KeralaNEWS

തൊടുപുഴയിൽ കാലപ്പഴക്കം ചെന്ന് ദ്രവിച്ച ഗസ് സിലിണ്ടർ വിതരണം ചെയ്തതായി പരാതി, സിലിണ്ടർ മാറ്റി നല്കാനും ഏജൻസി തയ്യാറാകുന്നില്ല

തൊടുപുഴയിൽ കാലപ്പഴക്കം ചെന്ന് ദ്രവിച്ച ഗസ് സിലിണ്ടർ വിതരണം ചെയ്തതായി പരാതി. ഒളമറ്റത്തു പ്രവർത്തിക്കുന്ന ഗസ് ഏജൻസി നൽകിയ സിലിണ്ടർ ആണ് സുരക്ഷാ ഭീഷണി ഉയർത്തുന്നത്.പഴക്കം ചെന്ന ഗസ് സിലിണ്ടർ മാറ്റി നൽകണമെന്ന ഉപഭോക്താവിന്റെ ആവശ്യം ഏജൻസി നിരസിക്കുകയും ചെയ്തു.1000 രൂപ മുടക്കി വാങ്ങിയ സിലിണ്ടർ ഇനി എന്ത് ചെയ്യും എന്നറിയാതെ വീഷമിക്കുകയാണ് മണക്കാട് സ്വദേശി.സിലിണ്ടർ എല്ലാവർഷവും കൃത്യമായി പെയിന്റ് അടിച്ചു വൃത്തിയാക്കണമെന്നതും ഏജൻസി പാലിച്ചിട്ടില്ല.

വിതരണം ചെയ്യുന്നവർ സിലിണ്ടർ വാഹനങ്ങളിൽ നിന്ന് വലിച്ചെറിയുന്നത് നിത്യ കാഴ്ചയാണ്. ഇത് സിലിണ്ടറിന്റെ സുരക്ഷക്ക് ഭീഷിണിയാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Back to top button
error: