KeralaNEWS

ന്യൂനപക്ഷ വിഭാഗത്തെ കൂടുതൽ ചേർത്തു നിർത്താൻ സിപിഐ (എം), പ്രവർത്തന റിപ്പോർട്ടിലെ പ്രധാന നിർദേശം പുറത്ത്

 

ഇന്ന് തുടക്കമാകുന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രവർത്തന റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്ത്. പാർട്ടിയിൽ നിന്നും അകന്നുപോയ ന്യൂനപക്ഷ വിഭാഗങ്ങൾ തിരിച്ചു വന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ന്യൂനപക്ഷ വിഭാഗത്തെ കൂടുതൽ ചേർത്തു നിർത്താൻ പ്രവർത്തകർ തയ്യാറാകണമെന്നാണ് പ്രവർത്തന റിപ്പോർട്ടിലെ പ്രധാന നിർദേശം. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുന്നത്.

അതേസമയം, ഭൂരിപക്ഷ വർഗീയതയ്ക്കൊപ്പം ന്യൂനപക്ഷ വർഗീയതയും ഒരുപോലെ എതിർക്കപ്പെടണം. അല്ലെങ്കിൽ ഹൈന്ദവ വിഭാഗത്തെ കൂടെനിര്‍ത്താന്‍ കഴിയില്ല. കേരളത്തിൽ വലതുപക്ഷ സാംസ്കാരിക മുന്നേറ്റം ശക്തമാണെന്നും ഇടതുപക്ഷ സാംസ്കാരിക മുന്നേറ്റം ദുർബലപ്പെടുന്നതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. വലതുപക്ഷ സാംസ്കാരിക മുന്നേറ്റത്തിനെതിരെ പ്രതിരോധം തീർക്കാൻ പാർട്ടിക്കു കഴിയണം. ബിജെപി വേദികളില്‍ പ്രസംഗിക്കാന്‍ സാംസ്കാരിക നായകര്‍ക്കും എഴുത്തുകാര്‍ക്കും മടിയില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

 

Back to top button
error: