KeralaNEWS

നേര്യമംഗലം പാലത്തിന് ഇന്ന് 87–ാംപിറന്നാൾ

നേര്യമംഗലം:ഏഷ്യയിലെ ആദ്യ എ ക്ലാസ് ആര്‍ച്ച്‌ പാലമായ നേര്യമംഗലം പാലത്തിന് ഇന്ന് 87–ാംപിറന്നാള്‍.1935 മാര്‍ച്ച്‌ രണ്ടിന് തിരുവിതാംകൂര്‍ ഭരണാധികാരിയായിരുന്ന ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മയാണ് പാലം ഉദ്ഘാടനം ചെയ്തത്.എറണാകുളം, ഇടുക്കി ജില്ലകളെ ബന്ധിപ്പിച്ച്‌ മൂന്നാര്‍ പാതയിലാണ് ഈ പാലം.

214 മീറ്റര്‍ നീളത്തില്‍ 4.9 മീറ്റര്‍ വീതിയോടെ അഞ്ച് സ്പാനുകളിലായാണ് പാലം പൂര്‍ത്തീകരിച്ചിരിക്കുന്നത്.1961ലും 2018 ലുമുണ്ടായ മഹാപ്രളയങ്ങളെ അതിജീവിച്ച്‌ പെരിയാറിന് കുറുകെ, കൊച്ചി–ധനുഷ്‌കോടി ദേശീയപാതയില്‍ പ്രൗഢിയില്‍ വിരാജിക്കുകയാണ് 87-ാം വയസ്സിലും ഇന്ന് നേര്യമംഗലം പാലം.

Back to top button
error: