KeralaNEWS

മുന്‍ മന്ത്രി പി.കെ ഗുരുദാസന് സി.പി.എം വീട് നിര്‍മ്മിച്ചു നല്‍കും

കൊല്ലം: മുന്‍ മന്ത്രി പി.കെ ഗുരുദാസന് സി.പി.എം വീട് നിര്‍മ്മിച്ചു നല്‍കുന്നു. കൊല്ലം ജില്ലാ കമ്മിറ്റിയാണ് പണം സ്വരൂപിച്ച് വീട് നിർമ്മിക്കുന്നത്.കിളിമാനൂര്‍ പേടികുളത്താണ് പുതിയ വീടിന്റെ നിർമ്മാണം.പാര്‍ട്ടി അംഗങ്ങളില്‍ നിന്നും മാത്രമായിരുന്നു പണപിരിവ്.

ഈ സംസ്ഥാന സമ്മേളനത്തോടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വത്തില്‍ നിന്നും ഒഴിയുന്ന ഗുരുദാസൻ നിലവിൽ  പാര്‍ട്ടി ഫ്ലാറ്റിലാണ് താമസിക്കുന്നത്.ഇതൊടെ ഗുരുദാസന് ഫ്ലാറ്റും ഒഴിയേണ്ടി വരും.ഈ സാഹചര്യത്തിലാണ് പാർട്ടി വീട് നിർമ്മിച്ചു നൽകുന്നത്.
25 വര്‍ഷക്കാലം പാര്‍ട്ടിയുടെ കൊല്ലം ജില്ലാ സെക്രട്ടറിയും 10 വര്‍ഷം എം.എല്‍.എയും അഞ്ച് വര്‍ഷം എക്‌സൈസ്, തൊഴില്‍ വകുപ്പ് മന്ത്രിയുമായിരുന്നു പി.കെ ഗുരുദാസന്‍.

Back to top button
error: