KeralaNEWS

സംസ്ഥാനത്ത് കോഴി ഇറച്ചി വില കുതിച്ചുയരുന്നു

കോഴിക്കോട്:സംസ്ഥാനത്ത് കോഴി ഇറച്ചി വില കുതിച്ചുയരുന്നു.ഒരാഴ്ചക്കിടെ കിലോയ്ക്ക് 50 രൂപയാണ് വര്‍ധിച്ചത്.കോഴിത്തീറ്റയുടെ വിലവർധനവും വേനലിന്‍റെ വരവോടെ പ്രാദേശിക കോഴി ഫാമുകള്‍ അടച്ചുപൂട്ടിയതുമാണ് നിലവിലെ വിലവർധനവിന് കാരണമായി പറയുന്നത്.
കോഴിക്കോട് ഒരാഴ്ച മുൻപ് കിലോയ്ക്ക് 180 രൂപ വിലയുണ്ടായിരുന്ന ബ്രോയിലര്‍ കോഴിയിറച്ചിയുടെ ഇന്നത്തെ വില 230 രൂപയാണ്. ലഗോണ്‍ വില 190 രൂപയും സ്പ്രിംഗ് ചിക്കന് 210 രൂപയുമായി ഉയര്‍ന്നു. കാടയുടെ വിലയും ഒന്നിന് 20 രൂപ വീതം ഉയ‍ര്‍ന്നിട്ടുണ്ട്.അതേസമയം പത്തനംതിട്ട ഉൾപ്പടെയുള്ള തെക്കൻ കേരളത്തിൽ ഒരു കിലോ കോഴിയിറച്ചിക്ക് 150 രൂപ മാത്രമാണ് വില.

Back to top button
error: