Careers

മുംബൈ മെട്രോ റെയില്‍ കോര്‍പ്പറേഷനില്‍ അവസരം

മുംബൈ മെട്രോ റെയില്‍ കോര്‍പ്പറേഷനില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 27 ഒഴിവുണ്ട്.

ജൂനിയര്‍ സൂപ്പര്‍വൈസര്‍ (ഓപ്പറേഷന്‍സ്) ഒഴിവ് 1:

Signature-ad

യോഗ്യത ബിരുദം/ ഡിപ്ലോമ (ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍/ ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്), അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി 35 വയസ്സ്.

ജൂനിയര്‍ എന്‍ജിനീയര്‍ – ഒഴിവ് 16

(എസ്.ആന്‍ഡ്.ടി 6, ഇ.ആന്‍ ഡ്. എം.10). യോഗ്യത ബിരുദം/ ഡിപ്ലോമ (ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍/ ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിങ്). എസ്.ആന്‍ഡ്.ടിയിലേക്ക് അപേക്ഷിക്കാന്‍ 5 വര്‍ഷത്തെയും ഇ.ആന്‍ഡ്.എമ്മിലേക്ക് അപേക്ഷിക്കാന്‍ 3 – 5 വര്‍ഷത്തെയും പ്രവൃത്തിപരിചയം വേണം. പ്രായപരിധി 35 വയസ്സ്.

അസിസ്റ്റന്റ് (ഐ.ടി): ഒഴിവ്1 (ഒ.ബി.സി).

യോഗ്യത ബി.എസ്.സി. (ഐ.ടി/കംപ്യൂട്ടര്‍/ ബി.സി.എ) ഡിപ്ലോമ (കംപ്യൂട്ടര്‍ സയന്‍സ്/ ആപ്ലിക്കേഷന്‍). രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.

മേല്‍പ്പറഞ്ഞവയെല്ലാം കരാര്‍ നിയമനങ്ങളാണ്. ഇവ കൂടാതെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍, ഡെപ്യൂട്ടി എന്‍ജിനീയര്‍ തസ്തികകളിലായി 9 ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷന്‍/ കരാര്‍ വ്യവസ്ഥയിലും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ്: www.nmrcl.com. അവസാന തീയതി: ഏപ്രില്‍ 15.

 

Back to top button
error: