പ്രായപൂര്‍ത്തിയാകാത്ത തന്റെ മകളെ ബലാത്സംഗം ചെയ്തയാളെ കൊലപ്പെടുത്തി തുണ്ടം തുണ്ടമാക്കി പുഴയിലെറിഞ്ഞ് പെൺകുട്ടിയുടെ പിതാവ്.മധ്യപ്രദേശിലെ ഖാണ്ട്‍വ ജില്ലയിലാണ് സംഭവം.
ഞായറാഴ്ചയാണ് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ശരീരഭാഗങ്ങൾ കണ്ടെത്തിയത്. സക്താപൂര്‍ ഗ്രാമത്തിലെ ത്രിലോക്ചന്ദ് എന്ന 55കാരന്‍റെ മൃതദേഹമാണ് നദിയില്‍ പൊങ്ങിക്കിടക്കുന്നതെന്ന് പിന്നീട് കണ്ടെത്തി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ കാരണവും കൊലയ്ക്ക് പിന്നില്‍ ആരാണെന്നും വ്യക്തമായത്.14 വയസ്സുള്ള പെണ്‍കുട്ടിയോടാണ് കൊല്ലപ്പെട്ടയാള്‍ ലൈംഗികാതിക്രമം നടത്തിയത്.