NEWS

നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ ഒഴിവുകൾ; നിയമനം കൊച്ചിയിൽ ഉൾപ്പടെ

ന്യൂഡല്‍ഹി: നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയില്‍ ഒഴിവുകള്‍. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍  43 ഒഴിവുകളാണുള്ളത്.ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് 24 ഒഴിവുകളുണ്ട്.താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് എന്‍ഐഎയുടെ ഔദ്യോഗിക വെബ്‌സൈറ്റായ nia.gov.in വഴി അപേക്ഷ സമര്‍പ്പിക്കാം.
അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം ഉണ്ടായിരിക്കണം.ഹെഡ് കോണ്‍സ്റ്റബിള്‍ ഉദ്യോഗാര്‍ത്ഥി ബോര്‍ഡ് ഓഫ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കുറഞ്ഞത് പത്താം ക്ലാസ്സോ തത്തുല്യമോ പാസായിരിക്കണം.
ഡല്‍ഹി, ഗുവാഹത്തി, ഹൈദരാബാദ്, മുംബൈ, ലക്‌നൗ, ജമ്മു, കൊച്ചി, കൊല്‍ക്കത്ത, റായ്പൂര്‍, ജമ്മു, ചണ്ഡീഗഡ്, ഇംഫാല്‍, ചെന്നൈ, റാഞ്ചി, ബെംഗളൂരു, ഭോപ്പാല്‍, ഭുവനേശ്വര്‍, ജയ്പൂര്‍, പട്‌ന, അഹമ്മദാബാദ് എന്നിവിടങ്ങളിലായിരിക്കും നിയമനം. SP (Adm), NIA HQ, Opposite CGO Complex, Lodhi Road, New Delhi- 110003 എന്ന വിലാസത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: