LIFEMovieNewsthen Special

‘JE SUIS’ ഹ്രസ്വ ചിത്രം പ്രേക്ഷകരിലേക്ക്

മനുഷ്യ മനസ് എന്നും എഴുതിനും സിനിമക്കും വിധേയമായതാണ്. അത്തരമൊരു സൈക്കോളജിക്കൽ ത്രില്ലെർ ഷോർട് ഫിലിം ആണ് ഇനി പ്രേക്ഷകരെ കാത്തിരിക്കുന്നത്.

 

ഹു ദി അൺനോൺ, അവൾ, ലവ് സ്റ്റോറി എന്നീ ഹൃസ്വ ചിത്രങ്ങൾക്കു ശേഷം അർജുൻ അജു കരോട്ടുപാറയിൽ സംവിധാനം നിർവഹിക്കുന്ന ‘Je Suis’ ചിത്രത്തിന് വൻ പ്രേക്ഷക സ്വീകരയതയാണ് ലഭിക്കുന്നത്. AKVA പ്രൊഡക്ഷനും 5ഡി എന്റർടൈൻമെന്റും ചേർന്നൊരുക്കുന്ന ചിത്രം മാർച്ച് രണ്ടാം വാരത്തോടെ റിലീസ് ആകും. 10 മിനിറ്റ് ആണ് ചിത്രത്തിന്റെ ദൈർഖ്യം.

 

‘Je Suis’ എന്ന ഫ്രഞ്ച് വാക്യത്തിന്റെ അർത്ഥം ‘ഞാൻ ആകുന്നു’ (I am ) എന്നാണ്. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ നിഗൂഢതകളാണ് സിനിമ ഇരിക്കുന്നത്. അനന്തകൃഷ്‌ണൻ പ്രൊഡ്യൂസ് ചെയ്ത ചിത്രത്തിൽ നായക വേഷം ചെയ്തിരിക്കുന്നത് സിദ്ദിഖ് സൈൻ സി. എം ആണ്. പശ്ചാത്തല സംഗീതത്തിന് പ്രാധാന്യമുള്ള ചിത്രത്തിൽ സംഗീത സംവിധാനം ചെയ്തത് മൃദുൽ ആണ്. എഡിറ്റിംഗ് ചെയ്തിരിക്കുന്നത് ജെറിൻ സണ്ണി ആണ്.

Back to top button
error: