KeralaNEWS

സിപിഐ (എം) സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം,ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി സീ​​​​താ​​​​റാം യെ​​​​ച്ചൂ​​​​രി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും

മു​​​​തി​​​​ര്‍​ന്ന അം​​​​ഗം ആ​​​​ന​​​​ത്ത​​​​ല​​​​വ​​​​ട്ടം ആ​​​​ന​​​​ന്ദ​​​​ന്‍ പ​​​​താ​​​​ക ഉ​​​​യ​​​​ര്‍​ത്തു​​​​ന്ന​​​​തോ​​​​ടെ നാ​ലു​ദി​വ​സ​ത്തെ സി​​​​പി​​​​എം സം​​​​സ്ഥാ​​​​ന സ​​​​മ്മേ​​​​ള​​​​ന​​ം ഇ​ന്നു തു​ട​ങ്ങും.നാ​​​നൂ​​​റോ​​​ളം പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും 23 നി​​​​രീ​​​​ക്ഷ​​​​ക​​​​രും 86 സം​​​​സ്ഥാ​​​​ന സ​​​​മി​​​​തി​​​​യം​​​​ഗ​​​​ങ്ങ​​​​ളു​​​​മാ​​​​ണ് സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്.

പ​​​​താ​​​​ക​​​​യു​​​​യ​​​​ര്‍​ത്തി​​​​യ​​​​തി​​​​നു ശേ​​​​ഷം ര​​​​ക്ത​​​​സാ​​​​ക്ഷി മ​​​​ണ്ഡ​​​​പ​​​​ത്തി​​​​ല്‍ പു​​​​ഷ്പാ​​​​ര്‍​ച്ച​​​​ന, സ​​​​മ്മേ​​​​ള​​​​ന ന​​​​ട​​​​ത്തി​​​​പ്പി​​​​നാ​​​​യു​​​​ള്ള വി​​​​വി​​​​ധ ക​​​​മ്മി​​​​റ്റി​​​​ക​​​​ളു​​​​ടെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്, ര​​​​ക്ത​​​​സാ​​​​ക്ഷി പ്ര​​​​മേ​​​​യാ​​​​വ​​​​ത​​​​ര​​​​ണം എ​​​​ന്നി​​​​വ ന​​​​ട​​​​ക്കും. തു​​​​ട​​​​ര്‍​ന്ന് ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി സീ​​​​താ​​​​റാം യെ​​​​ച്ചൂ​​​​രി സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. ഉ​​​​ച്ച​​​​യോ​​​​ടെ സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി പ്ര​​​​വ​​​​ര്‍​ത്ത​​​​ന റി​​​​പ്പോ​​​​ര്‍​ട്ട് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കും. വൈകുന്നേരം മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍ ന​​​​വ​​​​കേ​​​​ര​​​​ള ന​​​​യ​​​​രേ​​​​ഖ​​​​ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കും.

Signature-ad

പി​​​​ന്നീ​​​​ട് ച​​​​ര്‍​ച്ച​​​​ക​​​​ളാ​​​​ണ്. ഇ​​​​ന്നും നാ​​​​ളെ​​​​യു​​​​മാ​​​​യി പ്ര​​​​വ​​​​ര്‍​ത്ത​​​​ന റി​​​​പ്പോ​​​​ര്‍​ട്ടി​​​​ലു​​​​ള്ള ച​​​​ര്‍​ച്ച​​​​യും വ്യാ​​​​ഴാ​​​​ഴ്ച ന​​​​യ​​​​രേ​​​​ഖ​​​​യി​​​​ലു​​​​ള്ള ച​​​​ര്‍​ച്ച​​​​യും ന​​​​ട​​​​ക്കും. നാ​​​​ലി​​​​നാ​​​​ണ് സം​​​​സ്ഥാ​​​​ന സ​​​​മി​​​​തി​​​​യം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ​​​​യും പു​​​​തി​​​​യ സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​ടെ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. വൈകുന്നേരം ന​​​​ട​​​​ക്കു​​​​ന്ന പൊ​​​​തു​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തോ​​​​ടെ സം​​​​സ്ഥാ​​​​ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​നു തി​​​​ര​​​​ശീ​​​​ല വീ​​​​ഴും.

Back to top button
error: