CrimeKeralaNEWS

നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിന്റെ ഇന്നത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി

നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിന്റെ ഇന്നത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. രാവിലെ 11.30ന് ആരംഭിച്ച ചോദ്യംചെയ്യല്‍ വൈകിട്ട് ആറര മണിയോടെയാണ് പൂര്‍ത്തിയായത്. ആലുവ പൊലീസ് ക്ലബില്‍ വച്ചാണ് ചോദ്യംചെയ്യല്‍ നടന്നത്. ചോദ്യംചെയ്യല്‍ നടപടികള്‍ പൂര്‍ണമായും ചിത്രീകരിച്ചിട്ടുണ്ട്. നാളെയും ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ദിലീപിനോട് അന്വേഷണസംഘം നിര്‍ദേശിച്ചിട്ടുണ്ട്.

കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ അന്വേഷണം തുടരുന്നതിനിടെയാണ് നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്തത്. എസ് പി സോജന്റെയും ഡിവൈഎസ്പി ബൈജു പൗലോസിന്റെയും നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.

കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ബാലചന്ദ്രകുമാറിന്റെ മൊഴിയെ കുറിച്ച് തനിക്ക് അറിയില്ലെന്നുമാണ് ഇന്നത്തെ ചോദ്യം ചെയ്യലില്‍ ദിലീപ് പറഞ്ഞത്. നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ താന്‍ കണ്ടിട്ടില്ലെന്ന് ദിലീപ് വാദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: