സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇന്ധന വിതരണം ഭാഗികമായി തടസപ്പെടും. ബിപിസിഎല്‍, എച്ച്പിസിഎല്‍ കമ്പനികളില്‍ സര്‍വീസ് നടത്തുന്ന ടാങ്കര്‍ ലോറികള്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. നിലവില്‍ രണ്ട് കമ്പനികളിലുമായി 600ഓളം ലോറികളാണ് പണിമുടക്കുന്നത്.
അതേസമയം ഇന്ത്യൻ ഓയിൽ കോർപറേഷൻ ഇന്ധന വിതരണം നടത്തുന്നതിനാൽ സമരം പൊതുജനത്തെ ബാധിക്കില്ല. 13 ശതമാനം സർവീസ് ടാക്സ് നൽകാൻ നിർബന്ധിതരായ സാഹചര്യത്തിലാണ് പണിമുടക്കെന്ന് പെട്രോളിയം പ്രൊഡക്ട്സ് ട്രാൻസ്പോർടേഴ്സ് വെൽഫെയർ അസോസിയേഷൻ അറിയിച്ചു. കരാർ പ്രകാരം എണ്ണ കമ്പനികൾ ആണ് സർവിസ് ടാക്സ് നൽകേണ്ടത് എന്നാണ് സംഘടനയുടെ വാദം.