മുംബൈ: രാജ്യത്ത് വന്‍വിജയം നേടിയ കശ്മീരി ഫയല്‍സ് എന്ന കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യ പ്രതിപാദിക്കുന്ന ചിത്രത്തിനു പിന്നാലെ കേരളത്തിൽ നിന്നുള്ള ഐഎസ് റിക്രൂട്ട്മെന്റ് അടിസ്ഥാനമാക്കി അടുത്ത ചിത്രം വരുന്നു.ദി കേരളാ സ്റ്റോറി എന്നാണ് പേര്
കേരളത്തിലെ മലയാളി യുവതികളെ ഇസ്ലാമിക തീവ്രവാദികള്‍ ഐഎസിലേക്ക് കടത്തുന്നതും അവരുടെ ദുരനുഭവങ്ങളുമാണ് ചിത്രത്തിന്റെ കഥ. എഴുത്തുകാരനായ സുദീപ്‌തോ സെന്‍ ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും.വിപുല്‍ അമൃത്‌ലാല്‍ ഷാ ആണ് നിര്‍മാണം.ചിത്രത്തിന്റെ ടീസര്‍ ഇന്നു റിലീസ് ചെയ്തു.
2009 മുതല്‍ കേരളത്തില്‍ നിന്നും മംഗലാപുരത്തുനിന്നും ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ നിന്നുള്ള ഏകദേശം 32,000 പെണ്‍കുട്ടികള്‍ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു.അവരില്‍ ഭൂരിഭാഗവും സിറിയയിലും അഫ്ഗാനിസ്ഥാനിലും ആണ് എത്തപ്പെട്ടത്. ഈ വസ്തുതകള്‍ അധികാരികള്‍ അംഗീകരിക്കുന്നുണ്ടെങ്കിലും മതതീവ്രവാദികളുടെ അന്താരാഷ്ട്ര ഗൂഢാലോചനകള്‍ക്കെതിരെ എതിര്‍ക്കാന്‍ കൃത്യമായ പ്രവര്‍ത്തനങ്ങളൊന്നും സര്‍ക്കാര്‍ നടത്തുന്നില്ലെന്ന് സുദീപ്തോ സെൻ പറഞ്ഞു.സംഭവങ്ങളുടെ വളരെ യഥാര്‍ത്ഥവും പക്ഷപാതരഹിതവുമായ വിവരണമാണ് ചിത്രത്തിന്‍ ഉണ്ടാവുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.