Month: March 2022

  • Business

    ഇന്ത്യന്‍ വിപണിയില്‍ പണലഭ്യത ഉറപ്പാക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍

    മുംബൈ: വായ്പ സംവിധാനം സാധാരണ ഗതിയില്‍ പ്രവര്‍ത്തിക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് (ആര്‍ബിഐ) ഇന്ത്യന്‍ വിപണിയില്‍ പണലഭ്യത ഉറപ്പാക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. വിവിധ മേഖലകളെ പിന്തുണയ്ക്കുന്നതിന് ആര്‍ബിഐ കഴിഞ്ഞ രണ്ട് വര്‍ഷമായി പണലഭ്യത ഉറപ്പാക്കിയിരുന്നു. ഇത് പിന്‍വലിക്കും. എങ്കിലും സമ്പദ്വ്യവസ്ഥയുടെ ഉല്‍പാദന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ പണലഭ്യത ഉറപ്പാക്കുമെന്ന് സിഐഐ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ അദ്ദേഹം പറഞ്ഞു. കോവിഡുമായി ബന്ധപ്പെട്ട് ആര്‍ബിഐ നടപ്പാക്കിയ ലിക്വിഡിറ്റി നടപടികളില്‍ ഭൂരിഭാഗത്തിന്റെയും കാലാവധി കഴിഞ്ഞു. വായ്പകളില്‍ പലതും തിരികെ എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഏകദേശം 17 ലക്ഷം കോടി രൂപയുടെ പണലഭ്യത ആര്‍ബിഐ ഉറപ്പക്കിയിരുന്നു. അതില്‍ 12 ലക്ഷം കോടി രൂപ ബാങ്കുകളും ചെറുകിട ധനകാര്യ ബാങ്കുകളും പ്രയോജനപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പണം വിപണിയിലേക്ക് പമ്പ് ചെയ്യുമ്പോള്‍ നമ്മള്‍ ചക്രവ്യൂഹത്തിലേക്ക് പ്രവേശിക്കുകയാണ്. എന്നാല്‍ എങ്ങനെ പുറത്തുകടക്കണമെന്ന് കുറച്ച് ആളുകള്‍ക്കേ അറിയൂ എന്നും അതിനാല്‍ ഇതിന് കാലാവധി നിശ്ചയിക്കേണ്ടതുണ്ടെന്നും…

    Read More »
  • Crime

    ബിസ്‌കറ്റ് മോഷ്ടിച്ച കുട്ടിയെ സ്റ്റേഷനിലിട്ട് മര്‍ദിച്ച് എ.എസ്.ഐ.യെ സസ്പെന്‍ഡ് ചെയ്തു

    ഗുവാഹത്തി: അസമില്‍ പോലീസ് സ്റ്റേഷനില്‍ ബാലനെ ക്രൂരമായി മര്‍ദിച്ച എ.എസ്.ഐ.യെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ വ്യാപകമായ പ്രതിഷേധമുയര്‍ന്നതിന് പിന്നാലെയാണ് ലഹാരിഘട്ട് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. ഉപേന്‍ ബൊര്‍ദോലായിയെ സസ്പെന്‍ഡ് ചെയ്തത്. മാര്‍ച്ച് ഒമ്പതാം തീയതിയാണ് മൊറിഗാവ് ജില്ലയിലെ ലഹാരിഘട്ട് പോലീസ് സ്റ്റേഷനില്‍വെച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി മര്‍ദനത്തിനിരയായത്. സ്റ്റേഷന്‍ വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍നിന്ന് ബിസ്‌കറ്റും കേസ് രേഖകളും മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബാലന്‍ പിടിയിലായത്. തുടര്‍ന്ന് സ്റ്റേഷനകത്തേക്ക് കൊണ്ടുപോയി കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. എ.എസ്.ഐ. കുട്ടിയെ മര്‍ദിക്കുന്ന വീഡിയോ കഴിഞ്ഞദിവസങ്ങളിലാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ബനിയനും ലുങ്കിയും മാത്രം ധരിച്ച എ.എസ്.ഐ വടി കൊണ്ട് കുട്ടിയെ തല്ലുന്നതാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. അടിക്കരുതെന്ന് കുട്ടി കരഞ്ഞുപറയുന്നതും ദൃശ്യങ്ങളില്‍ കാണാം. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് ഉദ്യോഗസ്ഥനെതിരേ ശക്തമായ പ്രതിഷേധമാണുയര്‍ന്നത്. തുടര്‍ന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ എ.എസ്.ഐ.യെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്ത് ഉത്തരവിട്ടത്. കുട്ടിയെ മര്‍ദിച്ച സംഭവം ദൗര്‍ഭാഗ്യകരമാണെന്നായിരുന്നു മൊറിഗാവ് എസ്.പി. എന്‍. അപര്‍ണയുടെ പ്രതികരണം. ‘സാധാരണ വേഷം ധരിച്ച്…

    Read More »
  • India

    ഡല്‍ഹി ലോകത്തിലെ ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണമുള്ള തലസ്ഥാന നഗരം

    ന്യൂഡല്‍ഹി: തുടര്‍ച്ചയായ നാലാം വര്‍ഷവും ലോകത്തിലെ ഏറ്റവും അന്തരീക്ഷ മലിനീകരണമുള്ള തലസ്ഥാന നഗരമായി ന്യൂഡല്‍ഹി. സ്വിസ് സംഘടനയായ ഐക്യു എയര്‍ (IQair) തയ്യാറാക്കിയ വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ടിന്റെ രാജ്യതലസ്ഥാനങ്ങളുടെ പട്ടികയിലാണ് ന്യൂഡല്‍ഹി ഒന്നാം സ്ഥാനത്തെത്തിയത്. ഏറ്റവും മോശം വായു നിലവാരമുള്ള 50 നഗരങ്ങളില്‍ 35 എണ്ണവും ഇന്ത്യയിലാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എന്നാല്‍, ചൈനയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറവായതിനാല്‍ കഴിഞ്ഞ വര്‍ഷം ചൈനയിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതായി പഠനം കണ്ടെത്തി. എമിഷന്‍ നിയന്ത്രണവും കല്‍ക്കരി വൈദ്യുത നിലയത്തിന്റെ പ്രവര്‍ത്തനവും മറ്റ് കാര്‍ബണ്‍ ഉദ്വമന വ്യവസായങ്ങളും കുറച്ചത് കാരണം തലസ്ഥാന നഗരമായ ബീജിങ്ങിലെ മലിനീകരണ തോത് കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ ഒരു നഗരവും ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ച വായു ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് ഐക്യു എയര്‍ റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. 117 രാജ്യങ്ങളിലെ 6,475 നഗരങ്ങളില്‍ നിന്നുള്ള അന്തരീക്ഷവായു ഗുണനിലവാര ഡാറ്റയെ അടിസ്ഥാനമാക്കിയാണ് 2021-ലെ ആഗോള വായു ഗുണനിലവാരം…

    Read More »
  • Crime

    ദീപു മുഹമ്മദാലിയായി; എന്നിട്ടും രക്ഷയില്ല, പോലീസ് പൊക്കി

    തിരുവനന്തപുരം: കഞ്ചാവ് മാഫിയയ്ക്കെതിരേ പ്രവര്‍ത്തിച്ചയാളെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. പോലീസിന്റെ കണ്ണുവെട്ടിക്കാന്‍ മതം മാറി മലപ്പുറത്ത് ഒളിവില്‍ കഴിയുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. മേല്‍തോന്നക്കല്‍ കണ്ണങ്കരക്കോണം കൈതറ വീട്ടില്‍ ദീപുവിനെയാണ് കസ്റ്റഡിയിലെടുത്തത്. 2018-ല്‍ കഞ്ചാവ് മാഫിയക്കെതിരെ ജാഗ്രത സമിതി രൂപവത്കരിച്ചതിന് നേതൃത്വം നല്‍കിയ തെറ്റിച്ചിറ, ലാല്‍ഭാഗ് മനോജ് ഭവനില്‍ മുകേഷിനെ ഇയാള്‍ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. നിരവധി മോഷണ, പിടിച്ചുപറി കേസുകളിലെ പ്രതിയായ ദീപു കഴിഞ്ഞ നാലുവര്‍ഷമായി പോലീസിനെ കബളിപ്പിച്ച് ഗുജറാത്തിലും കര്‍ണാടകയിലും കേരളത്തിലെ വിവിധ സ്ഥലങ്ങളിലുമായി ഒളിവില്‍ കഴിയുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് ഇയാള്‍ മലപ്പുറത്തുള്ള സുഹൃത്ത് മുഖേന പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്തിന് സമീപം വഴിപ്പാറയില്‍ എത്തി മുസ്ലീം മതം സ്വീകരിച്ച് ദീപു എന്ന പേര് മാറ്റി മുഹമ്മദാലി ആയത്. പോലീസിനെ കബളിപ്പിക്കാനായിരുന്നു ഈ നീക്കം. മലപ്പുറത്തുനിന്ന് വിവാഹവും കഴിച്ചു. പോലീസ് പിടിയിലാവാതിരിക്കാന്‍ ഇയാള്‍ ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ ഫോണില്‍ ബന്ധപ്പെട്ടിരുന്നില്ല. തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി ദിവ്യാ…

    Read More »
  • NEWS

    കര്‍ഷക തൊഴിലാളി പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍

      1. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. 2. 60 വയസോ അതിനു മുകളിലോ ആയിരിക്കണം 3. അപേക്ഷകന്‍ സര്‍വ്വീസ് പെന്‍ഷണര്‍/ കുടുംബ പെൻഷൻ ലഭിക്കുന്നവർ ആകരുത്. (4000 രൂപ വരെ എക്സ്ഗ്രേഷിയ /എന്‍.പി.എസ് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ഈ നിബന്ധന ബാധകം അല്ല.) 4. അപേക്ഷക(ന്‍) 10 വര്‍ഷമായി കേരളത്തിലെ സ്ഥിരതാമസക്കാരനായിരിക്കണം 5. അപേക്ഷകന്‍ ആദായനികുതി നല്‍കുന്ന വ്യക്തിയാകരുത് 6. അപേക്ഷക(ന്‍) ഭൂവുടമയുടെ കീഴില് 10 വര്‍ഷമോ അതില്‍ കൂടുതലോ കര്‍ഷകത്തൊഴിലാളിയായി ജോലി ചെയ്തിരിക്കണം 7. അപേക്ഷകന്റെ പേരിലോ കുടുംബത്തിന്റെ പേരിലോ രണ്ടേക്കറില്‍ കൂടുതല്‍ വസ്തു ഉണ്ടാകരുത്. (പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്ക് ഇത് ബാധകമല്ല) 8. അപേക്ഷക(ന്‍) കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയില്‍ അംഗമായിരിക്കണം 9. 1000 സി സി യിൽ കൂടുതൽ എഞ്ചിൻ കപ്പാസിറ്റിയുള്ള, ടാക്സിയല്ലാത്ത, നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങൾ(അംബസഡര്‍ കാര്‍ ഒഴികെ) സ്വന്തമായി /കുടുംബത്തില്‍ ഉള്ള വ്യക്തി ആകരുത് 10. അപേക്ഷക(ന്‍) തോട്ടം…

    Read More »
  • Crime

    മാതാപിതാക്കളുടെ മുന്നില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി കിണറ്റില്‍ ചാടി മരിച്ചു

    കൊല്ലം: പത്തൂര്‍ ഇടവട്ടത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിനി കിണറ്റില്‍ ചാടി മരിച്ചു. ഇടവട്ടം സ്വദേശിനി നീലിമ (15) യാണ് മരിച്ചത്. മാതാപിതാക്കളുടെ മുന്നില്‍വെച്ചായിരുന്നു ആത്മഹത്യ. കിണറിന്റെ ഭിത്തിയില്‍ തലയിടിച്ചാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ആത്മഹത്യയുടെ കാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഇന്നലെ രാവിലെ സ്‌കൂളിലെ വാര്‍ഷികാഘോഷം നടക്കുകയായിരുന്നു. പരീക്ഷ അടുത്തതിനാല്‍ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ എത്തേണ്ടതില്ലെന്ന് അധ്യാപകര്‍ അറിയിച്ചിരുന്നു. എന്നാല്‍ നീലിമയും മറ്റ് രണ്ട് സുഹൃത്തുക്കളും സ്‌കൂളിലേക്ക് പോയിരുന്നു. സ്‌കൂളിന്റെ പരിസരത്തുവച്ച് ഇവരെ നാട്ടുകാര്‍ കാണുകയും വിവരം അധ്യാപകരെ അറിയിക്കുകയുമായിരുന്നു. അധ്യാപകരെത്തി കാറില്‍ കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് രക്ഷിതാക്കളെ വിളിച്ചുവരുത്തി അവര്‍ക്കൊപ്പം വിട്ടയക്കുകയായിരുന്നു. നീലിമയെ അച്ഛനും അമ്മയും ചേര്‍ന്നാണ് വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നത്. വീട്ടിലേക്ക് വരുന്ന വഴി, അടുത്ത ബന്ധുവിന്റെ വീട്ടിലെ കിണറ്റിലേക്ക് കുട്ടി ചാടുകയായിരുന്നു. എന്നാല്‍ ആത്മഹത്യ ചെയ്യാനുള്ള കാരണം സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. നീലിമക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും മൊഴി മൊഴി…

    Read More »
  • NEWS

    ആട് മാട് മാഞ്ചിയം മഹാഗണി….. ഇപ്പോഴിതാ മലവേപ്പും !

    മാഞ്ചിയത്തിനും മഹാഗണിക്കും പിന്നാലെ പണം തരുന്ന മരമെന്ന വിശേഷണത്തോടെ പ്രചരിക്കുകയാണ് കേരളത്തിൽ മലവേപ്പ് കൃഷി. പെട്ടന്ന് വളർന്ന് മുറിച്ചു വിൽക്കാനുള്ള പാകമെത്തുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.അതുകൊണ്ടുതന്നെ കുറഞ്ഞ കാലയളവിൽ മികച്ച വരുമാനം കിട്ടുന്നു എന്നതാണ് ഇതിന്റെ പിന്നാലെ ആളുകൾ പരക്കം പായാനുള്ള പ്രധാന കാരണം. മലവേപ്പ്, കാട്ടുവേപ്പ്, കാട്ടുകടുക്ക എന്നൊക്കെ ഈ മരം അറിയപ്പെടുന്നു. വളരെ കുറച്ചു സമയം കൊണ്ട് വളരുകയും മികച്ച വരുമാനം നൽകുകയും ചെയ്യും എന്നതാണ് ഇത് കർഷകർക്ക് പ്രിയങ്കരമാക്കുന്നത്. തടിയുടെ ഉപയോഗം വർധിക്കുകയും ലഭ്യത കുറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മലവേപ്പ് കൃഷി ലാഭകരമാണെന്നാണ് കൃഷി വിദഗ്ധരും പറയുന്നത്. തേക്ക്, മഹാഗണി പോലുള്ള മരങ്ങൾ വളർന്ന് പാകമെത്താൻ വർഷങ്ങളെടുക്കുമ്പോൾ നാലോ അഞ്ചോ വർഷം കൊണ്ട് മുറിച്ചെടുക്കാവുന്ന വലുപ്പത്തിലെത്തുമെന്നതാണ് മലവേപ്പിന്റെ ആകർഷണീയത. വേപ്പിന്റെ കുടുംബത്തിൽപ്പെട്ട ഈ മരം പശ്ചിമഘട്ടത്തിലും മറ്റു ചെറിയ വന പ്രദേശങ്ങളിലും ധാരാളമായി കാണുന്നു. ചിതൽ പോലുള്ള ഉപദ്രവങ്ങൾ ഇതിനെ ബാധിക്കുന്നില്ല. ഏതു തരം മണ്ണിലും വളരുമെന്നതാണ്…

    Read More »
  • NEWS

    ചിരി ആയുസ്സ് കൂട്ടുമെന്ന് പറയുന്നത് ചുമ്മാതല്ല, ചിരിയോടെ തന്നെ തുടർന്ന് വായിച്ചോളൂ

    ശരീരത്തിന്റെ ഹാനികരമായ സംഘർഷങ്ങളെയും സമ്മർദ്ദങ്ങളെയും അതിജീവിക്കാൻ ചിരിപ്രയോഗം വളരെ ഫലപ്രദമാണ്     നല്ല ചിരി സൗന്ദര്യത്തിന്‍റെ ലക്ഷണമാണെന്നാണ് പറയാറ്.എന്നാൽ സൗന്ദര്യത്തിന്റെ ലക്ഷണം മാത്രമല്ല  ഏറ്റവും നല്ല മരുന്നും കൂടിയാണ് ചിരിയെന്ന് എത്രപേർക്കറിയാം? ചിരി ആരോഗ്യത്തിന് നല്ലതെന്ന് പറയാനുളള ആ കാരണങ്ങള്‍ ഇവയാണ്.     പല തരത്തിലുളള സമര്‍ദത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്.ചിരി മനുഷ്യനിലെ മാനസിക സമ്മര്‍ദത്തെ കുറയ്ക്കും.ശരിയായ രീതിയില്‍ രക്തയോട്ടം നടത്താനും ചിരി സഹായിക്കും. ചിരി മനുഷ്യന്റ ഹൃദ്രോഗ സാധ്യത വളരെയധികം കുറക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.കാരണം ചിരി ഹൃദയത്തിലേക്കുളള രക്തയോട്ടം കൂട്ടും.കൂടാതെ ചിരിക്കുമ്പോള്‍ ശരീരം പ്രവര്‍ത്തിക്കുകയും അതുവഴി വയര്‍ കുറയാൻ സഹായിക്കുകയും ചെയ്യും. ചിരിക്കുന്നതു മാത്രമല്ല, ചിരി കാണുന്നത് പോലും തലച്ചോറിലെ ഒന്നിലധികം കേന്ദ്രങ്ങളെ തൊട്ടുണര്‍ത്തും.ഇത് പലവിധ രോഗങ്ങളിൽ നിന്നും നമ്മെ രക്ഷിക്കും. ഇതേ പോലെ ചിരി പോസിറ്റീവ് വികാരങ്ങളെ ഉണര്‍ത്തുകയും അര്‍ഥപൂര്‍ണമായ ജീവിതം നയിക്കാന്‍ സഹായിക്കുകയും ചെയ്യും.സര്‍ഗാത്മക ശേഷി വര്‍ധിപ്പിക്കാനും ജീവിതത്തോടുള്ള സംതൃപ്തി വര്‍ധിപ്പിക്കാനും ചിരി സഹായിക്കുമെന്ന് മനഃശാസ്ത്ര വിദഗ്ധരും…

    Read More »
  • NEWS

    ഈ ലക്ഷണങ്ങൾ നിങ്ങളുടെ കരള്‍ കൃത്യമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല എന്നതിന്റെ തെളിവാണ്

    ശരീരത്തിലെ ഏറ്റവും വലിയ ആന്തരാവയവമാണ് കരള്‍. കരളിന്റെ ആരോഗ്യത്തെ അവഗണിച്ചാല്‍ അത് ശരീരത്തെ മൊത്തത്തില്‍ പ്രതിസന്ധിയിലാക്കും എന്നതാണ് സത്യം. അമിത മദ്യപാനവും ഭക്ഷണത്തിലെ അശ്രദ്ധയുമാണ് പലപ്പോഴും കരളിനെ പ്രതിസന്ധിയിലാക്കുന്നത്.കരളിന് പൂര്‍ണ നാശം സംഭവിച്ചാല്‍ പിന്നീട് ജീവന്‍നിലനിര്‍ത്തുക എന്നത് വളരെ പ്രയാസകരമായ ഒരു കാര്യമാണ്. കരള്‍ കൃത്യമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല എന്നുണ്ടെങ്കില്‍ അതിന് ചില ലക്ഷണങ്ങള്‍ ശരീരം കാണിക്കും. എന്തൊക്കെയാണവ എന്ന് നോക്കാം. *അസാധാരണമായ തൂക്കക്കുറവ് *വയറു വീര്‍ക്കല്‍ *മൂത്രത്തിന്റെ ഇരുണ്ട നിറം *വിശപ്പില്ലായ്മ *രോഗപ്രതിരോധ ശേഷി കുറയല്‍ *ഡിപ്രഷന്‍ *അമിത ക്ഷീണം *അമിത വിയര്‍പ്പ് ഉയര്‍ന്ന ടെന്‍ഷന്‍ *ശരീരത്തില്‍ പതിവില്ലാത്ത ചൊറിച്ചിൽ, പാടുകൾ *മഞ്ഞ നിറമുള്ള കണ്ണും ചര്‍മ്മവും *ശരീരത്തിൽ(പ്രത്യേകിച്ച് കാലുകളിലും കൈകളിലും) അവിടവിടെയായി ഇരുണ്ട നിറം, തടിപ്പ്   ഇതില്‍ മുകളില്‍ പറഞ്ഞ ഏതെങ്കിലും ലക്ഷണം തുടര്‍ച്ചയായി നില്‍ക്കുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ കൃത്യമായ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.   നമ്മിൽ ആരും രോഗം വരാൻ ആഗ്രഹിക്കുന്നില്ല. കാരണം, രോഗം നമുക്ക്…

    Read More »
  • World

    പഞ്ചസാരക്കായി പൊരിഞ്ഞ അടി; റഷ്യയെ വലച്ച് ഉപരോധം

    മോസ്‌കോ: സൂപ്പര്‍ മാര്‍ക്കറ്റില്‍ പഞ്ചസാരക്ക് വേണ്ടി അടികൂടി റഷ്യക്കാര്‍. പഞ്ചസാര പാക്കറ്റുകള്‍ക്ക് വേണ്ടി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പരസ്പരം പോരടിക്കുന്ന റഷ്യക്കാരുടെ വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്. സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാര്‍ ട്രോളികളില്‍ കൊണ്ടുവെച്ച പഞ്ചസാര പാക്കറ്റുകള്‍ക്കായി ആളുകള്‍ പരസ്പരം വഴക്കിടിക്കുന്നത് വീഡിയോയില്‍ കാണാം. ഒരാള്‍ എടുത്ത പഞ്ചസാര പാക്കറ്റുകള്‍ ബലമായി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നവരേയും വീഡിയോയില്‍ ദൃശ്യമാണ്. യുക്രൈന്‍ ആക്രമണത്തെ തുടര്‍ന്ന് റഷ്യന്‍ സാമ്പത്തിക രംഗം തകര്‍ച്ച നേരിട്ടതിന് പിന്നാലെ രാജ്യത്തെ ചില കടകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന പഞ്ചസാരക്ക് പരിധി നിശ്ചയിച്ചിരുന്നു. ഇതുപ്രകാരം ഒരാള്‍ക്ക് 10 കിലോയാണ് പരമാവധി ലഭിക്കുക. റഷ്യയിലെ വാര്‍ഷിക പണപ്പെരുപ്പം 2015-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതോടെ പഞ്ചസാര അടക്കമുള്ളവയുടെ വിലയും കുതിച്ചുയര്‍ന്നു. എന്നാല്‍, പഞ്ചസാരക്ക് ക്ഷാമം ഇല്ലെന്നും ഉപഭോക്താക്കള്‍ പരിഭ്രാന്തരായി സാധനങ്ങള്‍ വാങ്ങുന്നതുമൂലമാണ് പ്രതിസന്ധിയുണ്ടാകുന്നതെന്നുമാണ് റഷ്യന്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഒപ്പം പഞ്ചസാര നിര്‍മാതാക്കള്‍ വില കൂട്ടാനായി പൂഴ്ത്തിവെക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ, രാജ്യത്തുനിന്നുള്ള പഞ്ചസാര കയറ്റുമതിക്ക് സര്‍ക്കാര്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുക്രൈനില്‍…

    Read More »
Back to top button
error: