LIFEMovie

‘ലളിതം സുന്ദരം’ ഈ ആകാശച്ചാട്ടം!

ഏറെ നാളുകൾക്കു ശേഷം  മഞ്ജു വാര്യർ – ബിജു മേനോൻ ഒന്നിക്കുന്ന ചിത്രമാണ് ‘ലളിതം സുന്ദരം’. മഞ്ജു വാര്യരുടെ സഹോദരൻ മധു വാര്യരാണ് ചിത്രത്തിന്റെ സംവിധായകൻ. മധു വാര്യരുടെ സുഹൃത്ത് രാജിവ് രാഘവൻ ഇപ്പോൾ തന്റെ സുഹൃത്തിന്റെ സിനിമക്ക് പുതിയൊരു സർപ്രയ്‌സുമായി എത്തിയിരിക്കുകയാണ്.

 

‘ലളിതം സുന്ദരം ‘ എന്നെഴുതിയ ടി ഷർട്ടും ധരിച്ചെത്തി ഒരു ആകാശചാട്ടം, അതായിരുന്നു രാജിവ് സ്റ്റൈൽ. വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.

 

ദുബായിൽ പ്രവർത്തിക്കുന്ന ജെംസ് ലെഗസി സ്‌കൂളിന്റെ, സ്‌കൂൾ ഓഫ് ഓപ്പറേഷൻസിന്റെ മാനേജർ ആണ് രാജിവ് രാഘവൻ.സൗഹൃദത്തിന്‌ ഇത്രയും വിലക്കൊടുത്ത രാജിവിന്റെ സാഹസം അവരുടെ സുന്ദരമായ സൗഹൃദത്തെ കൂടെ ഓർമിപ്പിക്കുന്നു.  ജീവിതത്തിലെ ഇതുപോലെ ഉള്ള ആഗ്രഹങ്ങൾ ഓരോന്നായി നടത്തിയെടുത്താൽ നമ്മുക്ക് ലളിതവും സുന്ദരവുമായി സന്തോഷത്തോടെ മുന്നോട്ടു പോകാം എന്നാണ് രാജിവിന്റെ പോളിസി. തന്റെ സുഹൃത്തിനു ഉള്ള ഒരു സർപ്രൈസ് സമ്മാനമായാണ് അദ്ദേഹം ഈ ആകാശ ചാട്ടം പ്ലാൻ ചെയ്തതും വിജയകരമായി തന്നെ നിർവ്വഹിച്ചതും.

 

സെെജു കുറുപ്പ്, സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി, ദീപ്തി സതി,രമ്യ നമ്പീശൻ, സറീന വഹാബ്, വിനോദ് തോമസ്, ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്‍, മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം പ്രശസ്ത നിർമ്മാണ ബാനർ ആയ സെഞ്ച്വറിയും മഞ്ജു വാര്യർ പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. പി സുകുമാർ, ഗൗതം ശങ്കർ എന്നിവർ കാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ബിജിബാൽ ആണ്. ലിജോ പോൾ ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ

Back to top button
error: