IndiaNEWS

യു​ക്രെ​യ്‌​നി​ല്‍ നിന്ന് ര​ണ്ട് വി​മാ​ന​ങ്ങ​ളി​ലാ​യി 434 പേർ കൂടി എത്തി, ഇന്ത്യ​ക്കാ​ർ ഇ​ന്ന് ത​ന്നെ കീ​വ് വി​ട​ണ​മെ​ന്ന് എം​ബ​സി നി​ർ​ദേ​ശം

യു​ക്രെ​യ്‌​നി​ല്‍ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രു​മാ​യി ര​ണ്ട് വി​മാ​ന​ങ്ങ​ള്‍ കൂ​ടി ഡ​ല്‍​ഹി​യി​ലെ​ത്തി. ഇ​ന്‍​ഡി​ഗോ വി​മാ​ന​ങ്ങ​ളാ​ണ് എ​ത്തി​യ​ത്.

ര​ണ്ട് വി​മാ​ന​ങ്ങ​ളി​ലാ​യി 434 പേരാണ് മ​ട​ങ്ങി​യെ​ത്തി​യ​ത്. രാ​ജ്യ​ത്ത് ഒ​ന്‍​പ​ത് വി​മാ​ന​ങ്ങ​ളി​ലാ​യി 2,212 പേ​രെ​യാ​ണ് ഇ​തു​വ​രെ തി​രി​കെ കൊ​ണ്ടു​വ​ന്ന​ത്.

അ​തേ​സ​മ​യം, എ​ല്ലാ ഇ​ന്ത്യ​ക്കാ​രും അ​ടി​യ​ന്ത​ര​മാ​യി ഇ​ന്ന് ത​ന്നെ കീ​വ് വി​ട​ണ​മെ​ന്ന് എം​ബ​സി നി​ർ​ദേ​ശി​ച്ചു. കീ​വി​ലെ സ്ഥി​തി ഗു​രു​ത​ര​മാ​കു​മെ​ന്ന നി​ഗ​മ​ന​ത്തെ തു​ട​ർ​ന്നാ​ണ് നി​ർ​ദേ​ശം. പ‌‌​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലേ​ക്ക് മാ​റാ​നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ഏ​ക​ദേ​ശം 500 ഓ​ളം ഇ​ന്ത്യ​ക്കാ​ർ കീ​വി​ലു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ട്രെ​യി​നോ മ​റ്റ് മാ​ർ​ഗ​ങ്ങ​ളോ ഉ​പ​യോ​ഗി​ച്ച് കീ​വി​ൽ നി​ന്നും മാ​റ​ണ​മെ​ന്നാ​ണ് എം​ബ​സി​യു​ടെ നി​ർ​ദേ​ശം.

Back to top button
error: