KeralaNEWS

കേരളം കണ്ട മികച്ച മുഖ്യമന്ത്രി പിണറായി വിജയന്‍, ഏറ്റവും മോശം എകെ ആന്റണി; അഡീഷണല്‍ ചീഫ് സെക്രട്ടറിയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുമായിരുന്ന ടീക്കാറാം മീണ വിലയിരുത്തുന്നു

കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുമായിരുന്ന ടീക്കാറാം മീണയുടെ പ്രശംസ.

മനോരമ ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഭരണകാര്യങ്ങളില്‍ ഉദ്യോഗസ്ഥരെ വിശ്വസിക്കുകയും സ്വാതന്ത്ര്യം നല്‍കുകയും ചെയ്യുന്ന ശൈലിയാണ് പിണറായി വിജയൻ പിന്‍തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ ഏറ്റവും മോശം മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് എ.കെ ആന്റണി എന്നാണ്  ടീക്കാറാം മീണ  അഭിപ്രായപ്പെട്ടത്.

35 വര്‍ഷത്തെ സേവനത്തിനുശേഷം ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിക്കുകയാണ് ടീക്കാറാം മീണ

Back to top button
error: