Kerala

ക്ലിഫ് ഹൗസില്‍ കല്ലിട്ടെന്ന് ബി.ജെ.പി; ഇവിടെ ആരും കയറിയിട്ടില്ലെന്ന് പോലീസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വസതിയെന്ന ധാരണയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കെ റെയില്‍ കുറ്റി നാട്ടിയത് കൃഷി മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് പിന്നിലാണെന്ന് പോലീസ്. ക്ലിഫ് ഹൗസ് പരിസരത്ത് തന്നെയാണ് കൃഷി മന്ത്രി പി. പ്രസാദിന്റെ ഔദ്യോഗിക വസതിയായ ലിന്ററസ്റ്റും. ക്ലിഫ് ഹൗസ് കോമ്പൗണ്ടിനകത്തുള്ള കെട്ടിടത്തില്‍ നിര്‍മ്മാണപ്രവര്‍ത്തികള്‍ നടക്കുകയാണ്.

തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തിയുടെ വീടു വഴിയാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസ് പരിസരത്തേക്ക് കടന്നതെന്നാണ് സംശയിക്കുന്നത്. ക്ലിഫ് ഹൗസില്‍ എന്തായാലും ആരും പ്രവേശിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു. എന്നാല്‍ കയറിയത് ക്ലിഫ് ഹൗസില്‍ തന്നെയാണ് കയറിയതെന്നാണ് തിരുവനന്തപുരത്തെ ബി.ജെ.പി. നേതൃത്വം അവകാശപ്പെടുന്നത്. പോലീസിന്റെ കള്ള പ്രചാരണമാണ് ഇപ്പോഴത്തേത് എന്ന് വി.വി. രാജേഷ് ആരോപിക്കുന്നു.

ആറ് ബി.ജെ.പി. യുമോര്‍ച്ച പ്രവര്‍ത്തകരാണ് കനത്ത സുരക്ഷയെ മറികടന്ന് മന്ത്രി വസതിയുടെ വളപ്പിനുള്ളില്‍ കടന്നത്. മുരിക്കുംപുഴയില്‍ സ്ഥാപിച്ച കെ റെയില്‍ അതിരടയാള കല്ലുമായി ബി.ജെ.പി. പ്രവര്‍ത്തകര്‍ നേരത്തെ ക്ലിഫ് ഹൗസ് മാര്‍ച്ച് നടത്തിയിരുന്നു. പിഴുതെടുത്ത കല്ല് വി.വി. രാജേഷിന്റെ നേതൃത്വത്തിലാണ് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ തലസ്ഥാനത്തെത്തിച്ചത്. മാര്‍ച്ച് ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ പോലീസ് തടഞ്ഞിരുന്നു. ഇതിനിടെയാണ് പ്രതിഷേധക്കാരില്‍ ചിലര്‍ ക്ലിഫ് ഹൗസിന്റെ പരിസരത്ത് കടന്ന് കല്ലിട്ടത്.

 

Back to top button
error: