Month: March 2022
-
Kerala
കെ.എസ്.ആര്‍.ടി.സിയുടെ ഗവി – വണ്ടിപ്പെരിയാര്‍ – പരുന്തുംപാറ – വാഗമണ്‍ ടൂര്‍ പാക്കേജ് സര്‍വീസ് അനിശ്ചിതത്വത്തിൽ
റാന്നി: വനംവകുപ്പിന്റെ അനുമതി ലഭിക്കാത്തത് കാരണം കെ.എസ്.ആര്‍.ടി.സിയുടെ ഗവി – വണ്ടിപ്പെരിയാര്‍ – പരുന്തുംപാറ – വാഗമണ്‍ ടൂര്‍ പാക്കേജ് സര്‍വീസ് അനിശ്ചിതത്വത്തില്‍. റാന്നി ഡി.എഫ്.ഒയ്ക്ക് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അനുമതിയ്ക്കായി അപേക്ഷ നല്‍കിയിട്ട് രണ്ടാഴ്ചയിലേറെയായി.ഇതുവരെ വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് മറുപടി ലഭിച്ചിട്ടില്ലെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പറയുന്നു.ഡി.എഫ്.ഒയെ മൊബൈല്‍ ഫോണിലും ഓഫീസ് ഫോണിലും ബന്ധപ്പെടാന്‍ പലതവണ ശ്രമം നടത്തിയിട്ടും ഫലമുണ്ടായില്ല. ഗവി, വാഗമണ്‍ ടൂര്‍ പാക്കേജില്‍ ഏറ്റവും തിരക്കേറിയ സമയമാണിത്.പുതിയ സര്‍വീസ് സംബന്ധിച്ച് നിരവധി അന്വേഷണങ്ങള്‍ പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ഓഫീസില്‍ നിരന്തരം എത്തുന്നുണ്ട്.വനംവകുപ്പിന്റെ അനുമതി ലഭിക്കുമെന്ന് കരുതിയാണ് കെ.എസ്.ആര്‍.ടി.സി ഇത്തരത്തില്‍ സര്‍വീസ് നടത്താന്‍ തീരുമാനിച്ചത്.
Read More » -
Kerala
താരൻ, പേൻ, നര എന്നിവ മാറ്റാം; കറുത്ത് ഇടതൂർന്ന മുടിയ്‌ക്ക് നാടൻ എണ്ണകൾ
ആണായാലും പെണ്ണായാലും മുടിയാണ് അഴക്.നരയില്ലാതെ കറുത്ത ഇടതൂർന്ന മുടി ലഭിക്കാൻ ആരാണ് ആഗ്രഹിക്കാത്തത് ? മാർക്കറ്റിൽ നിന്ന് എണ്ണ വാങ്ങി പണം കളയാതെ ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം ഫലപ്രദമായ എണ്ണ. വെളിച്ചെണ്ണയിൽ ബ്രഹ്മിയും കറിവേപ്പിലയും ഇട്ട് കാച്ചി എണ്ണ തേച്ചാൽ മുടി വളരും.പേനും മാറും. മുടിക്കു നല്ല കറുപ്പു കിട്ടാനും ഇതു നല്ലതാണ്. നീല അമരിനീര്, കഞ്ഞുണ്ണി നീര്, നെല്ലിക്ക നീര് ഇവയോടൊപ്പം ഇരട്ടി മധുരം പൊടിച്ച് വെള്ളത്തിൽ കലക്കി പേസ്റ്റു രൂപത്തിലാക്കിയതും അഞ്ജനക്കല്ല് പൊടിച്ചതും ചേർത്ത് വെളിച്ചെണ്ണയിൽ കാച്ചുക. ഈ എണ്ണ മുടി കറുത്തു തഴച്ചു വളരാൻ ഏറെ നല്ലതാണ്. ചെമ്പരത്തിയില, കൃഷ്ണതുളസിയില, കൂവളത്തില, വെറ്റില ഇവയുടെ നീരും ജീരകവും കരിംജീരകവും പൊടിച്ചതും വെളിച്ചെണ്ണയിൽ ചേർത്ത് കാച്ചുക. മുടി വളരാൻ വിശേഷപ്പെട്ട എണ്ണയാണ്. മുടിക്കായയും താരനും മാറ്റാം മുടിക്കായയാണ് മുടി പൊട്ടിപ്പോകാനുള്ള പ്രധാന കാരണം. നനഞ്ഞ മുടി കെട്ടിവയ്ക്കുന്നതും വിയർപ്പും പൊടിയുമേറ്റ മുടി വൃത്തിയാക്കാതെ കെട്ടിവയ്ക്കുന്നതുമെല്ലാ മുടിക്കായയ്ക്കു കാരണമാകും.…
Read More » -
Crime
ഭാര്യ വാട്സാപ്പില്‍ ബ്ലോക്ക് ചെയ്തു; വിവാഹമോചനം തേടി യുവാവ്
റിയാദ്: സൗദി അറേബ്യയില്‍ ഭാര്യ വാട്സ്ആപ്പില്‍ ബ്ലോക്ക് ചെയ്തതിനെ തുടര്‍ന്ന് വിവാഹമോചനം തേടി യുവാവ്. സൗദി സ്വദേശിയാണ് വിവാഹം കഴിഞ്ഞ് വെറും മൂന്ന് മാസങ്ങള്‍ പിന്നിടുമ്പോള്‍ ബന്ധം വേര്‍പെടുത്താനൊരുങ്ങുന്നതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു. വിവാഹ മോചന കേസ് ഫയല്‍ ചെയ്ത സൗദി യുവാവിന് അനുകൂലമായാണ് ജിദ്ദ സിവില്‍ കോടതി വിധി പ്രഖ്യാപിച്ചത്. ഭര്‍ത്താവില്‍ നിന്ന് ലഭിച്ച സ്ത്രീധനവും സ്വര്‍ണവും യുവതി തിരികെ നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. കോടതി രേഖകള്‍ പ്രകാരം പരാതിക്കാരനായ യുവാവും യുവതിയും മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് വിവാഹിതരായത്. വിവാഹ സമയത്ത് സൗദി യുവാവ് യുവതിക്ക് 50,000 റിയാല്‍ പണവും കുറച്ച് സ്വര്‍ണവും നല്‍കി. കുറച്ചുനാള്‍ കഴിഞ്ഞ് വിവാഹ പാര്‍ട്ടി നടത്താമെന്ന് ധാരണയുമായി. ഭാര്യ തന്നെ വാട്സാപ്പില്‍ ബ്ലോക്ക് ചെയ്തെന്നും ഭാര്യയുമായി സംസാരിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാതെ വന്നെന്നും യുവാവ് കോടതിയില്‍ പറഞ്ഞു. ഭാര്യയുടെ പിതാവിനെ വിളിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ഭാര്യയോട് ഒന്നുകില്‍ തിരികെ വീട്ടില്‍…
Read More » -
Kerala
യുദ്ധ മേഖലകളിലെ സുരക്ഷിത കേന്ദ്രം ; അറിയാം ബങ്കറിനെക്കുറിച്ച്
എന്താണ് ബങ്കറുകൾ…? യുദ്ധം പതിവായ മേഖലകളിൽ സംഘർഷം രൂക്ഷമാകാനുള്ള സാധ്യയുള്ളതിനാൽ, ജനങ്ങൾക്ക് സുരക്ഷിതകേന്ദ്രത്തിലേക്ക് മാറുന്നതിനാണ് ബങ്കറുകൾ മുൻകൂട്ടി നിർമിക്കുന്നത്.പലരാജ്യങ്ങളും പലരീതിയിലാണ് ഇവ നിർമിക്കുക.അതായത് അവിടുത്തെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾക്ക് അനുസരിച്ചാകും ഓരോ രാജ്യത്തും ബങ്കറിന്റെ നിർമാണം. നിർമാണം രണ്ടുതരത്തിൽ…. സ്ഫോടനത്തിൽനിന്ന് സംരക്ഷിക്കുന്നവ, ആണവ വികിരണങ്ങളിൽനിന്ന് സംരക്ഷിക്കുന്നവ പ്രാഥമിക സൗകര്യങ്ങൾ… വൈദ്യുതിസൗകര്യം മാത്രമാണ് മിക്കവാറും ബങ്കറുകളിലുമുള്ളത്. ഭക്ഷണത്തിനും പ്രാഥമിക ആവശ്യങ്ങൾക്കും കെട്ടിടത്തിലെ സൗകര്യങ്ങളെയാണ് ഇവർ ആശ്രയിക്കുന്നത്. യുക്രൈനിൽ എങ്ങനെ…. എല്ലാ ബഹുനിലക്കെട്ടിടങ്ങളുടെയും അടിയിൽ ബങ്കറുകളുണ്ട്. 50-ഓളം പേർക്ക് ഒരു ബങ്കറിൽ കഴിയാം. ഫ്ലാറ്റിന്റെ വലിപ്പത്തിന് ആനുപാതികമായാണ് ഇവയുടെ എണ്ണം.അഞ്ചു ബങ്കർ വരെയുള്ള ഫ്ലാറ്റുകളുണ്ട്.അടിയന്തരസാഹചര്യം കണക്കിലെടുത്ത് ഭൂഗർഭ മെട്രോസ്റ്റേഷനുകളും വലിയ ഫ്ലാറ്റുകളിലെ കനാലുകളും ബങ്കറായി ഉപയോഗിക്കുന്നുണ്ട്. ദോഷങ്ങൾ… അകത്തേക്കും പുറത്തേക്കും ഒരു വഴിമാത്രമേയുള്ളൂവെന്നത് അപകടകരമായ സാഹചര്യങ്ങളിൽ രക്ഷപ്പെടൽ പ്രയാസകരമാക്കും. പുറത്തുനടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ച് അറിയാനുള്ള പ്രയാസം.ഇന്റർനെറ്റ് സംവിധാനങ്ങൾ നിലച്ചാൽ ആശയവിനിമയം തകരാറിലാകും. ഗുണങ്ങൾ… രക്ഷപ്പെടാനുള്ള ഉയർന്നസാധ്യത. ഭൂഗർഭ അറ ഒരുക്കുന്ന സുരക്ഷിത്വം, ദൃഢമായ ഭിത്തികൾ, വ്യോമാക്രമണം, ആണവവികിരണം…
Read More » -
Kerala
യേശുദാസിന് ഏറ്റവും കൂടുതൽ കൈയ്യടി നേടിക്കൊടുത്ത ഗാനം ഏതാണ് ? യേശുദാസ് തന്നെ ആ ഗാനത്തെപ്പറ്റി പറയുന്നു
യേശുദാസ് പാടിയ പാട്ടുകളിൽ ഏറ്റവും പ്രിയപ്പെട്ട ഗാനം ഏതാണ്..? ഈ ഒരു ചോദ്യത്തിന് ഉത്തരം പറയാൻ ഒരു മലയാളിക്കും കഴിഞ്ഞുവെന്നുവരില്ല.കാരണം അവരുടെ മനസു നിറയെ യേശുദാസ് പാടിയ എണ്ണമറ്റ ഗാനങ്ങളുടെ ഈണങ്ങൾ നിറഞ്ഞു നിൽക്കുകയാണ്.ഹിന്ദി സിനിമയായ ചിറ്റ് ചോറിലെ ഓ…കൊരിയാരേ,തമിഴിലെ കണ്ണേ കലൈമാനേ… തുടങ്ങി ഭാഷയ്ക്കതീതമായ എത്രയെത്ര പാട്ടുകളാണ് അദ്ദേഹം പാടിയിട്ടുള്ളത്.അല്ലെങ്കിൽ, യേശുദാസ് തന്നെ ഒരായിരം പാട്ടുകളാണല്ലോ !! അര നൂറ്റാണ്ടിലേറെ സംഗീത രംഗത്ത് സജീവമായ കെ.ജെ. യേശുദാസ് എന്ന കട്ടാശേരി ജോസഫ് യേശുദാസ് അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാരതീയ ഭാഷകളിലും പാടിയിട്ടുണ്ട്.ചലച്ചിത്ര സംഗീത ലോകത്തു മാത്രമല്ല, കർണ്ണാടക സംഗീത രംഗത്തും ഈ ഗായകൻ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്.ഏറ്റവും കൂടുതൽ മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ റെക്കോർഡും ഈ ഗായകന് തന്നെയാണ്. ‘ജാതി ഭേദം മതദ്വേഷം ..’ എന്നാരംഭിക്കുന്ന എക്കാലവും പ്രസക്തമായ ഗുരുവചനം പാടിക്കൊണ്ടാണ് യേശുദാസ് തന്റെ സിനിമാ സംഗീത യാത്ര ആരംഭിക്കുന്നത്.പ്രണയവും വിരഹവും ഭക്തിയുമടക്കം ഏത് ഭാവവും പൂർണതയോടെ ഒഴുകിയെത്തുന്ന…
Read More » -
World
സൗദിയില്‍ ജീവനക്കാര്‍ക്ക് ശമ്പളം ബാങ്ക് വഴിയല്ലെങ്കില്‍ ബിനാമി ഇടപാടിന് ശിക്ഷാനടപടി
റിയാദ്: സൗദിയില്‍ ജീവനക്കാര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴി ശമ്പളം നല്‍കാത്ത സ്ഥാപനങ്ങളെ ഇനി മുതല്‍ ബിനാമി സ്ഥാപനങ്ങളായി കണക്കാക്കി ശിക്ഷിക്കും. ബാങ്ക് വഴിയല്ലാതെ നേരിട്ട് പണമായി നല്‍കുന്നതാണ് ബിനാമി പ്രവര്‍ത്തനമായി പരിഗണിക്കുന്നത്. വേതന സുരക്ഷാ നിയമ പ്രകാരം രാജ്യത്തെ മുഴുവന്‍ തൊഴിലാളികള്‍ക്കും ബാങ്ക് വഴിയാണ് ശമ്പളം നല്‍കേണ്ടത്. വേതന സുരക്ഷ പദ്ധതി വന്‍ വിജയമാണെന്നും ബഹുഭുരിപക്ഷം തൊഴിലാളികള്‍ക്കും ശമ്പളം കൃത്യമായി ബാങ്ക് വഴി തന്നെ ലഭ്യമാകുന്നുണ്ടെന്നും അധികൃതര്‍ ഏതാനും ദിവസം മുമ്പ് സൂചിപ്പിച്ചിരുന്നു. അതിനായി മാനവ വിഭവ ശേഷി മന്ത്രാലയം പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. അതേ സമയം രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ബിനാമി പരിശോധനകള്‍ ശക്തമായി തുടരുകയാണ്.
Read More » -
Kerala
പൊറോട്ടയോടൊപ്പം അരമുറി സവാളയെങ്കിലും അരിഞ്ഞ് കഴിക്കണമെന്നു പറയുന്നതിന് പിന്നിൽ ഇതാണ്
പൊറോട്ടയുടെ ഗുണവും ദോഷവും തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ തുറമുഖ നിര്‍മ്മാണത്തിനായി ശ്രീലങ്കയില്‍നിന്ന് എത്തിയ തൊഴിലാളികളാണ് ആദ്യമായി ഇന്ത്യയിലേക്ക് പൊറോട്ട കൊണ്ടുവന്നത്. തൂത്തുക്കുടിയില്‍നിന്ന് തമിഴ്‌നാട്ടില്‍ വ്യാപകമായും പിന്നീട് കേരളത്തിലേക്കും അവിടെനിന്ന് കര്‍ണാടക, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും പൊറോട്ടയുടെ ജനപ്രീതി വ്യാപിച്ചു.അങ്ങനെ ദക്ഷിണേന്ത്യയിലാകെ പൊറോട്ടയുടെ ഇഷ്‌ടക്കാരുടെ എണ്ണം കൂടി.കൊത്ത് പൊറോട്ട, ഗോതമ്പ് പൊറോട്ട, പൊരിച്ച പൊറോട്ട എന്നിങ്ങനെ ഇതിന്റെ പല വകഭേദങ്ങള്‍ ഇന്ന് ലഭ്യമാണ്. മൈദകൊണ്ടാണ് പൊറോട്ട ഉണ്ടാക്കുന്നത്. ഇത് തയ്യാറാക്കാനായി മുട്ട, എണ്ണ എന്നിവയും ചേര്‍ക്കുന്നുണ്ട്.മൈദയെക്കുറിച്ച് പറഞ്ഞാല്‍, ഗോതമ്പ് സംസ്‌ക്കരിച്ച് അതിലെ തവിടും ധാതുക്കളുമൊക്കെ ഇല്ലാതാക്കി വെളുപ്പിച്ചെടുക്കുന്ന വസ്‌തുവാണെന്ന് അറിയുക.ഇത് വെളുപ്പിക്കാനായി ഉപയോഗിക്കുന്നത് ബെന്‍സൈല്‍ പെറോക്സൈഡാണ്. കൂടാതെ അലാക്‌സാന്‍ എന്ന രാസവസ്‌തുവും മൈദയില്‍ അടങ്ങിയിരിക്കുന്നത് കൊണ്ടാണ് പെറോട്ട കഴിക്കരുതെന്ന് ചിലര്‍ നിര്‍ദ്ദേശിക്കുന്നത്. പൊറോട്ടയെ കുറ്റം പറയുന്നുണ്ടെങ്കിലും, കേരളത്തില്‍ നിര്‍മ്മിക്കുന്ന ഒട്ടുമിക്ക പലഹാരങ്ങളിലും മൈദ ഉപയോഗിക്കുന്ന കാര്യം മിക്കവരും ഓര്‍ക്കുന്നില്ല.ബ്രഡ്, ബിസ്‌ക്കറ്റ്, ചിലതരം ചോക്ലേറ്റുകള്‍ ഉള്‍പ്പടെ ബേക്കറികളില്‍ ലഭിക്കുന്ന മിക്ക പലഹാരങ്ങളും മൈദ ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്.പഫ്സ്, പ്രവാസികള്‍…
Read More » -
Kerala
ബൈപാസ് സർജറിക്ക് ബൈ ബൈ;ഇഇസിപി ചികിത്സ പരീക്ഷിക്കാം
ആന്‍ജിയോ പ്ലാസ്റ്റിയും ബൈപാസും ഒഴിവാക്കി ഹൃദയാരോഗ്യം വീണ്ടെടുക്കാം ഹൃദയത്തിലെ ബ്ലോക്കുകൾ സർജറി ഇല്ലാതെ തന്നെ മാറ്റാൻ സഹായിക്കുന്ന ഒരു ചികിത്സയാണ് എൻഹാൻസ്ഡ് എക്സ്റ്റേണൽ കൗണ്ടർ പൾസേഷൻ (ഇഇസിപി).കൊറോണറി ആർട്ടറി ഡിസീസ് (സിഎഡി) ഉള്ള ആളുകളിൽ ഈ ചികിത്സ ആൻജീനയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് നിരവധി ക്ലിനിക്കൽ പഠനങ്ങൾ കാണിക്കുന്നുണ്ടെങ്കിലും, ഇഇസിപി ഇതുവരെ മിക്ക കാർഡിയോളജിസ്റ്റുകളും അംഗീകരിച്ചിട്ടില്ല, മൂന്നും നാലും ലക്ഷം രൂപയുടെ ബൈപ്പാസ് സർജറി ഇല്ലാതാകുന്നതാണ് കാരണമെന്നാണ് ഇതിനെപ്പറ്റിയുള്ള പ്രധാന ആക്ഷേപം.ഹൃദയമില്ലാത്തവർ അവിടെ നിൽക്കട്ടെ.ഹൃദയമുളളവര്‍ മാത്രം ഇത് ശ്രദ്ധിക്കൂ. ആന്‍ജിയോ പ്ലാസ്റ്റിയും ബൈപാസും ഒഴിവാക്കി ഹൃദയാരോഗ്യം വീണ്ടെടുക്കാം ആന്‍ജിയോ പ്ലാസ്റ്റിയും ബൈപാസും ഒഴിവാക്കി ഹൃദയാരോഗ്യം വീണ്ടെടുക്കാനാകുമോ? തീര്‍ച്ചയായും സാധിക്കും എന്നാണുത്തരം. E. E. C. P (Enhanced External Pulsation) അഥവാ സര്‍ജറിയില്ലാത്ത ബൈപാസ് ( Natural Bypass Therapy) ചികിത്സയിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. ബ്ലോക്കുളളവര്‍ക്കും ഹൃദയത്തിന്റെ പ്രവര്‍ത്തനം താളം തെറ്റിയവര്‍ക്കും ഏറ്റവും അനുയോജ്യമായ പരിഹാരമാര്‍ഗമാകും ഇഇസിപി. ബൈപാസ് ശസ്ത്രക്രിയയും…
Read More » -
Kerala
കുടുംബ ബജറ്റ് കുറയ്ക്കൂ, പാചകത്തിന് എൽ.പി.ജി ഗ്യാസും ഒപ്പം ഇൻഡക്ഷൻ കുക്കറും ഉപയോഗിക്കൂ
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന് ഇന്നലെ106 രൂപ 50 പൈസ വില വർദ്ധിച്ചു. കൊച്ചിയിലെ വില 2009 രൂപയായി. പാചക വാതക സിലിണ്ടറിന് പ്രതിദിനം വില കൂടിക്കൊണ്ടിരിക്കുന്നു. താങ്ങാനാവാത്ത വിലവർദ്ധനവും രൂക്ഷമായ പാചകവാതക ക്ഷാമവും നേരിടുന്ന പശ്ചാത്തലത്തിൽ പാചകത്തിന് ഒരു ബദൽ സംവിധാനം കൂടി നാം ആലോചിക്കണം. ഇലക്ട്രിക് പ്ലേറ്റ്, ഇലക്ട്രിക് കെറ്റിൽ, ഇലക്ട്രിക് പ്രഷർകുക്കർ, ഇലക്ട്രിക് ഓവൻ, മൈക്രോവേവ് ഓവൻ, സ്ലോ കുക്കറുകൾ, എയർ ഫ്രയർ തുടങ്ങി വിവിധ ഇലക്ട്രിക് ഉപകരണങ്ങൾ പാചകത്തിനായി ഉപയോഗിക്കാറുണ്ട്. പക്ഷേ ഇൻഡക്ഷൻ കുക്കറുകൾ ആണ് മിക്ക വീടുകളിലും ഇന്ന് ഉപയോഗിക്കുന്നത്. എന്നാൽ വൈദ്യുതി ചാർജ് കൂടും എന്ന കാരണത്താൽ പലരും പാചകവാതകയാണ് ഇപ്പോഴും പൂർണമായി ആശ്രയിക്കുന്നത്. ഗാർഹിക ആവശ്യത്തിനുള്ള 14.2 കിലോഗ്രാം പാചകവാതക സിലിണ്ടറിന് പുതുക്കിയ വില 910 രൂപയാണെങ്കിലും പലപ്പോഴും വീട്ടുമുറ്റത്ത് വരുമ്പോൾ 1000 രൂപയാകും. പാചകവാതകവും വൈദ്യുതിയും ഉപയോഗിച്ചുള്ള പാചകം താരതമ്യം ചെയ്യുമ്പോൾ ഇപ്പോൾ ലഭിക്കുന്ന ഏറ്റവും വിലകുറഞ്ഞ ഊർജ്ജം വൈദ്യുതിയാണ്.…
Read More » -
Business
1.33 ലക്ഷം കോടി രൂപ ഫെബ്രുവരിയിലെ ജിഎസ്ടി വരുമാനം; മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 18% വളര്‍ച്ച
ന്യൂഡല്‍ഹി: ധനമന്ത്രാലയത്തിന്റെ പുതിയ കണക്കനുസരിച്ച് ഫെബ്രുവരിയിലെ ജിഎസ്ടി വരുമാനം 1.33 ലക്ഷം കോടി രൂപയിലെത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 18 ശതമാനം വളര്‍ച്ച. എന്നാല്‍ വില്‍പ്പന നികുതിയില്‍ കുറവുണ്ടായി. ജനുവരിയിലെ വില്‍പ്പന നികുതി 1,40,986 കോടി രൂപയായിരുന്നു. 2022 ഫെബ്രുവരിയില്‍ സമാഹരിച്ച മൊത്ത ജിഎസ്ടി വരുമാനം 1,33,026 കോടി രൂപയാണ്. ഇതില്‍ കേന്ദ്ര ജിഎസ്ടി 24,435 കോടി രൂപയും സംസ്ഥാന ജിഎസ്ടി 30,779 രൂപയുമാണ്. സംയോജിത ജിഎസ്ടി 67,471 കോടി രൂപ (ചരക്കുകളുടെ ഇറക്കുമതിയില്‍ ശേഖരിച്ച 33,837 കോടി രൂപ ഉള്‍പ്പെടെ)യുമാണ്. സെസ് ഇനത്തില്‍ 10,340 കോടി രൂപയും (ചരക്കുകളുടെ ഇറക്കുമതിയില്‍ നിന്ന് സമാഹരിച്ച 638 കോടി ഉള്‍പ്പെടെ) ആണ് ലഭിച്ചതെന്ന് ധനമന്ത്രാലയം ഒരു പ്രസ്താവനയില്‍ പറഞ്ഞു. 2022 ഫെബ്രുവരിയിലെ വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ ജിഎസ്ടി വരുമാനത്തേക്കാള്‍ 18 ശതമാനം കൂടുതലും 2020 ഫെബ്രുവരിയിലെ ജിഎസ്ടി വരുമാനത്തേക്കാള്‍ 26 ശതമാനം കൂടുതലുമാണ്. ഫെബ്രുവരിയില്‍ 28 ദിവസത്തെ കണക്കെടുക്കുന്നതിനാല്‍ സാധാരണ ജനുവരിയില്‍…
Read More »