ന്യൂദല്‍ഹി: നരേന്ദ്ര മോദിയ്ക്ക് ശേഷം അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ബി ജെ പി ഉയര്‍ത്തി കാട്ടുന്നത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയാണെന്ന പരോക്ഷ സൂചനയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ സൂചന.
യോഗി ആദിത്യനാഥിന്റെ കീഴില്‍ ഒരുപാട് വികസന പ്രവർത്തനങ്ങൾ യുപിയില്‍ നടന്നിട്ടുണ്ട്.അഞ്ചു വർഷത്തിനുള്ളിൽ 30 മെഡിക്കല്‍ കോളേജുകള്‍ ലഭിച്ചു.എല്ലാ ജില്ലയിലും യുപിയിൽ ഇപ്പോൾ മെഡിക്കൽ കോളേജുകളുണ്ട്.കൂടാതെ സംസ്ഥാനത്ത് രണ്ട് എയിംസുകളുണ്ട്. ജാപ്പനീസ് എന്‍സെഫലൈറ്റിസ് ഗവേഷണ കേന്ദ്രവും നിര്‍മ്മിച്ചിട്ടുണ്ട്. ബിജെപി സര്‍ക്കാര്‍ 10 പുതിയ സര്‍വകലാശാലകള്‍ നിര്‍മ്മിച്ചു, 77 പുതിയ കോളേജുകള്‍ തുറന്നു. ഉത്തര്‍പ്രദേശിലുടനീളമുള്ള 1.40 ലക്ഷം കോളേജുകള്‍ യോഗി സര്‍ക്കാര്‍ പുനര്‍നിര്‍മ്മിക്കുകയും പുനര്‍വികസിപ്പിച്ചെടുക്കുകയും ചെയ്തിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.ഇതേപോലെയുള്ളവരെയാണ് രാജ്യത്തിന് ആവശ്യമെന്നും പ്രധാനമന്ത്രി ആകാൻ പോലും യോഗ്യത ഉള്ളയാളാണ് യോഗി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.