KeralaNEWS

രക്ഷാദൗത്യത്തിന് നാളെമുതൽ വ്യോമസേനാ വിമാനങ്ങളും

ന്യൂഡല്‍ഹി: യുക്രൈനില്‍ കുടുങ്ങിയ ശേഷിക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി മോസ്ക്കോയിലെ ഇന്ത്യന്‍ എംബസി സംഘം ഖാര്‍കീവിനടുത്തുള്ള റഷ്യന്‍ അതിര്‍ത്തിയില്‍ എത്തിയതായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശൃംഗ്‌ല അറിയിച്ചു.വ്യോമസേനാ വിമാനങ്ങള്‍ നാളെ മുതല്‍ രക്ഷാദൗത്യത്തില്‍ പങ്കാളികളാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്ന് ദിവസങ്ങളിലായി 26 വിമാനങ്ങളാണ് രക്ഷാദൗത്യത്തിനായി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.ഇതിൽ വ്യോമ സേനയുടെ 17 വിമാനങ്ങളും ഉൾപ്പെടും.  ഇന്ത്യക്കാരെ തിരികെ എത്തിക്കാനായി അടുത്ത മൂന്ന് ദിവസം 26 വിമാനങ്ങള്‍ ബുഡാപേസ്റ്റ്, ബുക്കാറസ്റ്റ് എന്നിവിടങ്ങളിലേക്കാകും അയയ്ക്കുക. പോളണ്ട്, സ്ലോവാക്യ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളും രക്ഷാദൗത്യത്തിനായി ഉപയോഗിക്കും.

Back to top button
error: