Month: March 2022

  • Business

    സാമ്പത്തിക ഉപരോധത്തില്‍ അടിതെറ്റി റഷ്യ; റൂബിളിന്റെ മൂല്യം കുത്തനെ ഇടിഞ്ഞു

    മോസ്‌കോ: യുക്രൈനില്‍ അധിനിവേശം നടത്തിയതിന് പിന്നാലെ റഷ്യയ്‌ക്കെതിരെ ലോകരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധത്തെ തുടര്‍ന്ന് റഷ്യന്‍ റൂബിളിന്റെ മൂല്യം ഇടിഞ്ഞു. ഡോളറിനെതിരെ റൂബിളിന്റെ മൂല്യം 26 ശതമാനം ഇടിഞ്ഞുവെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. റൂബിളിന്റെ മൂല്യം 30 ശതമാനവും അതിലേറെയും ഇടിഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. റൂബിളിന്റെ ഇടിവ് പണപ്പെരുപ്പം കുതിച്ചുയരാന്‍ ഇടയാക്കും. ഇത് എല്ലാ റഷ്യക്കാര്‍ക്കും തലവേദനയുണ്ടാക്കും. കൂടാതെ നേരത്തെയുള്ള ഉപരോധങ്ങളുടെ ലക്ഷ്യം റഷ്യന്‍ ഉന്നതര്‍ മാത്രമല്ല. തത്ഫലമായുണ്ടാകുന്ന സാമ്പത്തിക തകര്‍ച്ച കൂടിയാണ്. റഷ്യക്കാര്‍ ബാങ്കുകളില്‍ നടത്തുന്ന ഓട്ടം തീവ്രമാകും. സുരക്ഷിതമായ ആസ്തികള്‍ക്കായി റഷ്യക്കാര്‍ തങ്ങളുടെ ടാര്‍ഗെറ്റഡ് കറന്‍സി വില്‍ക്കാന്‍ നെട്ടോട്ടമോടുമ്പോള്‍ സര്‍ക്കാര്‍ കരുതല്‍ ശേഖരം കുറയുമെന്നും വിശകലന വിദഗ്ധര്‍ പ്രവചിക്കുന്നു. ഉപരോധം കടുപ്പിക്കുന്നതിന്റെ ഭാഗമായി യുഎസും സഖ്യകക്ഷികളും റഷ്യയിലെ ചില പ്രമുഖ ബാങ്കുകളെ രാജ്യാന്തര സാമ്പത്തിക വിനിമയ സംവിധാനമായ സ്വിഫ്റ്റില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു. റഷ്യയുടെ സെന്‍ട്രല്‍ ബാങ്കിനും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. യുഎസ് ഉള്‍പ്പെടെ ജി7…

    Read More »
  • Business

    ഫ്യൂചര്‍ ഗ്രൂപ്പ് സ്‌റ്റോറുകള്‍ ഏറ്റെടുക്കാനൊരുങ്ങി റിലയന്‍സ്; ബിഗ് ബസാര്‍ അടച്ചുപൂട്ടി

    മുംബൈ: ലീസ് പേമെന്റ് മുടങ്ങിയ പശ്ചാത്തലത്തില്‍ ബിഗ് ബസാര്‍ സൂപ്പര്‍മാര്‍ക്കറ്റിന്റെയടക്കം പ്രവര്‍ത്തനം ഏറ്റെടുക്കാനുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നീക്കത്തിനിടെ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച് ഫ്യൂചര്‍ റീടെയ്ല്‍. ഫ്യൂചര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലായിരുന്ന ബിഗ് ബസാര്‍ സ്റ്റോറുകളിലടക്കം റിലയന്‍സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് മുന്നോട്ട് പോകാനാണ് റിലയന്‍സ് ഇന്റസ്ട്രീസ് തീരുമാനം. ഇതോടെയാണ് ഫ്യൂചര്‍ റീടെയ്ല്‍ കടകള്‍ അടച്ചുപൂട്ടിയത്. 1700 ഔട്ട്ലെറ്റുകളാണ് ഫ്യൂചര്‍ റീടെയ്ല്‍ ഗ്രൂപ്പിനുള്ളത്. ഇതില്‍ 200 സ്റ്റോറുകള്‍ റിലയന്‍സ് റീബ്രാന്റ് ചെയ്യും. ഇതെല്ലാം ബിഗ് ബസാര്‍ സ്റ്റോറുകളായിരിക്കും. എന്നാല്‍ ഇതേക്കുറിച്ച് റിലയന്‍സോ, ഫ്യൂചര്‍ റീടെയ്ല്‍ ഗ്രൂപ്പോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഞായറാഴ്ച രാജ്യത്തെമ്പാടും ബിഗ് ബസാര്‍ സ്റ്റോറുകള്‍ അടഞ്ഞുകിടന്നു. രണ്ട് ദിവസത്തേക്ക് സ്റ്റോറുകള്‍ തുറക്കില്ലെന്നാണ് ട്വിറ്ററില്‍ ഇതേക്കുറിച്ച് പരാതിപ്പെട്ട ഒരു ഉപഭോക്താവിന് ബിഗ് ബസാറില്‍ നിന്ന് ലഭിച്ച മറുപടി. ഫ്യൂചര്‍ ഇ കൊമേഴ്സ് മൊബൈല്‍ ആപ്പും വെബ്സൈറ്റും പ്രവര്‍ത്തനക്ഷമമായിരുന്നില്ല. രണ്ട് പതിറ്റാണ്ട് മുന്‍പ് കിഷോര്‍ ബിയാനി രാജ്യത്തിന് മുന്നില്‍ അവതരിപ്പിച്ച പുതിയൊരു റീടെയ്ല്‍ ബിസിനസ് മാതൃകയായിരുന്നു…

    Read More »
  • World

    അമേരിക്കന്‍ വിപണികളില്‍ നിന്ന് ഉത്പന്നങ്ങള്‍ തിരിച്ച് വിളിച്ച് അരബിന്ദോയും സണ്‍ ഫാര്‍മയും

    ന്യൂഡല്‍ഹി: അടസ്ഥാന ഉത്പാദന മാനദണ്ഡങ്ങള്‍ പാലിക്കാത്തിതിനെ തുടര്‍ന്ന് മുന്‍നിര മരുന്ന് നിര്‍മ്മാതാക്കളായ അരബിന്ദോ ഫാര്‍മയും, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസും അമേരിക്കന്‍ വിപണികളില്‍ നിന്ന് ഉത്പന്നങ്ങള്‍ തിരിച്ച് വിളിക്കുന്നു. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (യുഎസ്എഫ്ഡിഎ) പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, അരബിന്ദോ ഫാര്‍മയുടെ അമേരിക്കന്‍ വിഭാഗം 1,15,776 മോക്സിഫ്ലോക്സാസിന്‍ ഒഫ്താല്‍മിക് സൊല്യൂഷന്‍ ബോട്ടിലുകളാണ് തിരിച്ചു വിളിച്ചത്. ബാക്ടീരിയ അണുബാധ ചികിത്സയില്‍ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കാണിത്. ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാനിടയുള്ള ഉത്പന്നങ്ങള്‍ താല്‍ക്കാലികമായി വിപണിയില്‍ നിന്ന് പിന്‍വലിക്കുന്ന ക്ലാസ്-2 തിരിച്ചുവിളിക്കല്‍ ഈ വര്‍ഷം ജനുവരി 14 ന് കമ്പനി രാജ്യവ്യാപകമായി നടപ്പിലാക്കി വരികയാണ്. അതേസമയം, ശരീരത്തിലെ അധിക ദ്രാവകത്തിന്റെ അളവ് കുറയ്ക്കാന്‍ ഉപയോഗിക്കുന്ന സണ്‍ ഫാര്‍മയുടെ 59,232 ബോട്ടില്‍ ക്ലോര്‍താലിഡോണ്‍ ഗുളികകള്‍ തിരിച്ച് വിളിക്കുന്നതായി യുഎസ്എഫ്ഡിഎ അറിയിച്ചു. യുഎസ്എഫ്ഡിഎയുടെ അഭിപ്രായത്തില്‍ ഡസ്റ്റ് കപ്പില്‍ നിന്നുള്ള പഞ്ച് ലൂബ്രിക്കന്റ് ഓയിലും സിലിക്കണ്‍ കണങ്ങളും കലര്‍ന്ന സ്റ്റെയിന്‍ലെസ് സ്റ്റീല്‍ മൈക്രോസ്‌കോപ്പിക് വെയര്‍ കണികകളായി തിരിച്ചറിയപ്പെട്ട…

    Read More »
  • Business

    സെബിയുടെ പ്രധമ വനിത അധ്യക്ഷ മാധബി പുരി ബുച്ചി ഇന്ന് ചുമതലയേല്‍ക്കും

    മുംബൈ: സെബിയുടെ പ്രധമ വനിത അധ്യക്ഷ മാധബി പുരി ബുച്ചി ഇന്ന് ചുമതലയേല്‍ക്കും. സെബിയുടെ ചരിത്രത്തിലെ ആദ്യ വനിത അധ്യക്ഷയാണ് മാധബി പുരി ബുച്ചി. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. സെബിയുടെ മുഴുവന്‍സമയ അംഗമാകുന്ന ആദ്യത്തെ വനിത എന്ന നേട്ടവും നേരത്തെ മാധവി പുരി ബുച്ച് സ്വന്തമാക്കിയിരുന്നു. നിലവിലെ ചെയര്‍മാന്‍ അജയ് ത്യാഗിയുടെ കാലാവധി ഇന്ന് തീരാനാരിക്കെയാണ് മാധബി പുരി ബുച്ചിയുടെ നിയമനം. അജയ് ത്യാഗിക്ക് പുനര്‍നിയമനം നല്‍കിയേക്കും എന്ന തരത്തില്‍ ചില സൂചനകളുണ്ടായിരുന്നുവെങ്കിലും അപ്രതീക്ഷിതമായി ആദ്യവനിത ചെയര്‍പേഴ്സണിന്റെ പേര് പ്രഖ്യാപിക്കപ്പെടുകയായിരുന്നു. ഹിമാചല്‍ പ്രദേശ് കേഡറിലെ 1984 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ത്യാഗിയെ 2017 മാര്‍ച്ച് 1 ന് മൂന്ന് വര്‍ഷത്തേക്ക് സെബി ചെയര്‍മാനായി നിയമിച്ചു. തുടര്‍ന്ന്, അദ്ദേഹത്തിന് ആറ് മാസത്തെ കാലാവധി നീട്ടി നല്‍കുകയും പിന്നീട് 2020 ഓഗസ്റ്റില്‍ അദ്ദേഹത്തിന്റെ കാലാവധി 18 മാസം കൂടി നീട്ടുകയും ചെയ്തു. 2009-11 കാലത്ത് ഐസിഐസിഐ സെക്യൂരിറ്റീസ് മാനേജിങ് ഡയറക്ടറും സിഇഒയുമായി അവര്‍ പ്രവര്‍ത്തിച്ചിരുന്നു.…

    Read More »
  • India

    മണിപ്പുരില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി; 78.03% വോട്ടിങ്

    ഇംഫാല്‍: മണിപ്പുരിലെ 60 അംഗ നിയമസഭയിലെ ആദ്യ ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 38 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. ആദ്യ ഘട്ടത്തില്‍ 78.03 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി. ഹിന്‍ഗാങ്ങില്‍ ജനവിധി തേടുന്ന മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്, സിങ്ജാമൈയില്‍ സ്പീക്കര്‍ വൈ ഖേം ചന്ദ് സിങ്, ഉറിപോക് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന ഉപമുഖ്യമന്ത്രി വൈ. ജോയ്കുമാര്‍ സിങ്, നമ്പോലില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്‍. ലോകേഷ് സിങ് എന്നിവരാണ് ജനവധി തേടുന്നവരില്‍ പ്രധാനികള്‍. മണിപ്പുരിലെ ആദ്യ ഘട്ട പോളിങ് ദിനത്തില്‍ സംസ്ഥാനത്ത് പരക്കെ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തു. ഇംഫാലിന് പടിഞ്ഞാറുള്ള കീതേല്‍മാന്‍ ബിയില്‍ ബൂത്ത് പിടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ബിജെപി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. കീതേല്‍മാന്‍ ബിയില്‍ വീണ്ടും തിരഞ്ഞെടുപ്പ് വേണ്ടിവരുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് ആരംഭിച്ച് സമയത്ത് ഒരു വോട്ടിങ് മെഷീന്‍ കേടുവരുത്തിയതായി ശ്രദ്ധയില്‍പെട്ടതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. മണിപ്പുരിലെ ചുരാചന്ദ്പുര്‍ ജില്ലയില്‍ സ്വന്തം തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി പൊലീസ് ഉദ്യോഗസ്ഥന്‍…

    Read More »
  • World

    12 മലയാളി വിദ്യാര്‍ഥികള്‍കൂടി യുക്രെയ്‌നില്‍നിന്ന് കേരളത്തിലെത്തി

    തിരുവനന്തപുരം:  യുക്രെയ്‌നില്‍ നിന്ന് 12 മലയാളി വിദ്യാര്‍ഥികള്‍ കൂടി കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തില്‍ അഞ്ചുപേരും കൊച്ചിയില്‍ ആറുപേരും കോഴിക്കോട് ഒരാളുമാണ് എത്തിയത്. യുക്രെയ്‌നിലുള്ള 3,493 പേര്‍ നോര്‍ക്ക റൂട്ട്സില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരുടെ വിവരങ്ങള്‍ അപ്പപ്പോള്‍ വിദേശകാര്യമന്ത്രാലയത്തിനും യുക്രെയ്‌നിലെ ഇന്ത്യന്‍ എംബസിക്കും കൈമാറുന്നുണ്ട്. യുക്രെയ്‌നിലെ വിദ്യാര്‍ഥികള്‍ തുടങ്ങിയ പല വാട്ട്സാപ്പ് ഗ്രൂപ്പുകളിലും നോര്‍ക്ക ഉദ്യോഗസ്ഥര്‍ ഇതിനകം അംഗങ്ങളാണ്. എംബസിയില്‍ നിന്നും വിദേശകാര്യ വകുപ്പില്‍ നിന്നുമുള്ള അറിയിപ്പുകള്‍ ഈ ഗ്രൂപ്പുകള്‍ വഴിയും കൈമാറുന്നുണ്ട്. മുംബൈ, ഡല്‍ഹി നഗരങ്ങളില്‍ എത്തുന്നവരെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ സൗകര്യങ്ങള്‍ ഒരിക്കിയിട്ടുണ്ട്. കേരളാ ഹൗസില്‍ ഇവര്‍ക്ക് താമസിക്കാനുള്ള സജ്ജീകരണവും തയാറാണ്. പൂര്‍ണമായും സൗജന്യമായി കേരള സര്‍ക്കാര്‍ അവരെ നാട്ടിലെത്തിക്കും. വരും ദിവസങ്ങളില്‍ കൂടുതല്‍ മലയാളി വിദ്യാര്‍ഥികള്‍ തിരിച്ചെത്തും. വിദേശകാര്യമന്ത്രാലയവുമായി നിരന്തര ബന്ധം തുടരുകയാണ്. യുദ്ധഭൂമിയില്‍ അകപ്പെട്ട മലയാളി വിദ്യാര്‍ഥികള്‍ക്കായി നോര്‍ക്ക റൂട്ട്സില്‍ മുഴുവന്‍ സമയം കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടരുകയാണ്. എല്ലാ സമയത്തും ഫോണ്‍കോളുകള്‍ കൈകാര്യം ചെയ്യാനും വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും…

    Read More »
  • Kerala

    മേയര്‍മാര്‍ക്കും നഗരസഭാ അധ്യക്ഷന്മാര്‍ക്കും ഔദ്യോഗിക ഫോണ്‍നമ്പര്‍

    തിരുവനന്തപുരം: ആറു കോര്‍പറേഷന്‍ മേയര്‍മാര്‍ക്കും 87 നഗരസഭാ അധ്യക്ഷന്മാര്‍ക്കും നഗരകാര്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഔദ്യോഗിക ഫോണ്‍നമ്പര്‍ അനുവദിച്ചു. ഉദ്യോഗസ്ഥരില്‍ നഗരസഭകളിലെയും കോര്‍പറേഷനുകളിലെയും സെക്രട്ടറിമാര്‍, അഡീഷനല്‍ സെക്രട്ടറിമാര്‍, നഗരകാര്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കാണ് ഔദ്യോഗിക നമ്പര്‍ അനുവദിച്ചത്. ഓരോ മാസവും നിശ്ചിത തുകയ്ക്ക് ഫോണ്‍ വിളിക്കാനും ഡേറ്റ ഉപയോഗിക്കാനും എസ്എംഎസ് അയയ്ക്കാനും സാധിക്കും. സ്ഥലംമാറ്റവും വിരമിക്കലും അനുസരിച്ച് പുതിയ ഉദ്യോഗസ്ഥര്‍ വരുമ്പോള്‍ ഇവരുടെ ഫോണ്‍ നമ്പര്‍ ലഭ്യമാകുന്നതില്‍ നേരിടുന്ന പ്രയാസം പരിഹരിക്കുന്നതിനാണ് ഔദ്യോഗിക നമ്പര്‍ അനുവദിച്ചത്. പുതിയ സംവിധാനത്തില്‍ ഓരോ നഗരസഭയ്ക്കും കോര്‍പറേഷനും നഗരകാര്യവകുപ്പിലെ ഓഫിസുകള്‍ക്കും സ്ഥിരമായി ഒരു ഫോണ്‍നമ്പര്‍ ഉണ്ടാകും. നിലവില്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും ഔദ്യോഗിക നമ്പര്‍ ഉണ്ട്.  

    Read More »
  • Kerala

    അറിയാം, മധുര തുളസിയുടെ ആരോഗ്യ ഗുണങ്ങള്‍

    പേര് പോലെ മധുരമാണ്.എന്നാൽ പ്രമേഹ രോഗികള്‍ക്കും കഴിക്കാം.ടെന്‍ഷന്‍, രക്തസമ്മര്‍ദം, സൗന്ദര്യപ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കൊക്കെ ഉത്തമ പ്രതിവിധിയായ ഈ ചെടി അമിത വണ്ണത്തെ കുറയ്ക്കും. മുറിവുകള്‍ വേഗത്തില്‍ കരിക്കാനും ഇതിന് കഴിവുണ്ട്.ചുരുക്കത്തിൽ സര്‍വ്വ ഗുണങ്ങളും ഒത്തിണങ്ങിയ ഈ ഔഷധസസ്യത്തിന്റെ പേരാണ് സ്റ്റീവിയ അല്ലെങ്കില്‍ മധുരതുളസി.   പ്രമേഹ രോഗികള്‍ക്ക് പഞ്ചസാരയ്‌ക്ക് പകരമായി മധുര തുളസി ഉപയോഗിക്കാം. ഇതില്‍ അടങ്ങിയിട്ടുള്ള സ്റ്റീവിയോള്‍ ഗ്ലൈകോസൈഡ് എന്ന സംയുക്തമാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കുന്നത്.ഇന്‍സുലിന്‍ പ്രതിരോധം വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് മധുര തുളസി നമ്മുടെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത്.അതേപോലെ ഹൈപ്പര്‍ ടെന്‍ഷന്‍, രക്തസമ്മര്‍ദ്ദം എന്നിവ നിയന്ത്രിക്കാന്‍ മധുരതുളസി സഹായിക്കും.   മധുരതുളസിയുടെ മറ്റൊരു വലിയ ആരോഗ്യഗുണമായാണ് താരനും മുഖക്കുരുവും ഇല്ലാതാക്കും എന്നത്.മധുര തുളസിയില്‍ അടങ്ങിയിട്ടുള്ള ആന്‍റി ബാക്‌ടീരിയല്‍, ആന്‍റി ഫംഗല്‍,ആന്‍റി ഇന്‍ഫ്ലമേറ്ററി ഘടകങ്ങളാണ് ഇത് സാധ്യമാക്കുന്നത്.മുടികൊഴിച്ചില്‍ തടയാനും, മധുരതുളസിയുടെ പച്ചയില ഏറെ ഫലപ്രദമാണ്.   ശരീരഭാരം കുറയ്‌ക്കാന്‍ മധുര തുളസി ഉത്തമ മാര്‍ഗമാണ്.കലോറികള്‍ അടങ്ങിയിട്ടില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.പഞ്ചസാരയ്‌ക്ക് പകരമായാണ് മധുരതുളസി ഉപയോഗിക്കേണ്ടത്. കൊഴുപ്പേറിയ ഭക്ഷണത്തോടുള്ള…

    Read More »
  • Kerala

    കുട്ടനാടൻ സ്പെഷൽ താറാവു കറി ഉണ്ടാക്കാം

    കുട്ടനാടൻ താറാവു കറി     1.താറാവ് – ഒരു കിലോ   2.വെളിച്ചെണ്ണ – പാകത്തിന് 3.ഇഞ്ചി – ഒരു വലിയ കഷണം   പച്ചമുളക് – ആറ് വെളുത്തുള്ളി – അഞ്ച് അല്ലി ചുവന്നുള്ളി – 200 ഗ്രാം കറിവേപ്പില – പാകത്തിന്   4.മല്ലിപ്പൊടി – മൂന്നു ചെറിയ സ്പൂൺ കുരുമുളകുപൊടി – മൂന്നു ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ   5.ഉപ്പ് – പാകത്തിന് 6.കറുവാപ്പട്ട – രണ്ടു കഷണം ഗ്രാമ്പൂ – അഞ്ച് ഏലയ്ക്ക – നാല്   7.തേങ്ങപ്പാൽ – അരമുറി തേങ്ങ ചുരണ്ടി പിഴിഞ്ഞെടുത്തത്   പാകം ചെയ്യുന്ന വിധം ∙താറാവു വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക. ∙ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കിയശേഷം മൂന്നാമത്തെ ചേരുവ കനം കുറച്ചരിഞ്ഞതു ചേർത്തു വഴറ്റുക.   ∙ഇതിലേക്കു നാലാമത്തെ ചേരുവ ചേർത്തു വഴറ്റി, മസാല മൂത്തമണം വരുമ്പോൾ താറാവും പാകത്തിനുപ്പും വെള്ളവും ചേർത്തു…

    Read More »
  • World

    നുഴഞ്ഞ് കയറ്റം അതിരൂക്ഷം, സൈബര്‍ ഇടങ്ങളിലും പെരിഞ്ഞപോരാട്ടം; യുക്രെയ്ന്‍ ഐടി സേനയ്ക്ക് പുറമേ റഷ്യയ്ക്കെതിരേ സൈബര്‍ യുദ്ധം പ്രഖ്യാപിച്ച് ‘അനോണിമസ്’

    കീവ്: റഷ്യയ്ക്കെതിരേ സൈബര്‍ യുദ്ധം പരസ്യമായി പ്രഖ്യാപിച്ച് പ്രമുഖ ഹാക്കര്‍ സംഘമായ ‘അനോണിമസ്’. ഇതിന്റെ ഭാമഗമായി റഷ്യന്‍ വിരുദ്ധ സന്ദേശങ്ങള്‍ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. റഷ്യയും യുക്രെയ്‌നും തമ്മിലുള്ള പോരാട്ടം സൈബര്‍ ഇടങ്ങളിലേക്കും വ്യാപിക്കുന്നുത് മറ്റ് ലോകരാഷ്ട്രങ്ങള്‍ ഏറെ ആശങ്കയോടെയാണ് നോക്കികാണുന്നത്. സ്വന്തം ഐടി സേനയ്ക്ക് രൂപം നല്‍കിയാണ് യുക്രെയ്ന്‍ സൈബര്‍ ആക്രമണം ആരംഭിച്ചു. റഷ്യന്‍ പ്രസിഡന്റ് പുട്ടിന്റേതുള്‍പ്പെടെയുള്ള ഔദ്യോഗിക വെബ്‌സൈറ്റുകളും റഷ്യന്‍ ടിവി ചാനലുകളും പ്രവര്‍ത്തനരഹിതമാക്കിയത് ഇവരുടെ ശ്രമഫലമായാണെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞദിവസം റഷ്യന്‍ ടിവി ചാനല്‍ ശൃംഖലയില്‍ കടന്നുകയറിയ യുക്രെയ്ന്‍ ഹാക്കര്‍മാര്‍ സ്വന്തം രാജ്യത്തെ പൗരന്മാരുടെ കഷ്ടതകള്‍ വ്യക്തമാക്കുന്ന വീഡിയോ സംപ്രേഷണം ചെയ്തു. റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റേതുള്‍പ്പെടെയുള്ള വെബ്‌സൈറ്റുകള്‍ ഇവര്‍ കുറെ നേരത്തേക്ക് നിശ്ചലമാക്കി. യുക്രെയ്‌നും അവരെ അനുകൂലിക്കുന്ന വിദേശരാജ്യങ്ങളും ചേര്‍ന്ന സൈബര്‍ കൂട്ടായ്മയാണ് ഹാക്കിങ്ങിനു പിന്നിലെന്ന് റഷ്യ കരുതുന്നു. കഴിഞ്ഞ ബുധനാഴ്ച യുക്രെയ്ന്‍ കംപ്യൂട്ടര്‍ ശൃംഖലയില്‍ പ്രത്യക്ഷപ്പെട്ട നശീകരണ വൈറസ് സര്‍ക്കാര്‍ ഓഫിസുകളുടെയും ധനകാര്യസ്ഥാപനങ്ങളുടെയും വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തനരഹിതമാക്കിയിരുന്നു. ഇതിനു…

    Read More »
Back to top button
error: