Month: March 2022

  • LIFE

    ‘ഉഷയെ പോലെയാകാതെ ബ്രൂസ് ലീ ബിജിയെ പോലെയാകൂ’

    ഇന്ത്യക്ക് സ്വന്തമായി ഒരു സൂപ്പർ ഹീറോ, അതായിരുന്നു മിന്നൽ മുരളി. ചിത്രം ഇറങ്ങുന്നതിനു മുൻപേ തന്നെ ചലച്ചിത്ര ലോകത്ത് വലിയ ചർച്ചയായിരുന്നു. പല ഭാഷകളിൽ നിർമിച്ച ചിത്രം ഇന്ത്യ ഒട്ടാകെ വലിയ ആഘോഷമായി മാറി.   ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ ടോവിനോ തോമസായിരുന്നു മിന്നൽ മുരളിയെ അവതരിപ്പിച്ചത്. ചിത്രം ഇറങ്ങിയതിന് ശേഷം ചിത്രത്തിലെ ഉഷ എന്ന കഥാപാത്രം വലിയ ചർച്ചയായിരുന്നു. ഒരു ടോക്സിക് പ്രണയമാണോ ഷിബുവിന് ഉഷയോട് എന്തൊക്കെയായിരുന്നു ചർച്ച. സ്വന്തമായി വരുമാനമില്ലാത്ത, ഭർത്താവ് ഉപേക്ഷിച്ച, സഹോദരനെയും, അയാളുടെ സുഹൃത്തിനെയും, ഷിബുവിനെയും ഒക്കെ ആശ്രയിക്കേണ്ടി വരുന്ന ഒരു കഥപത്രമാണ് ഉഷ. ചിത്രത്തിലെ മറ്റൊരു കഥാപാത്രമാണ് ബ്രൂസ് ലീ ബിജി. ബ്രൂസ് ലീ ബിജി സ്വയം പര്യാപ്തയാണ്.   ബേസിൽ ജോസഫ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരസ്യം ഇപ്പോൾ താരംഗമാവുകയാണ്. ‘ഫിനാൻഷ്യൽ ഫ്രീഡം ഉറപ്പാക്കുന്നത് വരെ ഇനി വേണ്ട വിട്ട് വീഴ്‌ച’ എന്നതാണ്…

    Read More »
  • Kerala

    ആ മനുഷ്യന് ഒരു ബിഗ് സല്യൂട്ട്

    ഈ മനുഷ്യനോട് ഒരുപാട് സ്നേഹം തോന്നുന്നുണ്ട് അതിന് കാരണം വിഎസ് നവാസ് എന്ന വണ്ടൻമേട് സിഐ ഏതെങ്കിലും തരത്തിൽ എന്റെ സ്നേഹിതനോ എനിക്ക് ഏതെങ്കിലും ഉപകാരം ചെയ്തവനോ ആയതിനാൽ അല്ല.. ഞാനയാളെ കണ്ടിട്ടേയില്ല..  നീതിബോധം നഷ്ടപ്പെട്ട് അധികാര ധാർഷ്ട്യത്താൽ എത്രയോ മനുഷ്യരുടെ ജീവിതം തുലച്ചു കളയുന്ന പോലീസിന്റെ നേരനുഭവങ്ങൾക്കിടയിൽ തന്റെ മുന്നിലെത്തിയ കേസിൽ … അതും മയക്കുമരുന്ന് തൊണ്ടിയായി പിടികൂടിയ കേസിൽ അറസ്റ്റും റിമാൻഡും കുറ്റം അടിച്ചേൽപ്പിക്കലുമെന്ന പതിവ് മുറകളെ മറികടന്ന് നീതി നിർവഹണത്തിന്റെ ഉന്നത മാതൃക തീർത്തിരിക്കുകയാണ് ഈ പോലീസ് ഉദ്യോഗസ്ഥൻ… നമ്മളിത് പൊതുസമൂഹത്തോട് പറയാതെ പോകരുത്.. മനസ്സിലായില്ലേ…? കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ച പഞ്ചായത്ത് മെമ്പറുടെയും കൂട്ടാളികളുടെയും വന്‍ ഗൂഢാലോചനയാണ് വിഎസ് നവാസ് എന്ന  വണ്ടന്‍മേട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുടെ അന്വേഷണത്തിൽ പുറത്തു വന്നത്. വാഹനത്തിലുണ്ടായിരുന്നത് അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ തുച്ഛമായ അളവാണെങ്കിലും പത്തുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം. പക്ഷേ, പുറ്റടി സ്വദേശി…

    Read More »
  • Kerala

    മൃഗങ്ങളെ വെടിവച്ച്‌ കൊന്ന് ഇറച്ചി കടത്തുന്ന സംഘം പിടിയിൽ

    ഏരൂരില്‍ ഓയില്‍പാം എസ്റ്റേറ്റില്‍ നിന്ന് മൃഗങ്ങളെ വെടിവച്ച്‌ കൊന്ന് ഇറച്ചി കടത്തുന്ന സംഘം പിടിയിൽ. യൂട്യൂബ് വ്ളോഗറടക്കം മൂന്നപേരാണ് പിടിയിലായത്. കുളത്തൂപ്പുഴ സ്വദേശിനിയുടെ ഉടമസ്ഥതയിലുളള ഗര്‍ഭിണിയായ പശുവിനെയാണ് സംഘം വെടിവച്ചു കൊന്ന് ഇറച്ചി കടത്തിയത്.  സംശയാസ്പദമായി ഒരു വാഹനം കണ്ടതിനെ തുടർന്ന് നാട്ടുകാരാണ് വിവരം അധികൃതരെ അറിയിച്ചത്.ഈ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മൂന്നു പേരും പിടിയിലായത്.   കടയ്ക്കല്‍ ഐരക്കുഴി സ്വദേശി കമറുദ്ദീന്‍,മകന്‍ റജീഫ്,കൊച്ചാഞ്ഞിലിമൂട് സ്വദേശി ഹിലാരി എന്നിവരാണ് അറസ്റ്റിലായത്. ഓയില്‍പാം എസ്റ്റേറ്റില്‍ മേയാന്‍ വിട്ട കുളത്തൂപ്പുഴ സ്വദേശിനിയുടെ ഉടമസ്ഥതയിലുളള ഗര്‍ഭിണിയായ പശുവിനെയാണ് സംഘം വെടിവച്ചു കൊന്ന് ഇറച്ചി കടത്തിയത്.   റജീഫ് ആണ് കേസിലെ മുഖ്യകണ്ണി. തോട്ടം മേഖലകള്‍ കേന്ദ്രീകരിച്ചു ഇത്തരത്തില്‍ മൃഗങ്ങളെ വേട്ടയാടി പലയിടങ്ങളില്‍ എത്തിച്ചു വില്‍പ്പന നടത്തുകയാണ് സംഘത്തിന്‍റെ രീതി. വേട്ടയ്ക്കായി ഉപയോഗിച്ച തോക്കും സ്ഫോടകവസ്തുക്കളും  നിലയില്‍ പോലീസ് കണ്ടെത്തി. പിടിയിലായ ഹിലാരി റജീഫില്‍ നിന്നും നിരവധി തവണ ഇറച്ചി വാങ്ങിയിട്ടുണ്ട്. പ്രതികള്‍ ഹംഗ്രി ക്യാപ്റ്റന്‍…

    Read More »
  • NEWS

    റഷ്യക്കുനേരെ അമേരിക്കയും യൂറോപ്യൻ യൂണിയനും പ്രഖ്യാപിച്ച ഉപരോധത്തിനെതിരെ ചൈന

    യുദ്ധം അഞ്ച്‌ ദിവസം പിന്നിടുമ്പോൾ റഷ്യൻ സൈന്യത്തിന്റെ മുന്നേറ്റത്തിന്‌ ഗതിവേഗം കുറച്ച്‌ ശക്തമായ പ്രതിരോധം തീർത്ത്‌ ഉക്രയ്‌ൻ. തലസ്ഥാനമായ കീവ്‌ ഉൾപ്പെടെയുള്ള നഗരങ്ങളിൽ പോരാട്ടം അയഞ്ഞു. ജനങ്ങൾക്ക്‌ നഗരം വിടണമെങ്കിൽ സുരക്ഷിത പാതയൊരുക്കുമെന്ന്‌ റഷ്യൻ സൈന്യം വ്യക്തമാക്കി. അതിനിടെ, കീവിലെ റേഡിയോ ആക്ടീവ്‌ മാലിന്യങ്ങൾ സംസ്കരിക്കുന്ന ഇടത്തും റോക്കറ്റ്‌ ആക്രമണം ഉണ്ടായി. റഷ്യ ഉടൻ ആക്രമണം നിർത്തി പിന്മാറണമെന്ന്‌ ഉക്രയ്‌ൻ പ്രസിഡന്റ്‌ വ്‌ലോദിമിർ സെലൻസ്കി വീഡിയോ സന്ദേശത്തിൽ ആവശ്യപ്പെട്ടു. പോരാട്ട പരിചയമുള്ള കുറ്റവാളികളെ മോചിപ്പിക്കുമെന്നും പ്രഖ്യാപിച്ചു. റഷ്യക്കുനേരെ അമേരിക്കയും യൂറോപ്യൻ യൂണിയനും പ്രഖ്യാപിച്ച ഉപരോധത്തെ  ചൈന വിമർശിച്ചു . പ്രശ്നങ്ങൾ പരിഹരിക്കാൻ ഉപരോധം ഏര്‍പ്പെടുത്തുന്ന രീതി നന്നല്ല. . ചൈനയും റഷ്യയും വ്യാപാര സഹകരണം തുടരുമെന്നും വിദേശമന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞു.

    Read More »
  • Kerala

    ബസ് ജീവനക്കാർ കുട്ടികളോട്     അപമര്യാദയായി  പെരുമാറിയാൽ ജീവനക്കാരുടെ ലൈസൻസും ബസിന്റെ പെർമിറ്റും റദ്ദ് ചെയ്യണമെന്ന് ബാലാവകാശ കമ്മീഷൻ

    കേരളത്തിലെ സ്വകാര്യ സ്റ്റേജ് കാര്യേജ് ബസ് ജീവനക്കാർ കുട്ടികളോട്     അപമര്യാദയായി  പെരുമാറിയാൽ ജീവനക്കാരുടെ ലൈസൻസും ബസിന്റെ പെർമിറ്റും റദ്ദ് ചെയ്യണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവായി. വിദ്യാർത്ഥി യാത്രക്കാരോട് ബസ് ജീവനക്കാർ വിവേചനപരമായി പെരുമാറുന്നത് തുടർക്കഥയാവുകയാണ്.   ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്താൽ ട്രാൻസ്‌പോർട്ട് കമ്മീഷണറും സംസ്ഥാന പോലീസ് മേധാവിയും ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും ബാലാവകാശ കമ്മീഷൻ അംഗം റെനി ആന്റണി പുറപ്പെടുവിച്ച ഉത്തരവിൽ നിർദ്ദേശം നൽകി.കുട്ടികൾക്ക് സ്‌കൂളിലെത്താനുള്ള ബസ്, സ്റ്റോപ്പിൽ നിർത്താതെ പോകുന്നു. ബസിൽ കയറിയാൽ ബസ് ജീവനക്കാർ കുട്ടികളോട് അപമര്യാദയായി പെരുമാറുന്നു. കുട്ടികൾക്ക് പരീക്ഷകൾക്ക് സമയത്തിന് എത്താൻ കഴിയുന്നില്ല തുടങ്ങിയ പരാതികളുന്നയിച്ച് ഇടുക്കിയിലെ റ്റോം ജോസഫ് ബാലാവകാശ കമ്മീഷന് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഉത്തരവ്.   സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികൾക്ക് യാത്രാ സൗജന്യം നിഷേധിക്കുന്നതും സീറ്റ് ഒഴിഞ്ഞു കിടന്നാലും കുട്ടികളെ ഇരിക്കാൻ അനുവദിക്കാത്തതും കമ്മീഷൻ ഗൗരവമായാണ് കാണുന്നത്. വിദ്യാർഥികൾ കൈ കാണിച്ചാൽ നിർത്താതെ പോകുന്നതും സീറ്റിൽ ഇരുന്നുള്ള യാത്ര…

    Read More »
  • LIFE

    ട്രെയ്ലറിൽ പോലും അവരെ കണ്ടപ്പോൾ പെട്ടെന്ന് ഇമോഷണലായി പോയി: മമ്മൂട്ടി

    മലയാള സിനിമയിൽ നിന്നും ഈയിടെ പൊഴിഞ്ഞു പോയ രണ്ട് പേരാണ് നെടുമുടി വേണുവും കെ പി എ സി ലളിതയും.  ഇരുവരേയും ഓർത്ത് നടൻ മമ്മൂട്ടി. ഭീഷ്മ പർവ്വത്തിന്റെ ട്രെയ്ലറിൽ നെടുമുടി വേണുവും കെപിഎസി ലളിതയും പെട്ടെന്ന് കണ്ടപ്പോൾ മമ്മൂട്ടി വികാരധീനനായി. ഒരുപാട് സിനിമകളിൽ ഒരുപാട് കഥാപാത്രണങ്ങളെ അവതരിപ്പിക്കേണ്ടവരായിരുന്നു എന്നും ‘ഭീഷ്മപർവ്വം’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മമ്മൂട്ടി പറഞ്ഞു. ‘ആരവം’ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ഇരുവരും ഒരേ ഫ്രേമിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ ഭീഷ്മപർവ്വത്തിലൂടെ അത് ഒടുവിലത്തേതുമായി.   “വളരെ അവിസ്മരണീയങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ചവരാണ് അവർ രണ്ടുപേരും. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ ഒരു സിനിമയിലെ അവർ ഉള്ളൂ എന്ന സങ്കടമാണ്. ഒരുപാട് സിനിമകളിൽ ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടവരായിരുന്നു. ട്രെയ്ലറിൽ പോലും അവരെ കണ്ടപ്പോൾ പെട്ടെന്ന് ഇമോഷണലായി പോയി” മമ്മൂട്ടി പറഞ്ഞു.   കാർത്ത്യായനിയമ്മ എന്ന കഥാപാത്രമായി കെപിഎസി ലളിതയും ഇരവിപ്പിള്ള എന്ന വേഷത്തിൽ നെടുമുടി വേണുവും ചിത്രത്തിൽ…

    Read More »
  • Kerala

    സിപിഐ എം സംസ്ഥാന സമ്മേളനം: നവകേരള സൃഷ്‌ടിക്കായുള്ള നയരേഖയ്‌ക്ക്‌ രൂപംനൽകും

    നവകേരള സൃഷ്‌ടിക്കായുള്ള രണ്ടാം എൽഡിഎഫ് സർക്കാരിന്റെ കർമ പരിപാടികൾക്ക്‌ പുതിയ കാഴ്‌ചപ്പാടു നൽകാനുള്ള നയരേഖയ്‌ക്ക്‌ സിപിഐ എം സംസ്ഥാന സമ്മേളനം രൂപംനൽകും. ഇന്ന് വൈകിട്ട്‌ പൊളിറ്റ്‌ ബ്യൂറോ അംഗംകൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ  രേഖ അവതരിപ്പിക്കും. കേരളത്തിന്റെ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ ചരിത്രത്തിൽ ഇത് രണ്ടാംതവണയാണ്‌ സമ്മേളനത്തിൽ വികസന രേഖ അവതരിപ്പിക്കുന്നത്‌. കമ്യൂണിസ്റ്റ് പാർടിയുടെ 1956ലെ സമ്മേളനത്തിലാണ്‌ ആദ്യമായി വികസനരേഖ അവതരിപ്പിക്കപ്പെട്ടത്‌. ഭാവികേരളത്തിന്റെ വികസനകാഴ്ചപ്പാടുകൾ സംബന്ധിച്ച പ്രമേയമായിരുന്നു 1957ലെ ഒന്നാം ഇ എം എസ് സർക്കാർ തുടക്കംകുറിച്ച കേരളവികസനപദ്ധതികളുടെ അടിസ്ഥാനം. ഭൂ ഉടമസമ്പ്രദായം മാറ്റുക, മൗലികവ്യവസായങ്ങൾ പൊതു ഉടമസ്ഥതയിലാക്കുക, അധ്വാനിക്കുന്ന ജനവിഭാഗങ്ങളെക്കൂടി ഉൾക്കൊള്ളിച്ച് ആസൂത്രണ നിർവഹണം നടത്തുക, വിദ്യാഭ്യാസം സാർവത്രികമാക്കുക, ജനാധിപത്യാവകാശങ്ങൾ ശക്തിപ്പെടുത്തുക തുടങ്ങിയവയൊക്കെ ആ സമ്മേളനത്തിലെ നിർദേശങ്ങളായിരുന്നു.

    Read More »
  • LIFE

    ‘ലളിതം സുന്ദരം’ ഈ ആകാശച്ചാട്ടം!

    ഏറെ നാളുകൾക്കു ശേഷം  മഞ്ജു വാര്യർ – ബിജു മേനോൻ ഒന്നിക്കുന്ന ചിത്രമാണ് ‘ലളിതം സുന്ദരം’. മഞ്ജു വാര്യരുടെ സഹോദരൻ മധു വാര്യരാണ് ചിത്രത്തിന്റെ സംവിധായകൻ. മധു വാര്യരുടെ സുഹൃത്ത് രാജിവ് രാഘവൻ ഇപ്പോൾ തന്റെ സുഹൃത്തിന്റെ സിനിമക്ക് പുതിയൊരു സർപ്രയ്‌സുമായി എത്തിയിരിക്കുകയാണ്.   ‘ലളിതം സുന്ദരം ‘ എന്നെഴുതിയ ടി ഷർട്ടും ധരിച്ചെത്തി ഒരു ആകാശചാട്ടം, അതായിരുന്നു രാജിവ് സ്റ്റൈൽ. വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.   ദുബായിൽ പ്രവർത്തിക്കുന്ന ജെംസ് ലെഗസി സ്‌കൂളിന്റെ, സ്‌കൂൾ ഓഫ് ഓപ്പറേഷൻസിന്റെ മാനേജർ ആണ് രാജിവ് രാഘവൻ.സൗഹൃദത്തിന്‌ ഇത്രയും വിലക്കൊടുത്ത രാജിവിന്റെ സാഹസം അവരുടെ സുന്ദരമായ സൗഹൃദത്തെ കൂടെ ഓർമിപ്പിക്കുന്നു.  ജീവിതത്തിലെ ഇതുപോലെ ഉള്ള ആഗ്രഹങ്ങൾ ഓരോന്നായി നടത്തിയെടുത്താൽ നമ്മുക്ക് ലളിതവും സുന്ദരവുമായി സന്തോഷത്തോടെ മുന്നോട്ടു പോകാം എന്നാണ് രാജിവിന്റെ പോളിസി. തന്റെ സുഹൃത്തിനു ഉള്ള ഒരു സർപ്രൈസ് സമ്മാനമായാണ് അദ്ദേഹം ഈ ആകാശ ചാട്ടം പ്ലാൻ ചെയ്തതും വിജയകരമായി തന്നെ നിർവ്വഹിച്ചതും.…

    Read More »
  • Kerala

    ന്യൂനപക്ഷ വിഭാഗത്തെ കൂടുതൽ ചേർത്തു നിർത്താൻ സിപിഐ (എം), പ്രവർത്തന റിപ്പോർട്ടിലെ പ്രധാന നിർദേശം പുറത്ത്

      ഇന്ന് തുടക്കമാകുന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രവർത്തന റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്ത്. പാർട്ടിയിൽ നിന്നും അകന്നുപോയ ന്യൂനപക്ഷ വിഭാഗങ്ങൾ തിരിച്ചു വന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ന്യൂനപക്ഷ വിഭാഗത്തെ കൂടുതൽ ചേർത്തു നിർത്താൻ പ്രവർത്തകർ തയ്യാറാകണമെന്നാണ് പ്രവർത്തന റിപ്പോർട്ടിലെ പ്രധാന നിർദേശം. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുന്നത്. അതേസമയം, ഭൂരിപക്ഷ വർഗീയതയ്ക്കൊപ്പം ന്യൂനപക്ഷ വർഗീയതയും ഒരുപോലെ എതിർക്കപ്പെടണം. അല്ലെങ്കിൽ ഹൈന്ദവ വിഭാഗത്തെ കൂടെനിര്‍ത്താന്‍ കഴിയില്ല. കേരളത്തിൽ വലതുപക്ഷ സാംസ്കാരിക മുന്നേറ്റം ശക്തമാണെന്നും ഇടതുപക്ഷ സാംസ്കാരിക മുന്നേറ്റം ദുർബലപ്പെടുന്നതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. വലതുപക്ഷ സാംസ്കാരിക മുന്നേറ്റത്തിനെതിരെ പ്രതിരോധം തീർക്കാൻ പാർട്ടിക്കു കഴിയണം. ബിജെപി വേദികളില്‍ പ്രസംഗിക്കാന്‍ സാംസ്കാരിക നായകര്‍ക്കും എഴുത്തുകാര്‍ക്കും മടിയില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.  

    Read More »
  • Kerala

    സിപിഐ (എം) സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം,ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി സീ​​​​താ​​​​റാം യെ​​​​ച്ചൂ​​​​രി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും

    മു​​​​തി​​​​ര്‍​ന്ന അം​​​​ഗം ആ​​​​ന​​​​ത്ത​​​​ല​​​​വ​​​​ട്ടം ആ​​​​ന​​​​ന്ദ​​​​ന്‍ പ​​​​താ​​​​ക ഉ​​​​യ​​​​ര്‍​ത്തു​​​​ന്ന​​​​തോ​​​​ടെ നാ​ലു​ദി​വ​സ​ത്തെ സി​​​​പി​​​​എം സം​​​​സ്ഥാ​​​​ന സ​​​​മ്മേ​​​​ള​​​​ന​​ം ഇ​ന്നു തു​ട​ങ്ങും.നാ​​​നൂ​​​റോ​​​ളം പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും 23 നി​​​​രീ​​​​ക്ഷ​​​​ക​​​​രും 86 സം​​​​സ്ഥാ​​​​ന സ​​​​മി​​​​തി​​​​യം​​​​ഗ​​​​ങ്ങ​​​​ളു​​​​മാ​​​​ണ് സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്. പ​​​​താ​​​​ക​​​​യു​​​​യ​​​​ര്‍​ത്തി​​​​യ​​​​തി​​​​നു ശേ​​​​ഷം ര​​​​ക്ത​​​​സാ​​​​ക്ഷി മ​​​​ണ്ഡ​​​​പ​​​​ത്തി​​​​ല്‍ പു​​​​ഷ്പാ​​​​ര്‍​ച്ച​​​​ന, സ​​​​മ്മേ​​​​ള​​​​ന ന​​​​ട​​​​ത്തി​​​​പ്പി​​​​നാ​​​​യു​​​​ള്ള വി​​​​വി​​​​ധ ക​​​​മ്മി​​​​റ്റി​​​​ക​​​​ളു​​​​ടെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്, ര​​​​ക്ത​​​​സാ​​​​ക്ഷി പ്ര​​​​മേ​​​​യാ​​​​വ​​​​ത​​​​ര​​​​ണം എ​​​​ന്നി​​​​വ ന​​​​ട​​​​ക്കും. തു​​​​ട​​​​ര്‍​ന്ന് ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി സീ​​​​താ​​​​റാം യെ​​​​ച്ചൂ​​​​രി സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. ഉ​​​​ച്ച​​​​യോ​​​​ടെ സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി പ്ര​​​​വ​​​​ര്‍​ത്ത​​​​ന റി​​​​പ്പോ​​​​ര്‍​ട്ട് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കും. വൈകുന്നേരം മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍ ന​​​​വ​​​​കേ​​​​ര​​​​ള ന​​​​യ​​​​രേ​​​​ഖ​​​​ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കും. പി​​​​ന്നീ​​​​ട് ച​​​​ര്‍​ച്ച​​​​ക​​​​ളാ​​​​ണ്. ഇ​​​​ന്നും നാ​​​​ളെ​​​​യു​​​​മാ​​​​യി പ്ര​​​​വ​​​​ര്‍​ത്ത​​​​ന റി​​​​പ്പോ​​​​ര്‍​ട്ടി​​​​ലു​​​​ള്ള ച​​​​ര്‍​ച്ച​​​​യും വ്യാ​​​​ഴാ​​​​ഴ്ച ന​​​​യ​​​​രേ​​​​ഖ​​​​യി​​​​ലു​​​​ള്ള ച​​​​ര്‍​ച്ച​​​​യും ന​​​​ട​​​​ക്കും. നാ​​​​ലി​​​​നാ​​​​ണ് സം​​​​സ്ഥാ​​​​ന സ​​​​മി​​​​തി​​​​യം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ​​​​യും പു​​​​തി​​​​യ സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​ടെ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. വൈകുന്നേരം ന​​​​ട​​​​ക്കു​​​​ന്ന പൊ​​​​തു​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തോ​​​​ടെ സം​​​​സ്ഥാ​​​​ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​നു തി​​​​ര​​​​ശീ​​​​ല വീ​​​​ഴും.

    Read More »
Back to top button
error: