NEWS

ബീഹാറിൽ മുഖ്യമന്ത്രിക്ക് നേരെ ആക്രമണം ; സുരക്ഷയിൽ വൻ വീഴ്ച

ട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ യുവാവിന്റെ ആക്രമണം.സ്വന്തം മണ്ഡലമായ ഭക്തിയാര്‍പുരില്‍ വെച്ചാണ് നിതീഷ് കുമാറിന് യുവാവിന്റെ മര്‍ദ്ദനമേറ്റത്.ആക്രമിച്ച യുവാവിനെ പൊലീസ് ഉടന്‍ കസ്റ്റഡിയിലെടുത്തുവെങ്കിലും മുഖ്യമന്ത്രിയുടെ സുരക്ഷയിലുള്ള വന്‍വീഴ്ചയാണ് ഇതോടെ പുറത്തുവന്നത്.

ഒരു പ്രാദേശിക ആശുപത്രി സമുച്ചയത്തില്‍ സംസ്ഥാനത്തെ സ്വാതന്ത്ര്യ സമര സേനാനി ശില്‍ഭദ്ര യാജിയുടെ പ്രതിമയില്‍ ആദരാഞ്ജലി അര്‍പ്പിക്കാനിരിക്കെയാണ് മുഖ്യമന്ത്രിക്കു നേരെ ആക്രമണമുണ്ടായത്.സുരക്ഷാ ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇടയിലൂടെ യാതൊരു കൂസലുമില്ലാതെ എത്തിയ യുവാവ് നിതീഷിനെ പിന്നില്‍ നിന്ന് അടിക്കുകയായിരുന്നു.ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ യുവാവിനെ പിടികൂടിയതിനാൽ മറ്റ് അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ല.

Back to top button
error: