ഐഎസ്എല്ലില്‍ ഗോൾമഴ തീർത്ത് ഒന്നാംസ്ഥാനക്കാരായ ജംഷഡ്പൂര്‍ എഫ്സി.ഇന്ന് നടന്ന മത്സരത്തിൽ 5-1 നാണ് ഒഡീഷ എഫ്സിയെ അവർ തകർത്തത്.
ഇതോടെ 19 മത്സരങ്ങളിൽ നിന്ന് 40 പോയിന്റുമായി അവർ ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നു.അവരുടെ അടുത്ത മല്‍സരം മാർച്ച് 7 ന് രണ്ടാം സ്ഥാനത്ത് 37 പോയിന്റുമായി നില്ക്കുന്ന എടികെ മോഹന്‍ ബഗാനോടാണ്.
ഐഎസ്എല്ലിൽ നാളെ രണ്ട് മത്സരങ്ങളാണ് ഉള്ളത്.അതിൽ ഏറ്റവും പ്രധാനപ്പെട്ട മത്സരം ഹൈദരാബാദ് എഫ്സിയും മുംബൈയുമായുള്ളതാണ്.നിലവിൽ അഞ്ചാം സ്ഥാനത്തുള്ള മുംബൈ നാളെ ഹൈദരാബാദിനെ തോൽപ്പിച്ചാൽ കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് നാലാം സ്ഥാനത്തേക്ക് കയറും.അതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോവയുമായുള്ള അടുത്ത മത്സരം നിർണ്ണായകമാകും. മറ്റൊരു മത്സരം ടൂർണമെന്റിൽ നിന്നും പുറത്തായ ഈസ്റ്റ് ബംഗാളും ബംഗളൂരുവും തമ്മിലാണ്.ബ്ലാസ്റ്റേഴ്സ്-ഗോവ മത്സരം (മാർച്ച് 6) ഞായറാഴ്ചയാണ്.