ദില്ലി: ബി.ജെ.പിക്ക് എതിരായി നില്‍ക്കാന്‍ ആരും ഇല്ലാത്തതുകൊണ്ടാണ് യു.പിയില്‍ ബി.ജെ.പി ജയിച്ചതെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.നിയമസഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ മികച്ച വിജയമാണ് ആം ആദ്മി പാര്‍ട്ടി നേടിയത്. ഭരണത്തിലിരുന്ന കോണ്‍ഗ്രസിനെ പുറത്താക്കിക്കൊണ്ടാണ് പാര്‍ട്ടി അധികാരത്തില്‍ ഏറിയത്. ആം ആദ്മിയുടെ അടുത്ത ലക്ഷ്യം ഗുജറാത്താണ്’- കെജ്രിവാള്‍ പറഞ്ഞു.
രാമായണത്തിലും ഗീതയിലും ഉള്ള ഹിന്ദുത്വത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്നും ഭഗവാന്‍ ശ്രീരാമന്‍ ഒരിക്കലും നമ്മെ പരസ്പരം ശത്രുത പഠിപ്പിച്ചിട്ടില്ലെന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു