Month: March 2022

  • TRENDING

    പൊന്മുടി, കല്ലാർ, മങ്കയം ഇക്കോടൂറിസം കേന്ദ്രങ്ങളിൽ വെള്ളിയാഴ്ച മുതൽഓൺലൈൻ ടിക്കറ്റിംഗ്

      പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ 04.03.2022 (വെള്ളിയാഴ്ച) മുതൽ ഓൺലൈൻ ടിക്കറ്റ് ഏർപ്പെടുത്തി. www.keralaforestecotourism എന്ന വെബ്സൈറ്റിൽ 03-03-2022( വ്യാഴാഴ്ച ) മുതൽ ഓൺലൈനായി ടിക്കറ്റ് എടുക്കാം . സൈറ്റിൽ നിന്ന് ലഭിക്കുന്ന ഇ -ടിക്കറ്റ് ഉപയോഗിച്ച് ഈ ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശനം നടത്താവുന്നതാണ്. സന്ദർശകർ ഓൺലൈൻ ആയി തുക ഒടുക്കി സൈറ്റിൽ നിന്നും ലഭ്യമാക്കുന്ന ഇ -ടിക്കറ്റ് പ്രിന്റ് എടുത്തോ, മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്തോ സൂക്ഷിയ്ക്കേണ്ടതാണ്. ഇപ്രകാരം ഹാജരാക്കേണ്ടതായ ഇ -ടിക്കറ്റിന് പകരമായി ടിക്കറ്റ് തുക ഒടുക്കിയതായി കാണിയ്ക്കുന്ന മറ്റു രേഖകളൊന്നും പ്രവേശനത്തിന് അംഗീകരിയ്ക്കുന്നതല്ലെന്ന് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.

    Read More »
  • LIFE

    പുത്തൻ സെഡാൻ സ്ലാവിയയുമായി ചെക്ക് വാഹന നിർമാതാക്കളായ സ്കോഡ

            ഇന്ത്യയ്ക്കായി പ്രത്യേകം തയ്യാറാക്കിയ തങ്ങളുടെ പുത്തൻ സെഡാൻ സ്ലാവിയയുമായി ചെക്ക് വാഹന നിർമാതാക്കളായ സ്കോഡ. തങ്ങളുടെ പുതിയ മോഡലിന് വില പ്രഖ്യാപിച്ചിരിക്കുകയാണ് അവർ.1.0 ലിറ്റർ, 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുകളിൽ വില്പനക്കെത്തിയിരിക്കുന്ന സ്കോഡ സ്ലാവിയയുടെ 1.0 ലിറ്റർ എഞ്ചിനുള്ള മോഡലുകളുടെ വില മാത്രമാണ് തത്കാലം സ്കോഡ പ്രഖ്യാപിച്ചിരിക്കുന്നത്. ആക്റ്റീവ്, അംബീഷൻ, സ്റ്റൈൽ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായി വാങ്ങാവുന്ന സ്കോഡ സ്ലാവിയയുടെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത് 10.69 ലക്ഷം മുതലാണ്.   ഒറ്റ നോട്ടത്തിൽ പുത്തൻ ഒക്‌ടേവിയയുടെ അനിയൻ ലുക്കാണ് സ്ലാവിയയ്ക്ക്. സ്‌കോഡയുടെ മുഖമുദ്രയായ ബട്ടർഫ്‌ളൈ ഗ്രിൽ, L ഷെയ്പ്പിലുള്ള ഡേടൈം റണ്ണിങ് ലാമ്പുകൾ ചേർന്ന ഹെഡ്‍ലാംപ്, ക്രീസ് ലൈനുകൾ ചേർന്ന ബമ്പറുകൾ, C ഷെയ്പ്പിലുള്ള ടെയിൽ ലാംപ് എന്നിവ സ്ലാവിയയിൽ ഇടം പിടിച്ചിട്ടുണ്ട്. കൂപെ കാറുകൾക്ക് സമാനമായി പുറകിലേക്ക് ഒഴുകിയിറങ്ങുന്ന റൂഫാണ് മറ്റൊരു ആകർഷണം. ടൊർണാഡോ റെഡ്, ക്രിസ്റ്റൽ ബ്ലൂ, കാൻഡി വൈറ്റ്, റിഫ്ലെക്സ്…

    Read More »
  • LIFE

    സൈബർ ചതിക്കുഴികളെ പറ്റി “സൈബർ”

    സൈബർ ലോകത്തെ ചതിക്കുഴികളെ പറ്റി വ്യത്യസ്തമായ ഒരു പശ്ചാത്തലത്തിൽ പ്രേഷകരുടെ മുന്നിലേക്ക് ഒരു പുതിയ ഹൃസ്വ ചിത്രം കൂടി. “സൈബർ” എന്ന് പേരിട്ടിരിക്കുന്ന ചിത്രം അടുത്ത മാസത്തോടെ പ്രേഷകരുടെ മുന്നിലേക്ക്.   ഹു ദി അൺനോൺ, അവൾ, ലവ് സ്റ്റോറി എന്നിങ്ങനെ ഒട്ടേറെ ഷോർട് ഫിലിമുകൾക്ക് ശേഷം അർജുൻ അജു കരോട്ടുപാറയിൽ അണിയിച്ചൊരുക്കി,AKVA പ്രോഡക്ഷനും 5ഡി എന്റർടൈൻമെന്റും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ നായികാ വേഷം ചെയുന്നത് അനുഷ റാവുവാണ്.   ഇന്നത്തെ കാലഘട്ടത്തിൽ നടക്കുന്ന കഥാഗതിയാണ് ചിത്രത്തിൽ. നായികാ പ്രാധാന്യമുള്ള ചിത്രം സമൂഹത്തോട് വളരെ പ്രാധാന്യമുള്ള വിഷയം സംവദിക്കുന്നുണ്ട്. കഥക്കും നിർമാണത്തിനും വ്യത്യസ്തത പുലർത്തുന്ന ചിത്രം വളരെ മികച്ച ഒരനുഭവമാകും പ്രേഷകർക്ക് ലഭിക്കുക.

    Read More »
  • Crime

    തിരുവനന്തപുരം കുറുപുഴയിൽ യുവതി ഭർത്താവിനെ തലയ്ക്കടിച്ചു കൊന്നു

    തിരുവനന്തപുരം കുറുപുഴയിൽ യുവതി ഭർത്താവിനെ തലയ്ക്കടിച്ചു കൊന്നു. വെമ്പ് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ഷിജു (37) ആണ് മരിച്ചത്. ഷിജുവിന്റെ ഭാര്യ സൗമ്യയെ പാലോട് പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി കല്ലും ടൈലും ഉപയോഗിച്ചാണു യുവതി ഷിജുവിന്റെ തലയ്ക്കടിച്ചതെന്നു പൊലീസ് പറഞ്ഞു.

    Read More »
  • NEWS

    ​ഒടി​ടി പ്ലാ​റ്റ്ഫോ​മി​ൽ നി​ന്ന് റ​ഷ്യ​ൻ ടി​വി ഷോ​ക​ൾ പി​ൻ​വ​ലി​ക്കാ​നൊ​രു​ങ്ങി നെ​റ്റ്ഫ്ലി​ക്സ്

    യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​ൽ നി​ന്ന് റ​ഷ്യ​ൻ ടി​വി ഷോ​ക​ൾ പി​ൻ​വ​ലി​ക്കാ​നൊ​രു​ങ്ങി നെ​റ്റ്ഫ്ലി​ക്സ്. റ​ഷ്യ​യു​ടെ ഇ​രു​പ​തോ​ളം ടി​വി ഷോ​ക​ളാ​ണ് നെ​റ്റ്ഫ്ലി​ക്സ് ഒ​ഴി​വാ​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. ന​ട​പ​ടി​ക​ൾ ഉ​ട​ൻ സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. യു​ക്രൈ​നി​ൽ റ​ഷ്യ​ൻ ആ​ക്ര​മ​ണം അ​തി​ശക്തമാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നെ​റ്റ്ഫ്ലി​ക്സി​ന്‍റെ നി​ർ​ണാ​യ​ക തീരു​മാ​നം. നി​ല​വി​ൽ റ​ഷ്യ​യി​ൽ നെ​റ്റ്ഫ്ലി​ക്സി​ന് പ​ത്ത് ല​ക്ഷം വ​രി​ക്കാ​ർ മാ​ത്ര​മാ​ണു​ള്ള​ത്. യു​ക്രെ​യ്നി​ൽ അ​ധി​നി​വേ​ശം ന​ട​ത്തു​ന്ന റ​ഷ്യ​യു​ടെ മാ​ധ്യ​മ വി​ഭാ​ഗ​ങ്ങ​ളെ പി​ന്തു​ണ​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് നെ​റ്റ്ഫ്ലി​ക്സി​ന്‍റെ അ​ഭി​പ്രാ​യം. ക​ഴി​ഞ്ഞ വ​ർ​ഷം മെ​യി​ലാ​ണ് റ​ഷ്യ​യു​ടെ ടി​വി ഷോ ​ആ​ദ്യ​മാ​യി നെ​റ്റ്ഫ്ളി​ക്സി​ലെ​ത്തു​ന്ന​ത്. അ​തി​നാ​ൽ റ​ഷ്യ​യി​ൽ നി​ല​വി​ൽ നെ​റ്റ്ഫ്ലി​ക്സി​ന് ജീ​വ​ന​ക്കാ​രി​ല്ല.

    Read More »
  • Kerala

    മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണ വിലക്ക് : സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയില്‍ ഇന്ന് വിധി

    മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം വിലക്കില്‍ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെയുള്ള ഹര്‍ജി തള്ളിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയില്‍ ഇന്ന് വിധി പറയും. ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡും ചാനല്‍ എഡിറ്റര്‍ പ്രമോദ് രാമനും കേരള പത്രപ്രവര്‍ത്തക യൂണിയനുമാണ് അപ്പീല്‍ നല്‍കിയത്. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുടെ ബെഞ്ചാണ് കേസില്‍ വിധി പറയുക. ചാനലിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയായിരുന്നു ഹാജരായത്. ഭരണഘടനാ പരമായ പ്രശ്‌നമാണ് മീഡിയവണ്‍ ഉന്നയിച്ചതെന്ന് അഭിഭാഷകന്‍ ദുഷ്യന്ത് ദവെ വാദിച്ചു. കേന്ദ്ര സര്‍ക്കാറിന് വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ അമാന്‍ ലേഖി ഹാജരായി. സംപ്രേഷണം വിലക്കിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ ചാനല്‍ സിംഗിള്‍ ബെഞ്ചിനെ സമീപിച്ചിരുന്നു. ഈ ഹര്‍ജി തള്ളിയതിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു.  

    Read More »
  • NEWS

    ദിവസവും യുദ്ധം ശക്തം, കീവിലെ ടെലിവിഷന്‍ ടവര്‍ റഷ്യ തകര്‍ത്തു

          കീവ് പിടിച്ചെടുക്കാനുള്ള ശ്രമങ്ങളും റഷ്യ ശക്തമാക്കിയതോടെ ഏഴാം ദിവസവും യുദ്ധം ശക്തം. അതിനിടെ കീവിലെ ടെലിവിഷന്‍ ടവര്‍ റഷ്യ തകര്‍ത്തു. ഇതേത്തുടര്‍ന്ന് കീവിലെ ടെലിവിഷന്‍ ചാനലുകളുടെ സംപ്രേഷണവും നിലച്ചു. ഒറ്റക്കാണെങ്കിലും റഷ്യക്കെതിരെ പോരാട്ടം തുടരുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ സെലന്‍സ്‌കി പറഞ്ഞു. റഷ്യ ഒരു തീവ്രവാദ രാഷ്ട്രമായി മാറി, അവരോട് ആരും ക്ഷമിക്കില്ലെന്നും ഓരോ യുക്രൈന്‍ പൗരന്മാരും നിലവിലുള്ള പ്രതിസന്ധിയെ അതിജീവിക്കാനുള്ള ശ്രമത്തിലാണെന്നും സെലന്‍സ്‌കി പറഞ്ഞു. റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.വിവിധ ഇടങ്ങളിലായി ഉണ്ടാകുന്ന സ്‌ഫോടനങ്ങളില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. അതേസമയം യുദ്ധത്തെ അഭിമുഖീകരിക്കുന്ന രാജ്യത്തിന് അടിയന്തര അംഗത്വം നല്‍കാനുള്ള നടപടികളുടെ ഭാഗമായി യുക്രൈന് യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നല്‍കാന്‍ യൂറോപ്യന്‍ പാര്‍ലമെന്റ് ശുപാര്‍ശ ചെയ്തിരുന്നു. അതേസമയം യുക്രൈനിലുള്ള ഇന്ത്യക്കാരെ രക്ഷിക്കുന്നതിന്റെ ഭാഗമായി റഷ്യയിലെ ഇന്ത്യന്‍ എംബസി സംഘം അതിര്‍ത്തിയിലെത്തിയെന്ന് വിദേശകാര്യസെക്രട്ടറി അറിയിച്ചിരുന്നു. ഖാര്‍കീവ്, സുമി മേഖലയില്‍ കുടുങ്ങിയ 4000 പേരെ…

    Read More »
  • Kerala

    കെ.സുധാകരൻ- വി.ഡി സതീശൻ അച്ചുതണ്ടിനെതിരെ എം.പിമാരായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ടി.എന്‍ പ്രതാപന്‍, ബെന്നി ബഹനാന്‍, എം.കെ രാഘവന്‍ എന്നിവർ രംഗത്ത്, സുധാകരൻ രാജി സന്നദ്ധത അറിയിച്ചു

    തിരുവനന്തപുരം: എം.പിമാരായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ടി.എന്‍ പ്രതാപന്‍, ബെന്നി ബഹനാന്‍, എം.കെ രാഘവന്‍ എന്നിവരുടെ പരാതിയെ തുടർന്നാണ് കോണ്‍ഗ്രസ് പുനഃസംഘടന നിര്‍ത്തിവെക്കാന്‍ കെ.പി.സി.സിക്ക് ഹൈക്കമാന്‍ഡ് നിര്‍ദേശം നൽകിയത്. കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വറാണ് കെ.പി.സി.സി.സി പ്രസിഡന്റ് സുധാകരന് നിര്‍ദേശം നല്‍കിയത്. ഡി.സി.സി ഭാരവാഹികളുടെ പട്ടിക അന്തിമ രൂപമാക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് വിഭാഗീയതയുടെ പേരില്‍ ഹൈക്കമാന്‍ഡ് നടപടി. പുനഃസംഘടന ചര്‍ച്ചകളില്‍ തങ്ങളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും കെ.പി.സി.സി, ഡി.സി.സി ഭാരവാഹിത്വം അനര്‍ഹര്‍ക്കാണ് ലഭിക്കുന്നതെന്നുമാണ് എം.പിമാര്‍ പരാതിപ്പെട്ടത്. സമവായ നീക്കങ്ങള്‍ ഒന്നും പരിഗണിക്കാതെ കെ. സുധാകരനും വി.ഡി സതീശനും പാര്‍ട്ടി പുനഃസംഘടനയുമായി മുന്നോട്ടു പോകുന്നതിനെതിരേ നേരത്തെ തന്നെ ഗ്രൂപ്പ് നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇതിനിടെ കെ.പി.സി.സി പുനഃസംഘടന നിര്‍ത്തിവച്ചതില്‍ കെ.സുധാകരൻ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. കടിച്ചുതൂങ്ങാനില്ലെന്ന് വ്യക്തമാക്കിയ സുധാകരൻ രാജി സന്നദ്ധത അറിയിച്ചു കൊണ്ട് ഹൈക്കമാന്‍ഡിന് കത്തയച്ചു. ഇതിനു പിന്നാലെ പരാതി ഉന്നയിച്ചവരെ കേട്ടശേഷം മാത്രമാണ് പുനഃസംഘടനയെന്ന് എ.ഐ.സിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. കെ.പി.സി.സിയിൽ…

    Read More »
  • NEWS

    വിസ തട്ടിപ്പ്, ചതിയിലൂടെ യു.എ.ഇയിൽ എത്തിച്ച 8 നഴ്സുമാർ 10 ദിവസമായി ദുരിതത്തിൽ

    ഷാർജ: വൻ ശമ്പളം വാഗ്ദാനം ചെയ്ത് യു.എ.ഇയിലേക്ക് കൊണ്ടുവന്ന നഴ്സുമാർ ചതിയിൽ അകപ്പെട്ടു. ജോലി ലഭിക്കാതെ ഷാർജയിലെ കുടുസ്സു മുറിയിൽ ആഹാരത്തിനു പോലും വകയില്ലാതെ ദുരിതത്തിൽ കഴിയുകയാണിവർ. വീസയ്ക്കും യാത്രക്കൂലിക്കും മറ്റുമായി രണ്ടു ലക്ഷത്തോളം രൂപ വാങ്ങിയാണ് നഴ്സുമാരെ കൊണ്ടുവന്നത്. വയനാട്, ഇടുക്കി, എറണാകുളം സ്വദേശികളായ 3 നഴ്സുമാർ ഷാർജയിലും 5 പേർ അബുദാബിയിലും കുടുങ്ങിയിരിക്കുന്നു. കോയമ്പത്തൂരിലെ ധനു ടൂർസ് ആൻഡ് ട്രാവൽസ് പ്രതിനിധി സുരേഷാണ് 1,70,000 രൂപ കൈപ്പറ്റി സന്ദർശക വീസയിൽ തങ്ങളെ കൊണ്ടുവന്നതെന്ന് നഴ്സുമാർ പറയുന്നു. ഇവരെ യുഎഇയിലെത്തിച്ചത് 10 ദിവസം മുൻപാണ്. കേരളത്തിൽ നിന്ന് ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി കോഴ്സ് പാസ്സായവരാണ് ഇവർ. ദരിദ്ര കുടുംബാംഗങ്ങളായ ഇവർ പണം സംഘടിപ്പിച്ച് നൽകിയത് വളരെ കഷ്ടപ്പെട്ടാണ് പ്രതിമാസം ഒരു ലക്ഷത്തിലേറെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തിരുന്നു. യു.എ.ഇയിൽ എത്തിയതിന്റെ പിറ്റേന്ന് വ്യാജ ഇന്റർവ്യുവും നടത്തിയെന്ന് നഴ്സുമാർ പറയുന്നു. പിന്നീട് സുരേഷിനെയോ മാറ്റാരെയെങ്കിലുമോ ഫോണിൽ ബന്ധപ്പെടാൻ…

    Read More »
  • NEWS

    ”ഇരുട്ടിന് മേല്‍ വെളിച്ചമായി, മരണത്തിന് മേല്‍ ജീവിതമായി പൊരുതിനില്‍ക്കും, വിജയിക്കും. തോല്‍ക്കുകയില്ല; യുക്രെയ്‌നൊപ്പം നില്‍ക്കൂ. ഞങ്ങള്‍ക്കൊപ്പമാണു നിങ്ങളെന്നു പ്രവര്‍ത്തിച്ചു കാണിക്കൂ!” യൂറോപ്യന്‍ പാര്‍ലമെന്റില്‍ വികാരഭരിതനായി സെലെന്‍സ്‌കി

    കീവ്: യുക്രെയ്ന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്‌കി വികാരഭരിതനായി യൂറോപ്യന്‍ യൂണിയനോട് പറഞ്ഞതത്രയും ലോകം കേട്ടു, കയ്യടിച്ചു. പ്രസംഗം യുക്രെയ്‌നിയന്‍ ഭാഷയില്‍നിന്നു തത്സമയം ഇംഗ്ലിഷിലാക്കിയ ദ്വിഭാഷിയും വികാരഭരിതനായി. ‘സ്വന്തം കുഞ്ഞുങ്ങള്‍ ജീവനോടെയിരിക്കണമെന്ന് ആഗ്രഹിക്കുന്നു ഞാന്‍ ഉള്‍പ്പെടെയുളള യുക്രെയ്ന്‍കാര്‍. യുക്രെയ്‌നൊപ്പം നില്‍ക്കൂ. ഞങ്ങള്‍ക്കൊപ്പമാണു നിങ്ങളെന്നു പ്രവര്‍ത്തിച്ചു കാണിക്കൂ! 27 അംഗ യൂറോപ്യന്‍ യൂണിയനില്‍ യുക്രെയ്‌നെയും ചേര്‍ക്കാനുള്ള അപേക്ഷ നല്‍കിയതിനു പിറ്റേന്നാണ് ഇനിയും അംഗത്വം വൈകിപ്പിക്കരുതെന്നു സെലെന്‍സ്‌കി വിഡിയോ സന്ദേശത്തില്‍ യൂറോപ്യന്‍ പാര്‍ലമെന്റിനോട് ആവശ്യപ്പെട്ടത്. റഷ്യ നടത്തിയ ക്രൂരതകള്‍ വിവരിക്കുമ്പോള്‍ ഇടയ്ക്ക് പൂര്‍ത്തിയാക്കാനാകാതെ വിതുമ്പിപ്പോയി പരിഭാഷകന്‍. അപ്പോഴും ജനതയുടെ പോരാട്ട വീര്യമുയര്‍ത്തിപ്പിടിച്ച് നായകന്റെ വാക്കുകള്‍. ‘സ്വാതന്ത്ര്യ ചത്വരം വരെ റഷ്യ തകര്‍ത്തു. 16 കുഞ്ഞുങ്ങള്‍ മരിച്ചു. ഇവര്‍ ഏത് സൈനിക യൂണിറ്റില്‍ നിന്നുള്ളവരാണ്.’ സെലന്‍സ്‌കി ചോദിച്ചു. ‘നിങ്ങളില്ലെങ്കില്‍ ഞങ്ങളൊറ്റയ്ക്കാകാന്‍ പോകുന്നു’വെന്ന് പറഞ്ഞാണ് സെലന്‍സ്‌കി പിന്തുണ തേടിയത്. ‘ഇരുട്ടിന് മേല്‍ വെളിച്ചമായി, മരണത്തിന് മേല്‍ ജീവിതമായി പൊരുതി നില്‍ക്കും, വിജയിക്കും. തോല്‍ക്കുകയില്ലെ’ന്നാവര്‍ത്തിച്ചാണ് സെലന്‍സ്‌കി പ്രസംഗമവസാനിപ്പിച്ചത്. ഒന്നടങ്കം എഴുന്നേറ്റു…

    Read More »
Back to top button
error: