Kerala
കോട്ടയം ജില്ലയില്‍ 314 പേര്‍ക്കു കോവിഡ്; 260 പേര്‍ക്കു രോഗമുക്തി
കോട്ടയം: ജില്ലയില്‍ 314 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 314 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 260 പേര്‍ രോഗമുക്തരായി. 3168 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 122 പുരുഷന്‍മാരും 143 സ്ത്രീകളും 49 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 65 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ 2802 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 443899 പേര്‍ കോവിഡ് ബാധിതരായി. 439850 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 6406 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
-
- കോട്ടയം – 56
- പൂഞ്ഞാർ തെക്കേക്കര – 14
- കാഞ്ഞിരപ്പള്ളി – 11
- മണിമല, തലയോലപ്പറമ്പ് – 10
- പാമ്പാടി, ഏറ്റുമാനൂർ, കുറവിലങ്ങാട് – 9
- ഞീഴൂർ, മുണ്ടക്കയം, കടുത്തുരുത്തി, വാഴപ്പള്ളി – 8
- കറുകച്ചാൽ, കാണക്കാരി – 7
- മാടപ്പള്ളി, പാലാ – 6
- വാകത്താനം, ചങ്ങനാശേരി, എരുമേലി, കങ്ങഴ, പൂഞ്ഞാർ, വെള്ളൂർ, അയർക്കുന്നം, കൂരോപ്പട, മുത്തോലി, നെടുംകുന്നം – 5
- പാറത്തോട്, മേലുകാവ്, തൃക്കൊടിത്താനം, ചിറക്കടവ്, പുതുപ്പള്ളി മണർകാട് – 4
- എലിക്കുളം,തീക്കോയി, കൊഴുവനാൽ, വിജയപുരം – 3
- ഈരാറ്റുപേട്ട, ഉദയനാപുരം, തിടനാട്, മൂന്നിലവ്, ഭരണങ്ങാനം, കൂട്ടിക്കൽ, രാമപുരം, ആർപ്പൂക്കര, തിരുവാർപ്പ്, നീണ്ടൂർ, മീനച്ചിൽ,കുമരകം, അതിരമ്പുഴ – 2
- മുളക്കുളം, കല്ലറ, മറവന്തുരുത്ത്, കരൂർ, വാഴൂർ, കടനാട്, പനച്ചിക്കാട്, ചെമ്പ്, കുറിച്ചി, തലനാട്, മീനടം, തലപ്പലം, കിടങ്ങൂർ, അകലക്കുന്നം, മാഞ്ഞൂർ, മരങ്ങാട്ടുപിള്ളി – 1