Month: March 2022

  • Business

    എസ്.ബി.ഐയും പറഞ്ഞു… റഷ്യന്‍ സ്ഥാപനങ്ങളുമായി ഒരു ഇടപാടിനും ഞങ്ങളില്ലേ….

    ന്യൂഡല്‍ഹി: റഷ്യയുടെ മേല്‍ ഏര്‍പ്പെടുത്തിയ രാജ്യാന്തര ഉപരോധങ്ങള്‍ക്ക് ഒപ്പം ഇന്ത്യയുടെ മുന്‍നിര വായ്പാ ദാതാവായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്്.ബി.ഐ). യുക്രൈന്‍ അധിനിവേശത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങള്‍ക്ക് വിധേയമായി റഷ്യന്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ഇടപാടും നടത്തില്ലെന്ന് എസ്്.ബി.ഐ. അറിയിച്ചു. ”യുഎസ്, യൂറോപ്യന്‍ യൂണിയന്‍ അല്ലെങ്കില്‍ ഐക്യരാഷ്ട്രസഭയുടെ ഉപരോധ പട്ടികയില്‍ പ്രത്യക്ഷപ്പെടുന്ന സ്ഥാപനങ്ങളോ ബാങ്കുകളോ തുറമുഖങ്ങളോ കപ്പലുകളോ ഉള്‍പ്പെടുന്ന ഇടപാടുകളൊന്നും പ്രോസസ്സ് ചെയ്യുന്നതല്ല,” ചില ഇടപാടുകാര്‍ക്ക് അയച്ച കത്തില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പറയുന്നു. മോസ്‌കോ പ്രത്യേക പ്രവര്‍ത്തനം എന്ന് വിശേഷിപ്പിക്കുകയും, രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഒരു യൂറോപ്യന്‍ രാജ്യത്തിന് നേരെയുള്ള ഏറ്റവും വലിയ ആക്രമണം എന്ന് വിളിക്കപ്പെടുകയും ചെയ്യുന്ന റഷ്യയുടെ ആക്രമണത്തിന്റെ ഫലമായി ലോക രാഷ്ട്രങ്ങള്‍ വ്യാപകമായി ഉപരോധം ഏര്‍പ്പെടുത്തി. റഷ്യയുമായി ആഴത്തിലുള്ള വ്യാപാര-പ്രതിരോധ ബന്ധമുള്ള ഇന്ത്യ, തങ്ങളുടെ ദീര്‍ഘകാല സഖ്യകക്ഷിയെ ഇതുവരെ പരസ്യമായി അപലപിച്ചിട്ടില്ല. എന്നാല്‍ അക്രമം അവസാനിപ്പിക്കാനും സംഘര്‍ഷം പരിഹരിക്കാന്‍ നയതന്ത്രത്തിനും സംഭാഷണത്തിനും ആഹ്വാനം…

    Read More »
  • Food

    റഷ്യ-യുക്രൈന്‍ സംഘര്‍ഷം: ഇന്ത്യന്‍ അടുക്കളയെയും സാരമായി ബാധിക്കും

    ന്യൂഡല്‍ഹി: ലോകരാജ്യങ്ങളെയെല്ലാഗ കാര്യമായി തന്നെ ബാധിച്ച പ്രശ്‌നമായിരുന്നു കോവിഡ് മഹാമാരി. എന്നാല്‍ കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളെ തരണം ചെയ്തു ആഗോളജനത കരകയറാന്‍ ശ്രമിക്കുമ്പോഴായിരുന്നു റഷ്യ-യുക്രൈന്‍ സംഘര്‍ഷം ഉടലെടുത്തത്. അത് ആ രണ്ട് രാജ്യത്തെ മാത്രമല്ല ഇന്ത്യയെയും കാര്യമായി ബാധിക്കുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. പ്രത്യേകിച്ച് അടുക്കളയില്‍ കാര്യമായ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് പറയപ്പെടുന്നത്്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നമ്മുടെ രാജ്യത്തും വിലക്കയറ്റമുണ്ടാകുമെന്ന് എന്ന് എല്ലാവരം പറയുന്നുമ്പോള്‍തന്നെയാണ് പാചക എണ്ണയുടെ വിലയും കുതിച്ചുയരുമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നത്. വിവിധ തുറമുഖങ്ങളില്‍ ഇന്ത്യയിലേക്ക് കയറ്റി അയക്കാനിരുന്ന 3.5 ലക്ഷം ടണ്‍ പാചക എണ്ണ കുടുങ്ങിക്കിടക്കുന്നതിനാല്‍ ഇവയുടെ വില വരും നാളുകളില്‍ കുതിച്ചുയരും. റഷ്യ, യുക്രൈന്‍ എന്നീ രാജ്യങ്ങളില്‍നിന്നാണ് ആഗോളതലത്തില്‍ ആവശ്യമായ സൂര്യകാന്തി എണ്ണയുടെ 80 ശതമാനവും കയറ്റുമതി ചെയ്യുന്നത്. ഇരുരാജ്യങ്ങളിലെയും സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇവയുടെ കയറ്റുമതി തടസപ്പെട്ടതിനാല്‍ ആഗോള വിപണിയില്‍ സൂര്യകാന്തി എണ്ണയുടെ ക്ഷാമവും രൂക്ഷമാകും. ഇത് വലവര്‍ധനവിന് കാരണമാകും. നിലവിലെ ഉപഭോഗത്തിന്റെ 60 ശതമാനവും യുക്രൈനില്‍ നിന്നും…

    Read More »
  • Kerala

    ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹൈദരാബാദിനെ അട്ടിമറിച്ച് ജംഷഡ്പൂർ;സെമി ഉറപ്പിച്ചു

    വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തിൽ ജംഷഡ്പൂരിന് ഉജ്ജ്വല വിജയം.ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഹൈദരാബാദ് എഫ്‌സിക്കെതിരേ മൂന്ന് ഗോളിന്റെ തകർപ്പൻ ജയമാണ് ജംഷഡ്പൂര്‍ നേടിയത്.ജയത്തോടെ ജംഷഡ്പൂര്‍ 37 പോയിന്റുമായി ഒന്നാം സ്ഥാനത്തേക്ക് കയറി.18 മല്‍സരങ്ങള്‍ കളിച്ച ജംഷഡ്പൂര്‍ ഇതോടെ സെമി ബെര്‍ത്തും ഉറപ്പിച്ചു.35 പോയിന്റുള്ള ഹൈദരാബാദ് നിലവിൽ രണ്ടാം സ്ഥാനത്താണ് ഉള്ളത്.  ഹൈദരാബാദ് താരം ചിഗ്ലന്‍സെനെ സിങിന്റെ (5)വക സെല്‍ഫ് ഗോളായിരുന്നു ജംഷഡ്പൂരിന് ആദ്യം ലീഡ് നേടിക്കൊടുത്തത്..പീറ്റര്‍ ഹാര്‍ഡ്‌ലി(28), ഡാനിയല്‍ ചിമാ ചുക്കു(65) എന്നിവരായിരുന്നു ജംഷഡ്പൂരിന്റെ മറ്റ് സ്കോറർമാർ.

    Read More »
  • Kerala

    രക്ഷാദൗത്യത്തിന് നാളെമുതൽ വ്യോമസേനാ വിമാനങ്ങളും

    ന്യൂഡല്‍ഹി: യുക്രൈനില്‍ കുടുങ്ങിയ ശേഷിക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി മോസ്ക്കോയിലെ ഇന്ത്യന്‍ എംബസി സംഘം ഖാര്‍കീവിനടുത്തുള്ള റഷ്യന്‍ അതിര്‍ത്തിയില്‍ എത്തിയതായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശൃംഗ്‌ല അറിയിച്ചു.വ്യോമസേനാ വിമാനങ്ങള്‍ നാളെ മുതല്‍ രക്ഷാദൗത്യത്തില്‍ പങ്കാളികളാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് ദിവസങ്ങളിലായി 26 വിമാനങ്ങളാണ് രക്ഷാദൗത്യത്തിനായി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.ഇതിൽ വ്യോമ സേനയുടെ 17 വിമാനങ്ങളും ഉൾപ്പെടും.  ഇന്ത്യക്കാരെ തിരികെ എത്തിക്കാനായി അടുത്ത മൂന്ന് ദിവസം 26 വിമാനങ്ങള്‍ ബുഡാപേസ്റ്റ്, ബുക്കാറസ്റ്റ് എന്നിവിടങ്ങളിലേക്കാകും അയയ്ക്കുക. പോളണ്ട്, സ്ലോവാക്യ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളും രക്ഷാദൗത്യത്തിനായി ഉപയോഗിക്കും.

    Read More »
  • Kerala

    മലയാളി വ്ലോഗറും ആല്‍ബം താരവുമായ റിഫ മെഹ്‌നൂവിനെ ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തി 

    ദുബായ്: പ്രശസ്ത വ്ലോഗറും ആല്‍ബം താരവുമായ റിഫ മെഹ്‌നൂവിനെ (21) ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കോഴിക്കോട് ബാലുശേരി സ്വദേശിനിയാണ്. കഴിഞ്ഞ ദിവസം രാത്രി ജാഫിലിയയിലെ താമസ സ്ഥലത്താണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഭര്‍ത്താവ് മെഹ്നുവിനും മകള്‍ക്കുമൊപ്പമായിരുന്നു റിഫയുടെ താമസം.മരണകാരണം വ്യക്തമല്ല.മരണത്തിന് മണിക്കൂറുകള്‍ മുന്‍പുവരെയും സമൂഹമാദ്ധ്യമങ്ങളില്‍ സജീവമായിരുന്നു റിഫ. ഭക്ഷണവിഭവങ്ങളെക്കുറിച്ചും വിവിധ ഫാഷന്‍ വസ്‌ത്രങ്ങളെക്കുറിച്ചുമുള‌ള വ്ളോഗുകളിലൂടെയാണ് റിഫ പ്രശസ്‌തയായത്.മൃതദേഹം നാട്ടിലെത്തിക്കാനുള‌ള നടപടികള്‍ പുരോഗമിക്കുകയാണ്.

    Read More »
  • Kerala

    യുക്രൈനിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടത് ഭക്ഷണം വാങ്ങാൻ ക്യൂ നിൽക്കുമ്പോൾ

    യുക്രൈനിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടത് ഭക്ഷണം വാങ്ങാന്‍ ക്യൂ നില്‍ക്കുന്നതിനിടയിൽ.കര്‍ണാടകയിലെ ചെല്ലഗരെ സ്വദേശി നവീന്‍ എസ്.ജി ആണ് (21) ആണ് യുക്രൈനില്‍ ഇന്നു രാവിലെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്.നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയായിരുന്നു. അതേസമയം ഇന്ത്യൻ എംബസി യുക്രൈൻ അതിർത്തി കടന്നെത്തുന്നവരെ ഫ്ലൈറ്റിൽ കയറ്റി വിടുന്ന ജോലി മാത്രമാണ് ചെയ്യുന്നതെന്നും യുക്രൈനിൽ കുടുങ്ങിക്കിടക്കുന്നവർക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും മലയാളികൾ ഉൾപ്പെടെയുള്ളവർ പറയുന്നു.മലയാളിയായ നൗഫൽ പറയുന്നതിങ്ങനെ:  ‘ഭക്ഷണം വാങ്ങാന്‍ ക്യൂ നില്‍ക്കുമ്ബോഴായിരുന്നു ഷെല്ലാക്രമണം.രാവിലെ മുതല്‍ പുറത്ത് തുടര്‍ച്ചയായി ഷെല്ലാക്രമണം നടക്കുന്നുണ്ടായിരുന്നു.രാവിലെ പോകാനിരുന്നതാണ് ഞങ്ങള്‍.പക്ഷേ അപ്പോഴാണ് ആരോ മരിച്ചെന്ന് വിവരം അറിയുന്നത്.അങ്ങനെ റിസ്‌ക് എടുക്കേണ്ടന്ന് വെച്ചാണ് പോകാതിരുന്നത്. കുറേപേര്‍ ഇപ്പോഴും റെയില്‍വേ സ്‌റ്റേഷനിലാണ്.പക്ഷേ അവര്‍ക്കൊന്നും ചെയ്യാനാകുന്നില്ല.മുഴുവന്‍ തിരക്കാണ്. ഏത് ട്രെയിനിന് പോകണമെന്ന് പോലും അറിയില്ല. ഇന്ത്യന്‍ എംബസിയെ ബന്ധപ്പെട്ടെങ്കിലും പ്ലാനിംഗ് നടക്കുകയെന്ന് മാത്രമാണ് പറഞ്ഞത്.’   ഖാര്‍ക്കീവിലെ മെട്രോ ബങ്കറിലാണ് നൗഫലടക്കമുള്ളവർ ഇപ്പോഴുള്ളത്. ‘എ​ല്ലാ ഇ​ന്ത്യ​ക്കാ​രും അ​ടി​യ​ന്ത​ര​മാ​യി ഇ​ന്ന് ത​ന്നെ കീ​വ് വി​ട​ണ​മെ​ന്ന് ഇന്ത്യൻ എം​ബ​സി നി​ര്‍​ദേ​ശിച്ചു.പ‌​ടി​ഞ്ഞാ​റ​ന്‍…

    Read More »
  • Kerala

    ന്യുനമർദം ശക്തിപ്പെടുന്നു; ശനിയാഴ്ച മുതൽ കേരളത്തിൽ മഴ 

    തിരുവനന്തപുരം: തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത 72 മണിക്കൂറില്‍ വീണ്ടും ശക്തിപ്പെട്ട് വെല്‍മാര്‍ക്ഡ് ലോപ്രഷര്‍ ആകുമെന്നാണ് ഇപ്പോഴത്തെ നിഗമനം. തുടര്‍ന്ന് ശ്രീലങ്കയ്ക്കും തമിഴ്‌നാടിനും ഇടയിലൂടെ സഞ്ചരിച്ച് മധ്യ, തെക്കന്‍ തമിഴ്‌നാട് തീരത്തോട് ചേര്‍ന്ന് കരതൊടാനാണ് സാധ്യത. ഈ സിസ്റ്റം അടുത്ത ദിവസങ്ങളില്‍ ശ്രീലങ്കയിലും തമിഴ്‌നാട്ടിലും ഒറ്റപ്പെട്ട ശക്തമായ മഴക്ക് കാരണമാകും. വേനല്‍ മഴയെ ശക്തിപ്പെടുത്താന്‍ ഈ ന്യൂനമര്‍ദത്തിന് കഴിയും. ശ്രീലങ്കയിലും തമിഴ്‌നാട്ടിലുമാകും കൂടുതല്‍ മഴ നല്‍കുക. ഒറ്റപ്പെട്ട മഴ കേരളത്തില്‍ മാര്‍ച്ച് അഞ്ചിനു ശേഷം ഉണ്ടാകും. കൂടുതലും തെക്കന്‍ കേരളത്തിനാണ് സാധ്യത. ഇത്തവണ വേനല്‍ സീസണിൻ്റെ തുടക്കത്തിൽ തന്നെ ന്യൂനമര്‍ദം രൂപപ്പെട്ടത് വേനല്‍ ചൂടിന് ആശ്വാസമാകും. ഇന്നു രാത്രി വൈകിയും നാളെയുമായി ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ഈര്‍പ്പമുള്ള വായുപ്രവാഹം തമിഴ്‌നാട്ടിലെത്തും. തമിഴ്‌നാടിന്റെ തീരപ്രദേശം വഴി തെക്കന്‍ തമിഴ്‌നാട്ടിലൂടെയാണ് കാറ്റിന്റെ ദിശ. ഇതിന്റെ ഒരു ഭാഗം കേരളത്തിലും പ്രവേശിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മഴ നല്‍കും. കാലാവസ്ഥാ പ്രവചന മാതൃകകള്‍…

    Read More »
  • Food

    മുടിയുടെ സൗന്ദര്യം കാക്കാൻ ഈ എണ്ണകൾ സഹായിക്കും

      സൗന്ദര്യമുള്ള മുടി ഇന്നും പലർക്കും ഒരു സ്വപ്നമാണ്. എന്നാൽ അത് ഒരു സ്വപ്നം മാത്രമല്ല. പൊടി, അന്തരീക്ഷ മലിനീകരണം, തെറ്റായ ഉൽപ്പന്നങ്ങൾ മുടിയിൽ ഉപയോഗിക്കുന്നത്, പോഷകക്കുറവുള്ള ആഹാരം, തുടങ്ങിയവയെല്ലാം മുടിയുടെ സൗന്ദര്യത്തിന് തടസമാണ്aaa. ശക്തവും മനോഹരവുമായ മുടിയിഴകൾക്ക് ശരിയായ രീതിയിലുള്ള പോഷണം നൽകേണ്ടതുണ്ട്. തലമുടിയെ ഉള്ളിൽ നിന്ന് പോഷിപ്പിക്കാൻ ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെങ്കിലും, മുടിയിഴകൾ മനോഹരമായി, ആരോഗ്യമുള്ളതായി സൂക്ഷിക്കാൻ എണ്ണ പുരട്ടുന്നത് കൂടുതൽ ഗുണം ചെയ്യും. മുടിയുടെ ആരോഗ്യത്തിനുള്ള പല തരം എണ്ണകൾ ഇതാ..   1. ബദാം എണ്ണ ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ ഇ, മഗ്നീഷ്യം എന്നിവയും മുടി വളർച്ചയെ സുഗമമാക്കുന്നു. ഇത് ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു, മുടി കൊഴിച്ചിൽ തടയാനും ബദാം എണ്ണ ഉത്തമമാണ്.   2. വെളിച്ചെണ്ണ ഏറ്റവും ജനപ്രിയമായ എണ്ണകളിൽ ഒന്നാണ് വെളിച്ചെണ്ണ. മലയാളികൾക്ക് വെളിച്ചെണ്ണ ഇല്ലാതെ ഒരു പാചകവുമില്ല, സൗന്ദര്യ സംരക്ഷണവുമില്ല. വിറ്റാമിൻ ഇ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് വെളിച്ചെണ്ണ. ഇത്…

    Read More »
  • Kerala

    അത്താഴം എപ്പോൾ കഴിക്കണം ?

    കിടക്കുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും അത്താഴം കഴിച്ചിരിക്കണം എന്നാണ് കണക്ക്.അത്താഴം അത്തിപ്പഴത്തോളം എന്നാണ് പഴമൊഴി.അതായത് വളരെ കുറച്ച് മതി അത്താഴമെന്ന്.രാത്രിയിൽ ശരീരം വിശ്രമിക്കുന്നതിനാൽ ആന്തരിക പ്രവർത്തനങ്ങൾ നടക്കാനുള്ള ഊർജമേ നമുക്ക് ആവശ്യമുള്ളൂ.മൊത്തം കലോറിയുടെ 15-20 ശതമാനം മാത്രം കിട്ടുന്ന രീതിയിലുള്ള ഭക്ഷണമാണ് രാത്രിയിൽ നല്ലത്. അത്താഴം കഴിക്കുന്ന സമയവും വളരെ പ്രധാനപ്പെട്ടതാണ്.രാത്രി ഏഴിനു മുന്‍പ് അത്താഴം കഴിക്കുന്നതാണ് ആരോഗ്യകരമായ ഭക്ഷണരീതി.രാത്രി വൈകി അത്താഴം കഴിക്കുന്നത് തടി കൂട്ടുകയും വയറുചാടാന്‍ കാരണമാകുകയും ചെയ്യും.ചിലര്‍ക്ക് ഇത് ഉറക്കമില്ലായ്മ, അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നിവയ്ക്ക് കാരണമായേക്കാം.മറ്റു ചിലര്‍ക്ക് ഇത് പതിവായി വയറുവേദനയ്ക്കും മലബന്ധത്തിനും കാരണമാകും. അത്താഴമുണ്ടാൽ അരക്കാതം നടക്കണമെന്നാണ് പറയാറുള്ളത്.അത്താഴം കഴിച്ചയുടന്‍ പോയി കിടന്നുറങ്ങരുത്.അല്‍പ്പമൊന്ന് നടക്കുന്നത് നല്ലതാണ്.അതേപോലെ രാത്രി ചോറ് കഴിക്കുന്നത് അത്ര നല്ലതല്ല.കൊഴുപ്പ്, പഞ്ചസാര, കാര്‍ബോഹൈഡ്രേറ്റ് എന്നിവയുടെ അളവ് കുറഞ്ഞിരിക്കുന്ന ഭക്ഷണമാണ് അത്താഴത്തിന് അനുയോജ്യം.സൂപ്പ്, റൊട്ടി, പച്ചക്കറി എന്നിവ അത്താഴത്തില്‍ ഉള്‍പ്പെടുത്താം. സോഡയും മറ്റ് മധുരപാനീയങ്ങളും അധിക കലോറി ചേർത്തവയാണെന്നുള്ള കാര്യം മറക്കരുത്.വെള്ളവും പാലും തന്നെയാണ്…

    Read More »
  • Kerala

    യുക്രെയിനിൽനിന്ന് 53 മലയാളി വിദ്യാർഥികൾകൂടി തിരിച്ചെത്തി; കേരളത്തിലേക്ക് ഇന്ന് എത്തിയത് 41 പേർ

    ന്യൂഡൽഹി: യുക്രെയിനിൽനിന്ന് 53 മലയാളി വിദ്യാർഥികൾകൂടി രാജ്യത്തേക്കു മടങ്ങിയെത്തി. ന്യൂഡൽഹി വിമാനത്താവളം വഴി 47 പേരും മുംബൈ വിമാനത്താവളം വഴി ആറു പേരുമാണ് ഇന്ന് എത്തിയത്. ഇതോടെ ‘ഓപ്പറേഷൻ ഗംഗ’ രക്ഷാദൗത്യം വഴി രാജ്യത്തു മടങ്ങിയെത്തിയ മലയാളി വിദ്യാർഥികളുടെ ആകെ എണ്ണം 184 ആയി. ബുക്കാറസ്റ്റിൽനിന്നും ബുഡാപെസ്റ്റിൽനിന്നുമുള്ള രണ്ട് ഇൻഡിഗോ വിമാനങ്ങളിലാണ് 47 മലയാളി വിദ്യാർഥികൾ ഇന്ന് ഉച്ചയ്ക്കു ന്യൂഡൽഹിയിൽ എത്തിയത്. ഇതിൽ 11 പേരെ കണ്ണൂർ വിമാനത്താവളം വഴിയും 20 പേരെ കൊച്ചി വിമാനത്താവളം വഴിയും 16 പേരെ തിരുവനന്തപുരം വിമാനത്താവളം വഴിയും ഇന്നുതന്നെ നാട്ടിലെത്തിക്കും. രക്ഷാദൗത്യത്തിന്റെ ആദ്യ ദിനമായ ഫെബ്രുവരി 27ന് 57ഉം രണ്ടാം ദിവസം 48ഉം മലയാളി വിദ്യാർഥികൾ ന്യൂഡൽഹിയിൽ എത്തിയിരുന്നു. ബുക്കാറെസ്റ്റിൽന്നുള്ള എയർഇന്ത്യാ വിമാനം ഇന്ന് രാത്രി 9.20ന് ഡൽഹിയിൽ എത്തുന്നുണ്ട്. ഈ വിമാനത്തിലും മലയാളി വിദ്യാർഥികൾ ഉണ്ട്. ഡൽഹി വിമാനത്താവളം വഴി ഇതുവരെ 152 മലയാളി വിദ്യാർഥികൾ മടങ്ങിയെത്തിയിട്ടുണ്ട്. ഡൽഹിയിലെത്തുന്ന വിദ്യാർഥികളെ വിമാന ടിക്കറ്റ്…

    Read More »
Back to top button
error: