FoodIndia

റഷ്യ-യുക്രൈന്‍ സംഘര്‍ഷം: ഇന്ത്യന്‍ അടുക്കളയെയും സാരമായി ബാധിക്കും

ന്യൂഡല്‍ഹി: ലോകരാജ്യങ്ങളെയെല്ലാഗ കാര്യമായി തന്നെ ബാധിച്ച പ്രശ്‌നമായിരുന്നു കോവിഡ് മഹാമാരി. എന്നാല്‍ കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളെ തരണം ചെയ്തു ആഗോളജനത കരകയറാന്‍ ശ്രമിക്കുമ്പോഴായിരുന്നു റഷ്യ-യുക്രൈന്‍ സംഘര്‍ഷം ഉടലെടുത്തത്. അത് ആ രണ്ട് രാജ്യത്തെ മാത്രമല്ല ഇന്ത്യയെയും കാര്യമായി ബാധിക്കുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. പ്രത്യേകിച്ച് അടുക്കളയില്‍ കാര്യമായ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് പറയപ്പെടുന്നത്്.

യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നമ്മുടെ രാജ്യത്തും വിലക്കയറ്റമുണ്ടാകുമെന്ന് എന്ന് എല്ലാവരം പറയുന്നുമ്പോള്‍തന്നെയാണ് പാചക എണ്ണയുടെ വിലയും കുതിച്ചുയരുമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നത്. വിവിധ തുറമുഖങ്ങളില്‍ ഇന്ത്യയിലേക്ക് കയറ്റി അയക്കാനിരുന്ന 3.5 ലക്ഷം ടണ്‍ പാചക എണ്ണ കുടുങ്ങിക്കിടക്കുന്നതിനാല്‍ ഇവയുടെ വില വരും നാളുകളില്‍ കുതിച്ചുയരും.

റഷ്യ, യുക്രൈന്‍ എന്നീ രാജ്യങ്ങളില്‍നിന്നാണ് ആഗോളതലത്തില്‍ ആവശ്യമായ സൂര്യകാന്തി എണ്ണയുടെ 80 ശതമാനവും കയറ്റുമതി ചെയ്യുന്നത്. ഇരുരാജ്യങ്ങളിലെയും സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇവയുടെ കയറ്റുമതി തടസപ്പെട്ടതിനാല്‍ ആഗോള വിപണിയില്‍ സൂര്യകാന്തി എണ്ണയുടെ ക്ഷാമവും രൂക്ഷമാകും. ഇത് വലവര്‍ധനവിന് കാരണമാകും.

നിലവിലെ ഉപഭോഗത്തിന്റെ 60 ശതമാനവും യുക്രൈനില്‍ നിന്നും റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഇന്ത്യ ഏകദേശം 5.5 ലക്ഷം ടണ്‍ സൂര്യകാന്തി എണ്ണ ലഭ്യമാക്കുന്നതിനായി കരാറെടുത്തതായി ഇന്റര്‍നാഷണല്‍ സണ്‍ഫ്‌ലവര്‍ ഓയില്‍ പ്രസിഡന്റ് സന്ദീപ് ബജോറിയയെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 1.8 ലക്ഷം ടണ്‍ ഇറക്കുമതി ചെയ്‌തെങ്കിലും ബാക്കി കയറ്റുമതിയുടെ കാര്യം അനിശ്ചിതത്വത്തിലാണ്. കണക്കുകള്‍ പ്രകാരം, ഒക്ടോബര്‍ വരെ ഇന്ത്യ 1.89 ദശലക്ഷം ടണ്‍ അസംസ്‌കൃത എണ്ണയാണ് ഇറക്കുമതി ചെയ്തത്. ഇതില്‍ 74 ശതമാനവും യുക്രെയ്‌നില്‍നിന്നും 12 ശതമാനം റഷ്യയില്‍ നിന്നുമാണ്.

Back to top button
error: