KeralaNEWS

അഞ്ചാം ക്ലാസുകാരൻ രക്ഷിച്ചത് ഇരുപതോളം വിദ്യാർഥികളുടെ ജീവൻ

കൊച്ചി: ഡ്രൈവറില്ലാതെ
തനിയെ മുന്നോട്ടു നീങ്ങിയ സ്‌കൂള്‍ ബസിലെ വിദ്യാര്‍ഥികളെ അപകടത്തില്‍ നിന്നു രക്ഷിച്ച്‌ അഞ്ചാം ക്ലാസുകാരന്‍.ശ്രീമൂലനഗരം അകവൂര്‍ ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ആദിത്യന്‍ രാജേഷിന്റെ ധീരതയാണ് മറ്റു വിദ്യാർഥികളെ അപകടത്തിൽ നിന്നും രക്ഷിച്ചത്. ശ്രീഭൂതപുരം വാരിശേരി രാജേഷ്-മീര ദമ്ബതികളുടെ രണ്ടാമത്തെ മകനാണ് ആദിത്യന്‍.

ഡ്രൈവര്‍ ഇല്ലാതെ ബസ് തനിയെ മുന്നോട്ടു നീങ്ങിയപ്പോള്‍ ആദിത്യന്‍ ഡ്രൈവറുടെ സീറ്റില്‍ ചാടിക്കയറി ബ്രേക്ക് ചവിട്ടി ബസ് നിര്‍ത്തുകയായിരുന്നു. ഈ സമയം ബസില്‍ ഇരുപതോഴം വിദ്യാര്‍ഥികളുണ്ടായിരുന്നു.സ്‌കൂളിന്റെ മുന്നിലുള്ള റോഡിലാണു സംഭവം.

 

സംഭവം ഇങ്ങനെ:വൈകിട്ട് ക്ലാസ് കഴിഞ്ഞ് വീട്ടില്‍ പോകുന്നതിനു വിദ്യാര്‍ഥികള്‍ ബസില്‍ കയറി ഇരിക്കുകയായിരുന്നു.ഡ്രൈവര്‍ ബസിലുണ്ടായിരുന്നില്ല.ഈ സമയത്താണു ഗിയര്‍ തനിയെ തെന്നി മാറി ബസ് പതുക്കെ മുന്നോട്ടു നീങ്ങിയത്.മറ്റു കുട്ടികൾ പരിഭ്രാന്തരായി അലറി കരയുന്നതിനിടയിൽ ബസിലുണ്ടായിരുന്ന ആദിത്യൻ ഡ്രൈവറുടെ സീറ്റിലേക്ക് ഓടിക്കയറി ബ്രേക്ക് ചവിട്ടി വാഹനം നിർത്തുകയായിരുന്നു.

Back to top button
error: