കിടക്കുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും അത്താഴം കഴിച്ചിരിക്കണം എന്നാണ് കണക്ക്.അത്താഴം അത്തിപ്പഴത്തോളം എന്നാണ് പഴമൊഴി.അതായത് വളരെ കുറച്ച് മതി അത്താഴമെന്ന്.രാത്രിയിൽ ശരീരം വിശ്രമിക്കുന്നതിനാൽ ആന്തരിക പ്രവർത്തനങ്ങൾ നടക്കാനുള്ള ഊർജമേ നമുക്ക് ആവശ്യമുള്ളൂ.മൊത്തം കലോറിയുടെ 15-20 ശതമാനം മാത്രം കിട്ടുന്ന രീതിയിലുള്ള ഭക്ഷണമാണ് രാത്രിയിൽ നല്ലത്.
അത്താഴം കഴിക്കുന്ന സമയവും വളരെ പ്രധാനപ്പെട്ടതാണ്.രാത്രി ഏഴിനു മുന്‍പ് അത്താഴം കഴിക്കുന്നതാണ് ആരോഗ്യകരമായ ഭക്ഷണരീതി.രാത്രി വൈകി അത്താഴം കഴിക്കുന്നത് തടി കൂട്ടുകയും വയറുചാടാന്‍ കാരണമാകുകയും ചെയ്യും.ചിലര്‍ക്ക് ഇത് ഉറക്കമില്ലായ്മ, അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നിവയ്ക്ക് കാരണമായേക്കാം.മറ്റു ചിലര്‍ക്ക് ഇത് പതിവായി വയറുവേദനയ്ക്കും മലബന്ധത്തിനും കാരണമാകും.
അത്താഴമുണ്ടാൽ അരക്കാതം നടക്കണമെന്നാണ് പറയാറുള്ളത്.അത്താഴം കഴിച്ചയുടന്‍ പോയി കിടന്നുറങ്ങരുത്.അല്‍പ്പമൊന്ന് നടക്കുന്നത് നല്ലതാണ്.അതേപോലെ രാത്രി ചോറ് കഴിക്കുന്നത് അത്ര നല്ലതല്ല.കൊഴുപ്പ്, പഞ്ചസാര, കാര്‍ബോഹൈഡ്രേറ്റ് എന്നിവയുടെ അളവ് കുറഞ്ഞിരിക്കുന്ന ഭക്ഷണമാണ് അത്താഴത്തിന് അനുയോജ്യം.സൂപ്പ്, റൊട്ടി, പച്ചക്കറി എന്നിവ അത്താഴത്തില്‍ ഉള്‍പ്പെടുത്താം.
സോഡയും മറ്റ് മധുരപാനീയങ്ങളും അധിക കലോറി ചേർത്തവയാണെന്നുള്ള കാര്യം മറക്കരുത്.വെള്ളവും പാലും തന്നെയാണ് മികച്ച പാനീയങ്ങൾ.മദ്യവും ബിയറും ഒഴിവാക്കേണ്ടതു തന്നെ.ഒപ്പം വറുത്തതും പൊരിച്ചതും.
നല്ല ജീവിതശൈലി നിലനിർത്തുന്നതിനുള്ള ഏറ്റവും പ്രധാന കാര്യം ശരിയായ ഭക്ഷണം, വ്യായാമം എന്നിവ മാത്രമല്ല ശരിയായ സമയത്ത് ഭക്ഷണം കഴിക്കുക എന്നതും കൂടിയാണ്.അതെ, നിങ്ങൾ കഴിക്കുന്ന ഭക്ഷണമാണ് നിങ്ങളുടെ ആരോഗ്യത്തെ നിർണ്ണയിക്കുന്നത്.