കുറുന്തോട്ടിയുടെ ഔഷധഗുണങ്ങൾ; കുറുന്തോട്ടി തോരൻ ഉണ്ടാക്കാം
വഴികളിലും പറമ്പിലുമായി നമ്മള്‍ ശ്രദ്ധിക്കാതെ കിടക്കുന്ന വളരെയധികം ഔഷധഗുണമേറിയ ഒരു ചെറു സസ്യമാണ് കുറുന്തോട്ടി.ഇത്രയധികം ഔഷധ ഗുണമുള്ള ഒരു ചെടി വേറെ ഇല്ലെന്നുതന്നെ പറയാം.വാതരോഗ മരുന്നുകളില്‍ പ്രധാന ചേരുവയാണ് കുറുന്തോട്ടി.ഇതിന്റെ വേരും ഇലകളും അരച്ച് നീരെടുത്ത് ദിവസവും കഴിക്കുന്നത് വാതത്തിനുള്ള നല്ലൊരു മരുന്നാണ്.
മൈഗ്രേന്‍ മാറാനും സഹായിക്കുന്ന ഒരു മരുന്നാണിത്.ഇതിന്റെ വേരുകള്‍ ചവയ്ക്കുന്നത് പല്ലുവേദന കുറയ്ക്കുന്നു.അതേപോലെ വയറിളക്കം മാറാനും ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിനും ഇത് ഉത്തമമാണ്.
പ്രസവം സുഖകരമാക്കുന്നതിന് കുറുന്തോട്ടി കഷായം അത്യുത്തമമാണ്.അതേപോലെ സ്ത്രീ
തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ഏറെ ഗുണമുണ്ടാകുന്ന ഒന്നാണിത്.ഓര്‍മ്മക്കുറവ് പരിഹരിക്കാനും ഇത് ഉത്തമമാണ്.കുറുന്തോട്ടി ഉണക്കി പൊടിച്ച് നെയ്യും തേനും ചേര്‍ത്ത് കഴിച്ചാല്‍ ക്ഷയ രോഗത്തില്‍ നിന്നും മുക്തി നേടാം.ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാനും, കൊളസ്ട്രോള്‍ നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു.
ഇത് താളിയായി ഉപയോഗിക്കുന്നത് മുടിക്ക് കറുപ്പും കട്ടിയും കൂട്ടുന്നു.മുടികൊഴിച്ചിലും അകാലനരയും ഇത് തടയും.ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി കൂട്ടാന്‍ കഴിയുന്ന ഒരു മരുന്നു കൂടിയാണിത്.
.ഇതിന്റെ വേരും ഇലകളം സമൂലവും, അതായത് എല്ലാ ഭാഗങ്ങളും ഉപയോഗ പ്രദവുമാണ്. സിഡി എന്നാണ് ഇതിന്റെ പേര്. കുറുന്തോട്ടി തന്നെ പല തരത്തിലുമുണ്ട്. സിഡ അക്യൂട്ട എന്നതാണ് പൊതുവേ ഉപയോഗിയ്ക്കാറ്.വാത രോഗത്തിന്റെ ചികിത്സയിലും വയറിളക്കം പോലുള്ള രോഗങ്ങള്‍ക്കും നാഡീസംബന്ധമായ ആരോഗ്യത്തിനും വളരെ നല്ലതാണ്. അതുപോലെ സെക്‌സ് പ്രശ്‌നങ്ങള്‍ക്ക് ആയുര്‍വേദം നിര്‍ദശിയ്ക്കുന്ന ഒരു മരുന്നു കൂടിയാണിത്.
കൂടാതെ ഹൃദയാരോഗ്യത്തിനും, ഓർമ്മക്കുറവ് പോലുള്ള പ്രശ്നങ്ങൾക്കും വിര ശല്യത്തിനും അള്‍സര്‍ പ്രശ്‌നങ്ങള്‍ക്കുമെല്ലാം ഏറെ മികച്ച ഒന്നാണിത്.ശരീരത്തിനു പ്രതിരോധ ശേഷി നല്‍കാനും ക്ഷയരോഗത്തിനും ഒക്കെ നൽകുന്ന മികച്ച ഒരു മരുന്നാണിത്. ഇത്രയും ഗുണങ്ങളുള്ള കുറുന്തോട്ടി ഇല കൊണ്ട് ഒരു വിഭവം തയായറാക്കാം.
സാധാരണ ഇലകൾ കൊണ്ടുള്ള തോരൻ ഉണ്ടാക്കാറില്ല? അതുപോലെയുള്ള ഒരു തോരനാണ് കുറുന്തോട്ടി ഇലകൊണ്ടും ഉണ്ടാക്കുന്നത്.
കുറുന്തോട്ടി ഇലകൾ ചീരയില ചെറുതായി അരിഞ്ഞെടുക്കുന്നതുപോലെ അരിയുക. പിന്നീട് ഇതിൽ ചേർക്കേണ്ട സവാള എണ്ണയിൽ വഴറ്റി മാറ്റി വെക്കുക. കൂടാതെ ഒരല്പം ചെറുപയറോ വൻപയറോ ഇതിൽ ചേർക്കാനായി വേവിച്ചു വയ്ക്കാം. ഇനി എണ്ണയിൽ കടുക് ഇട്ട് പൊട്ടി വരുമ്പോൾ അരിഞ്ഞ് വെച്ച ഇല ഇതിലേക്കിട്ടു ചെറുതീയിൽ വഴറ്റി എടുക്കുക. ഇലകൾ എണ്ണയിൽ മാത്രം കിടന്നു വേവട്ടെ. ആവശ്യമെങ്കിൽ കുറച്ചു കൈ വെള്ളം തളിക്കുക. ചീനച്ചട്ടി അടപ്പു വച്ച് മൂടുക. ഇല വെന്തതിന് ശേഷം തേങ്ങ ചിരകിയത്, മുൻപ് വേവിച്ചു വച്ച ചെറു പയറോ വൻപയറോ ചേർത്ത് ഇളക്കുക. അതിന് ശേഷം വഴറ്റി വെച്ച സവാളയും പേസ്റ്റാക്കിയ ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി [വളരെ കുറച്ച് ] ഒരു നുള്ള് മഞ്ഞൾ പൊടി ചേർത്ത് ഇളക്കി അവസാനമായി ഒരു നുള്ള് ഉപ്പും ചേർത്ത് ഇളക്കി ഉപയോഗിക്കാം. ഇനി വേണമെങ്കിൽ കൂറുന്തോട്ടി ഇലയോടൊപ്പം ആവശ്യമുള്ളവർക്ക് മുട്ട ചേർത്തും പാചകം ചെയ്യാം.നല്ല രുചികരമായ കുറുന്തോട്ടി ഇല തോരൻ റെഡിയായി.