ച ടിക്കറ്റ് നറുക്കെടുപ്പിന് ശേഷം ചന്ദ്രന്റെ വീട്ടിലെത്തി സ്മിജ കൈമാറുകയായിരുന്നു.ഇപ്പോള്‍ വീണ്ടും സ്മിജയുടെ പക്കലുള്ള ടിക്കറ്റിനെ തേടി സമ്മാനമെത്തിയിരിക്കയാണ്. ഇത്തവണയും സമ്മര്‍ ബമ്ബര്‍ തന്നെയാണ് സ്മിജയ്ക്ക് ഭാഗ്യം കൊണ്ടുവന്നത്.സമ്മര്‍ ബമ്ബറിന്റെ രണ്ടാം സമ്മാനമായ ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ് സ്മിജയുടെ കൈവശമുള്ള ടിക്കറ്റിന് ലഭിച്ചത്. ചെന്നൈയില്‍ താമസിക്കുന്ന സുബ്ബറാവു പദ്മമാണ് ടിക്കറ്റ് പറഞ്ഞു വച്ചത്.അത് ഉടമയ്ക്ക് കൈമാറാന്‍ കാത്തിരിക്കുകയാണ് സ്മിജ. ആലുവയിലെ വിഷ്ണു ലോട്ടറീസില്‍ നിന്നെടുത്ത ടിക്കറ്റിലെ എസ്.ഇ 703553 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം. പ്രമുഖ സ്വകാര്യബാങ്കില്‍ നിന്നും വിരമിച്ച പദ്മം ചെന്നൈയില്‍ സഹോദരിക്കൊപ്പമാണ് താമസിക്കുന്നത്. കേരളത്തില്‍ തീര്‍ത്ഥാടനത്തിന് എത്തുന്ന പതിവുണ്ട് പദ്മത്തിന്. ഇതുവഴിയാണ് സ്മിജയുമായി അടുപ്പത്തിലാവുന്നത്. മിക്കവാറും മാസങ്ങളില്‍ പദ്മം ബാങ്കിലൂടെ പണം നല്‍കി ടിക്കറ്റെടുക്കും.…
Read More » -
NEWS
കേരളത്തില്‍ അഞ്ച് ദിവസം മഴയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യനമര്‍ദത്തെ തുടര്‍ന്ന് ചുഴലിക്കാറ്റ് രൂപം കൊണ്ടതിനാൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം. ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തില്‍ അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലനിന്നിരുന്ന ന്യൂനമര്‍ദം ഇന്ന് (മാര്‍ച്ച് 21) രാവിലെ 5.30ഓടെ തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ തീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു. കാറ്റും മോശം കാലാവസ്ഥയുമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല. കേരളത്തിന് പുറമെ തമിഴ്‌നാട്, ആന്ധാപ്രദേശ്, കര്‍ണാടക, മാഹി, പുതുച്ചേരി എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്‌ക്കും ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുന്നറിയിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തീരമേഖലകളില്‍ ഉള്‍പ്പെടെ ദുരന്തനിവാരണ സേന വിന്യസിച്ചിട്ടുണ്ട്. തീരമേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
Read More » -
NEWS
രാജ്യാന്തര സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
ഈ മാസം ബഹ്‌റൈനും ബെലാറസിനുമെതിരേ നടക്കുന്ന രാജ്യാന്തര സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.മലയാളി താരം വി.പി. സുഹൈറും കേരളാ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളായ പ്രഭ്‌സുഖന്‍ സിങ് ഗില്‍, ജീക്‌സണ്‍ സിങ്, റുയിവാഹ് ഹോര്‍മിപാം എന്നിവര്‍ ടീമില്‍ ഇടംപിടിച്ചു.എ.എഫ്.സി. ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടിനുള്ള തയാറെടുപ്പായാണ് ഇന്ത്യ രണ്ടു സൗഹൃദ മത്സരങ്ങള്‍ കളിക്കുന്നത്.അതേസമയം 25 അംഗ ടീമില്‍ മലയാളി താരങ്ങളായ സഹല്‍ അബ്ദുള്‍ സമദിനും ആഷിഖ് കുരുണിയനും ഇടം ലഭിച്ചില്ല. ഈ സീസണിലെ ഐ.എസ്.എല്ലില്‍ കാഴ്ചവച്ച ഗംഭീര പ്രകടനമാണ് സുഹൈറിനും ഗില്ലിനും ജീക്‌സണും ഹോര്‍മിപാമിനും തുണയായത്. മികച്ച ഫോമിലായിരുന്ന സഹലിനും സാധ്യത കല്‍പിച്ചിരുന്നെങ്കിലും പരുക്ക് വിനയാകുകയായിരുന്നു. പരുക്കിനെത്തുടര്‍ന്ന് സഹല്‍ ഐ.എസ്.എല്‍. ഫൈനലും രണ്ടാംപാദ സെമിഫൈനലും കളിച്ചിരുന്നില്ല. ആഷിഖിനും പരിക്ക് തന്നെയാണ് വിനയായത്. മാര്‍ച്ച് 23-ന് ബഹ്‌റൈനെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 26-ന് മനിലയില്‍ വച്ച് ബെലാറസിനെയും നേരിടും. ടീം ഇന്ന് രാത്രി ബഹ്‌റൈനിലേക്കു പുറപ്പെടും.25 അംഗ സ്‌ക്വാഡിനെയാണ് അഖിലേന്ത്യ ഫുട്‌ബോള്‍…
Read More » -
NEWS
മലയാളികളും കാല്പന്തുകളിയും കേരളാ പൊലീസും
മറ്റെല്ലാ കാര്യങ്ങളിലും എന്നപോലെ കായികത്തിലും കേരളം ഇന്ത്യയിൽ എന്നും വിത്യസ്തമായി നിലകൊണ്ട ഒരു സംസ്ഥാനമാണ്.ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളും ക്രിക്കറ്റ് എന്ന കളിയിലലിഞ്ഞു ചേർന്നപ്പോൾ കേരള സംസഥാനവും അന്നാട്ടിലെ മനുഷ്യരും പ്രായ ജാതി മത സാമ്പത്തിക ഭേദമന്യേ ഫുട്ബോളിനെ നെഞ്ചോടു ചേർത്തു പിടിച്ചവരാണ്.കാല്പന്തുകളി മലയാളികളുടെ രക്തത്തിലലിഞ്ഞു ചേർന്ന ലഹരിയാണ്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഒരു സായാഹ്ന യാത്ര നടത്തിയാൽ കാൽപന്തുകളിയുടെ അകമ്പടിയില്ലാതെ ഒരു നഗരമോ ഗ്രാമമോ നമുക്ക് കാണാനാകില്ല.സൗകര്യങ്ങളുടെ ഏറ്റക്കുറച്ചിലുകൾ മാത്രമാകും വേറിട്ട് നിൽക്കുന്ന ഒരേയൊരു ഘടകം.കൊയ്ത്തൊഴിഞ്ഞ പാടങ്ങളും കപ്പ പറിച്ച കാലായും വരെ ഇതിൽ പെടും. ഫുട്ബോൾ തീർച്ചയായും പാശ്ചാത്യനാടിന്റെ സംഭാവനയാണ്.അതുകൊണ്ടു തന്നെ വിദേശീയരുടെ കേരളത്തിലേക്കുള്ള വരവുമായി അതിനെ ബന്ധപ്പെടുത്തി വായിക്കേണ്ടി വരും. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യകാലത്താണ് ഫുട്ബോൾ ഇന്ത്യയിലേക്കെത്തുന്നത്.ബ്രിട്ടീഷ് ഇന്ത്യയുടെ കേന്ദ്രമായിരുന്ന കൽക്കത്തയിലായിരുന്നു ഇന്ത്യൻ ഫുട്ബാളിന്റെ തുടക്കം.1889 ഫെബ്രുവരി ഇരുപതിനാണ് കേരളത്തിലാദ്യമായി ഒരു ഫുട്ബോൾ ക്ലബ് ആരംഭിക്കുന്നത്. കൊച്ചി പോലീസ് സുപ്പീരിയന്റെൻഡ് ആയിരുന്ന ആർ ബി ഫെർഗൂസണ്ണിന്റെ…
Read More » -
Kerala
26-ാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് മാധ്യമ പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാം
26-ാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് മാധ്യമ പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാം. ചലച്ചിത്രോത്സവം റിപ്പോര്‍ട്ട് ചെയ്യുന്ന പത്ര, ദ്യശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പുസഹിതം മാർച്ച് 24 വ്യാഴാഴ്‌ച ഉച്ചയ്ക്ക് ഒരു മണിക്ക് മുന്‍പ് മീഡിയാ സെല്ലില്‍ അപേക്ഷ സമര്‍പ്പിക്കണം. മികച്ച മാധ്യമ സ്ഥാപനങ്ങൾക്കും പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുണ്ട് .ആകെ റിപ്പോർട്ടിങ് മികവ് പരിഗണിച്ചുള്ളതാണ് സമഗ്ര കവറേജിനുള്ള പുരസ്‌കാരം.ഓരോ അവാർഡിനും പ്രത്യേകം പ്രത്യേകമാണ് എൻട്രികൾ സമർപ്പിക്കേണ്ടത്. ദൃശ്യ-ശ്രവ്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പെന്‍ഡ്രൈവിലും (2 പകര്‍പ്പ്), ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളുടെ വെബ് ലിങ്കുകള്‍ [email protected] എന്ന മെയിലിലോ പെൻ ഡ്രൈവിലോ ആണ് നൽകേണ്ടത്. അച്ചടി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളടങ്ങിയ പത്രത്തിന്റെ അസ്സല്‍പതിപ്പാണ്(3 എണ്ണം) സമര്‍പ്പിക്കേണ്ടത്. എല്ലാ അവാർഡ് എൻട്രികൾക്കൊപ്പവും സ്ഥാപന മേധാവിയുടെ അനുമതി പത്രം ഉണ്ടായിരിക്കണം.
Read More » -
Kerala
സ്വകാര്യ ബസ്സിന്റെ മരണപാച്ചിലില്‍ തൃശൂരില്‍ ബികോം വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം
സ്വകാര്യ ബസ്സിന്റെ മരണപാച്ചിലില്‍ തൃശൂരില്‍ ബികോം വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം. തൃശൂര്‍ കരുവന്നൂരാണ് അമിത വേഗത്തില്‍ വന്ന ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ വിദ്യാര്‍ഥിനി മരിച്ചത്. അപകടത്തിനു ശേഷം ഡ്രൈവറും കണ്ടക്ടറും ഇറങ്ങി ഓടി. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. തൃശൂര്‍ ഭാഗത്തു നിന്ന് വരികയായിരുന്ന സ്‌കൂട്ടറിന്റെ പുറകില്‍ അമിത വേഗത്തില്‍ വന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിയുകയും ബികോം വിദ്യാര്‍ത്ഥിനിയായ ലയ മരിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന അച്ഛന്‍ ഡേവിസിനെ ഗുരുതര പരുക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസ് അമിത വേഗത്തിലായിരുനെന്ന് നാട്ടുകാര്‍ പറഞ്ഞു അപകടത്തില്‍ പരുക്കേറ്റ ഇരുവരെയും നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ലയയെ രക്ഷിക്കാനായില്ല. ചേര്‍പ്പ് പൊലീസ് ബസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Read More » -
NEWS
ചൈനയിൽ വിമാനം തകർന്നു വീണു
<span;>ചൈനയിൽ വിമാനം തകർന്നു വീണു. 133 യാത്രക്കാരുമായി പറന്ന ചൈന ഈസ്റ്റേൺ പാസഞ്ചർ ജെറ്റ് ആണ് തകർന്നുവീണത്. ആളപായമുണ്ടായതായി സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ റിപ്പോർട്ട് ചെയ്തു. <span;>ബോയിംഗ് 737 വിമാനമാണ് ഗുവാങ്‌സി മേഖലയിലെ വുഷൗ നഗരത്തിനടുത്തുള്ള ഗ്രാമീണ ഗ്രാമപ്രദേശത്ത് തകർന്നുവീണത്. രക്ഷാപ്രവർത്തകരെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. <span;>ഷാദി അൽക്കസിം എന്നയാളുടെ ട്വീറ്റിലുടെയാണ് പുറം ലോകം അപകടത്തെ കുറിച്ച് അറിയുന്നത്.
Read More » -
NEWS
ഡൽഹി -ദോഹ ഖത്തർ എയർവെയ്സ് കറാച്ചിയിൽ അടിയന്തരമായി ലാൻഡിംഗ് നടത്തി
ന്യൂഡൽഹി: ഡല്‍ഹിയില്‍ നിന്ന് ദോഹയിലേക്ക് പോകുകയായിരുന്ന ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനം പാകിസ്ഥാനിലെ കറാച്ചിയില്‍ അടിയന്തരമായി ഇറക്കി.കാര്‍ഗോ ഹോള്‍ഡില്‍ പുക കണ്ടതിനെ തുടര്‍ന്നാണ് അടിയന്തരമായി ലാന്‍ഡിങ് നടത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും യാത്രക്കാര്‍ക്ക് ദോഹയിലേക്ക് മറ്റൊരു സര്‍വീസ് ഒരുക്കിയിട്ടുണ്ടെന്നും ഖത്തര്‍ എയര്‍ലൈന്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നുവെന്നും എയര്‍ലൈന്‍ വ്യക്തമാക്കി. തിങ്കളാഴ്‌ച പുലര്‍ച്ചെ 3.50നാണ് ഡല്‍ഹിയില്‍ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്‌തത്. പുലര്‍ച്ചെ 5.30ന് വിമാനം കറാച്ചിയില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു.
Read More » -
India
തെലുങ്ക് നടി ഗായത്രി ഉൾപ്പടെ 3 പേർ കാറപടകത്തിൽ മരിച്ചു
ഹൈദരാബാദ്: ഹോളി ആഘോഷങ്ങള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ തെലുങ്ക് നടി ഗായത്രി (ഡോളി ഡിക്രൂസ്- 26) വാഹനാപകടത്തില്‍ മരിച്ചു. സുഹൃത്ത് റാത്തോഡുമൊത്ത് വീട്ടിലേക്ക് പോകുമ്പോഴാണ് കാര്‍, ഗച്ചി ബാലിയിൽ വച്ച് അപകടത്തില്‍ പെട്ടത്. റാത്തോഡ് ആണ് വാഹനം ഓടിച്ചിരുന്നത്. കാര്‍ നിയന്ത്രണംവിട്ട് ഒരു ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. കാല്‍നടയാത്രക്കാരിയായ യുവതിയുടെ മുകളിലേയ്ക്കാണ് കാർ മറിഞ്ഞത്. ഗായത്രിയോടൊപ്പം 38 വയസ്സുള്ള ആ വഴിയാത്രക്കാരിയും തൽക്ഷണം മരണപ്പെട്ടു. പ്രദേശവാസികള്‍ റാത്തോഡിനെ ഉടനടി സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. തെലുങ്കില്‍ വലിയ ആരാധക പിന്തുണ നേടിയെടുത്ത നടിയാണ് ഗായത്രി. ആദ്യം സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് ഗായത്രി ആസ്വാദകശ്രദ്ധ നേടി എടുത്തത്. പിന്നീട് തെലുങ്ക് വെബ് സിരീസ് ആയ ‘മാഡം സര്‍ മാഡം ആന്തേ’യില്‍ അവതരിപ്പിച്ച വേഷവും ശ്രദ്ധിക്കപ്പെട്ടു. നിരവധി ഹ്രസ്വചിത്രങ്ങളിലും ഗായത്രി അഭിനയിച്ചിട്ടുണ്ട്.
Read More »