KeralaNEWS

ഒടുവിൽ രക്ഷപ്പെടാനായി ഇന്ത്യൻ പതാക ഉയർത്തി യുക്രൈനിൽ കുടുങ്ങിയ പാകിസ്താൻ വിദ്യാർത്ഥികൾ

സുഹൃത്ത് രാജ്യമായ ഇന്ത്യക്ക് റഷ്യ നൽകിയ ഉപദേശമായിരുന്നു ഇന്ത്യൻ പൗരൻമാരെ ഒഴിപ്പിക്കുന്ന വാഹനത്തിന് മുന്നിൽ ദേശീയ പതാക കെട്ടണമെന്നത്.അറിയാതെ പോലും തങ്ങളുടെ ആക്രമണത്തിൽ പെടാതിരിക്കാൻ വേണ്ടിയായിരുന്നു അത്.അല്ലെങ്കിൽ തിരിച്ചറിയാൻ വേണ്ടി.
ഇപ്പോഴിതാ മറ്റു വഴികളില്ലാതെ ഇന്ത്യൻ പതാക ഉയർത്തി യുക്രൈനിൽ കുടുങ്ങിയ പാകിസ്താൻ വിദ്യാർത്ഥികളും. യുദ്ധമേഖലയിൽ കുടുങ്ങിക്കിടക്കുന്ന പാക് വിദ്യാർത്ഥികളെ ശ്രദ്ധിക്കാത്തതിന് പാകിസ്താനിലെ ഇമ്രാൻ ഖാൻ സർക്കാരിനെതിരെ രൂക്ഷമായ വിമർശനം ഉയരുന്നതിനിടയ്‌ക്കാണ് വിദ്യാർത്ഥികൾ ഇന്ത്യൻ പതാക ഉയർത്തിയത്.തങ്ങളുടെ വാഹനത്തിൽ ദേശീയ പതാക പ്രദർശിപ്പിച്ചാൽ ഇന്ത്യക്കാരെ ഉപദ്രവിക്കില്ലെന്ന് റഷ്യക്കാർ ഉറപ്പുനൽകിയതോടെയാണ് പാക് വിദ്യാർത്ഥികൾ ഇത് പിന്തുടരുന്നത്.
യുക്രൈനിൽ കുടുങ്ങിയ പാക് വിദ്യാർത്ഥികൾ രക്ഷപ്പെടാനായി ഇന്ത്യൻ പതാക ഉപയോഗിക്കുകയും ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്ന വിഡിയോ വൈറലായിരുന്നു. യുക്രൈനിൽ നിന്ന് സുരക്ഷിതമായ കടന്നുപോകാൻ ഇന്ത്യൻ പതാക ഉപയോഗിക്കാൻ നിർബന്ധിതരാകുന്നതെങ്ങനെയെന്ന് വിദ്യാർത്ഥികളിൽ ഒരാൾ വ്യക്തമായി പറയുന്നതും വിഡിയോയിൽ കേൾക്കാം. ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള തങ്ങളുടെ രാജ്യം തങ്ങൾക്കെതിരെ തിരിഞ്ഞതോടെയാണ് ഇത് ചെയ്യേണ്ടി വന്നതെന്നും അവർ പറയുന്നു.
യുക്രൈനിലെ മെട്രോ സബ്‌വേകളിൽ കുടുങ്ങിയ പാക് വിദ്യാർത്ഥികളുടെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട് . പാകിസ്താൻ എംബസിയിൽ നിന്ന് ആരും രക്ഷിക്കാനില്ലാത്തതിനാൽ ഭക്ഷണവും വെള്ളവുമില്ലാതെ തങ്ങൾ അവിടെ കുടുങ്ങിയതായി ദുരിതത്തിലായ വിദ്യാർത്ഥികൾ പറയുന്നത് കേൾക്കാം.യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ പാക് സർക്കാർ കാര്യമായൊന്നും ചെയ്യുന്നുമില്ല.

Back to top button
error: