NEWS

കെ-റയിൽ വരില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി; കൊല്ലം മെമു എവിടെയെന്ന ചോദ്യത്തിന് മറുപടിയില്ല

കൊല്ലം: കേരളത്തിൽ കെ-റയിൽ വരാൻ അനുവദിക്കില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.അപ്പോൾ കൊല്ലം മെമു എവിടെയെന്ന ചോദ്യത്തിന് അദ്ദേഹത്തിന് ഉത്തരവുമില്ല.
അദ്ദേഹത്തിന്റെ മണ്ഡലത്തിലുള്ളവര്‍ ഏറെ ആശ്രയിച്ചിരുന്ന ഒരു യാത്രാ ട്രെയിനായിരുന്നു എറണാകുളം–കോട്ടയം– കൊല്ലം മെമു.ഇത് സര്‍വീസ് നിറുത്തി വച്ചിട്ട് വര്ഷം രണ്ടായി.ഇതുവരെയും സര്‍വീസ്‌ പുനരാരംഭിക്കാന്‍ നടപടിയായില്ല.

കോവിഡ്‌ നിയന്ത്രണം ഒഴിവായി ജീവിതം സാധാരണ നിലയില്‍ എത്തിയിട്ടും ഈ സര്‍വീസിനുമാത്രം പച്ചക്കൊടി കാട്ടാത്ത റെയില്‍വേയുടെ നയത്തില്‍ നാട്ടില്‍ പ്രതിഷേധം ശക്തമാണ്‌.പക്ഷെ ഈ പ്രതിഷേധം കൊടിക്കുന്നില്‍ മാത്രം അറിഞ്ഞില്ല.

 

ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഏറെ ആശ്രയിച്ചിരുന്ന ഈ സര്‍വീസ്‌ പുനരാരംഭിക്കാന്‍ തടസ്സം എന്തെന്ന്‌ റെയില്‍വേ വിശദീകരിക്കുന്നുമില്ല. രാവിലെ എറണാകുളത്തുനിന്ന്‌ ആരംഭിച്ച്‌ 9.50ന്‌ കൊല്ലത്ത്‌ എത്തിയിരുന്ന മെമു പകല്‍ ഒന്നോടെ തിരികെ യാത്ര തിരിക്കും.

 

രാത്രി എട്ടോടെ വീണ്ടും കൊല്ലത്തെത്തിയിരുന്ന മെമു ഒമ്ബതിന്‌ എറണാകുളത്തേക്കു മടങ്ങും. തിരുവനന്തപുരം–മംഗളൂരു മലബാര്‍ എക്സ്‌പ്രസ്‌ പോയാല്‍ കൊല്ലത്തുനിന്ന്‌ വടക്കോട്ടേക്കുള്ള യാത്രക്കാര്‍ക്ക്‌ വലിയ ആശ്വാസമായിരുന്നു ഈ മെമു.

 

ചെറിയ സ്‌റ്റേഷനുകളില്‍ പോലും നിര്‍ത്തുമെന്നതിനാല്‍ നിരവധി യാത്രക്കാരാണ്‌ മെമുവിനെ ആശ്രയിച്ചിരുന്നത്‌. ചെറിയ സ്‌റ്റേഷന്‍ പരിധിയില്‍ വരുന്നവര്‍ രാവിലെ ജില്ലാ കേന്ദ്രത്തില്‍ എത്താന്‍ ആശ്രയിച്ചിരുന്നതും ഈ മെമുവിനെയാണ്‌.

 

കൊടിയുടെ നിറം നോക്കാതെ ഒരു മനസ്സോടെ കെ-റയിലിനെതിരെ സമരം നടത്തുന്ന കൊടിക്കുന്നിൽ എംപിക്ക് ഇതുവല്ലതും അറിയാമോ ആവോ ?

Back to top button
error: