NEWS

വിശന്നിരിക്കുമ്പോൾ വയർ വേദന അനുഭവപ്പെടാറുണ്ടോ ?

യറുവേദന പല കാരണങ്ങളാൽ ഉണ്ടാകാം. ദഹന പ്രശ്നങ്ങൾ, മലബന്ധം, ആമാശയത്തിലെ വൈറസ്, ആർത്തവ വേദന, ഭക്ഷ്യവിഷബാധ, അൾസർ, ക്യാൻസർ എന്നിവയാണ് സാധാരണ വയറുവേദനയിൽ കാണപ്പെടുന്നത്.വിശന്നിരിക്കുമ്പോൾ വയർ വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ അൾസറിനുള്ള സാധ്യത ഏറെയാണ്.ചില സാഹചര്യങ്ങളില്‍ അള്‍സര്‍ ക്യാന്‍സറായി മാറിയേക്കാം.

അള്‍സര്‍ എന്നാല്‍ വ്രണമാണ്. കുടലിലും ആമാശയത്തിലും ഉണ്ടാവുന്ന വ്രണം അല്ലെങ്കില്‍ മുറിവുകളെയാണ് അള്‍സര്‍ എന്ന്പറയുന്നത്.പല കാരണങ്ങള്‍ മൂലം ആമാശയത്തിലും ഇത്തരം വ്രണങ്ങള്‍ ഉണ്ടാകാം. വസ്ത്രങ്ങളിലുണ്ടാവുന്ന ദ്വാരം പോലെയാണിവ. ചെറിയൊരു ദ്വാരമോ മുറിവോ ആയിരിക്കും ആദ്യഘട്ടത്തില്‍ ഉണ്ടാവുന്നത്. അത് അവഗണിക്കുമ്പോള്‍ ദ്വാരം വലുതായി വരും.

ഈ ലക്ഷണങ്ങള്‍ സൂക്ഷിക്കുക

അള്‍സറിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളില്‍ ഒന്നാണു വയറുവേദന. വയറില്‍ കത്തുന്ന പോലെ വേദന വന്നാല്‍ ഒന്ന് സൂക്ഷിക്കുക.

2. ഭക്ഷണശേഷം വയറ്റില്‍ അസ്വസ്ഥത.

3. വയറു വീര്‍ക്കലും അസാധാരണമായ വേദനയും അള്‍സറിന്‍റെ ലക്ഷണമാണ്. ഇതു വയറ്റിലെ ക്യാന്‍സറിന്റെയും ലക്ഷണമാകാം. അതുകൊണ്ടുതന്നെ ഒരിക്കലും ഇത് അവഗണിക്കാതിരിക്കുക.

4. ദഹനം ശരിയല്ലാതെ നടക്കുന്നതും നിസാരമായി കാണരുത്.

5. ഉറങ്ങുന്ന സമയത്ത് വയറ്റില്‍ വേദന.

6.മനംപുരട്ടല്‍, ഛര്‍ദ്ദി, നെഞ്ചരിച്ചില്‍, തലചുറ്റല്‍, വിശപ്പില്ലായ്മ.

7. മലബന്ധവും പെട്ടന്നുള്ള വയറു വേദനയും ശ്രദ്ധിക്കുക.

8. കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ വയറ്റില്‍ ബുദ്ധിമുട്ട്.

9. അകാരണമായി ശരീരഭാരം കുറയുന്നതും സൂക്ഷിക്കുക.

Back to top button
error: