കീവ്:റഷ്യയുടെ ആക്രമണത്തിന് പിന്നാലെ യുക്രൈനിൽ നിന്നും ഇതുവരെ ഇന്ത്യയിലെത്തിച്ചത് 2,212 പേരെ.ഒന്‍പത് വിമാനങ്ങളിലായാണ് ഇത്.രണ്ട് ഇൻഡിഗോ വിമാനങ്ങളിലായി ഇന്ന് 434 പേർ മടങ്ങിയെത്തിയത് ഉൾപ്പടെയാണിത്.
അതേസമയം, എല്ലാ ഇന്ത്യക്കാരും അടിയന്തരമായി ഇന്ന് തന്നെ കീവ് വിടണമെന്ന് ഇന്ത്യൻ എംബസി നിര്‍ദേശിച്ചു.കീവിലെ സ്ഥിതി ഗുരുതരമാകുമെന്ന നിഗമനത്തെ തുടര്‍ന്നാണ് നിര്‍ദേശം.പടിഞ്ഞാറന്‍ മേഖലയിലേക്ക് മാറാനാണ് അറിയിച്ചിരിക്കുന്നത്.ഏ കദേശം 500 ഓളം ഇന്ത്യക്കാർ ഇനിയും കീവിലുണ്ടെന്നാണ് വിവരം.