KeralaNEWS

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട മീൻ അച്ചാർ ഉണ്ടാക്കുന്ന വിധം

മീൻ ഇഷ്ടമില്ലാത്ത ഏത് മലയാളിയാണ് ഉള്ളത്? എന്നാൽ ഇന്നത്തെ വിലയിൽ എല്ലാവർക്കും എന്നും മീൻ വാങ്ങി കഴിക്കാൻ സാധിച്ചെന്നു വരില്ല.അതിനാൽ തന്നെ നമുക്ക് ചെയ്യാവുന്നത് മീൻ വാങ്ങി അച്ചാർ ഇട്ട് വയ്ക്കുക എന്നതാണ്.വിദേശത്തുള്ള മക്കളും മരുമക്കളും ഒക്കെ വരുമ്പോൾ കൊടുത്തു വിടുകയുമാകാം.അച്ചാർ ഇട്ട് വച്ചാൽ മീൻ വളരെക്കാലം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയും എന്നതാണ് അതിന്റെ ഏറ്റവും വലിയ ഗുണം.
സാധാരണയായി അച്ചാര്‍ ഇടുവാന്‍ ഉപയോഗിക്കുന്നത് മോദ, ചൂര, പാര, വറ്റ, നെയ്‌ മീന്‍, … തുടങ്ങിയവയാണ്.ഇവിടെ ചൂരമീൻ അച്ചാർ ഇടുന്നതെങ്ങനെയെന്ന് നോക്കാം.

ചൂര മീൻ അച്ചാർ (Tuna Pickle)

ആവിശ്യമായ സാധനങ്ങൾ :

ചൂര മീന്‍ ചെറിയ കഷ്ണങ്ങളാക്കിയത് – അര കിലോ
കടുക്, ഉലുവ -1 സ്പൂൺ
ഇഞ്ചി -ഒരു വലിയ കഷ്ണം
വെളുത്തുള്ളി -15
പച്ചമുളക് -4 എണ്ണം
മുളക് പൊടി – 3 സ്പൂണ്‍
ഉലുവ പൊടി – കാല്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി -അര സ്പൂണ്‍
കായപ്പൊടി -ആവശ്യത്തിന്
എള്ളെണ്ണ
കറിവേപ്പില
ഉപ്പ്,വിനാഗിരി ആവശ്യത്തിന്

 

മീന്‍ ചെറിയ കഷ്ണങ്ങളാക്കി എടുക്കുക അതിലേക്ക് മഞ്ഞള്‍ പൊടി ,മുളക് പൊടി ,ഉപ്പ് എന്നിവ ചേര്‍ത്ത് പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞ് എണ്ണയിൽ വറത്തെടുക്കുക നന്നായി മൊരിയണ്ട. വറുത്ത മീന്‍ വേറൊരു പാത്രത്തിലേക്കു മാറ്റി ആ എണ്ണയില്‍ കടുക്, ഉലുവ വറുത്ത് കറിവേപ്പില ഇഞ്ചി ,വെളുത്തുള്ളി എന്നിവ ചതച്ചതും ചെറുതായി അരിഞ്ഞ പച്ചമുളക് കുറച്ച് ഉപ്പും ചേര്‍ത്ത് വഴറ്റുക.ഒരു പാത്രത്തില്‍ കുറച്ച് വെള്ളം എടുക്കുക അതില്‍ മുളക് പൊടി ,മഞ്ഞള്‍ പൊടി ഉലുവ പൊടി എന്നിവ കുറച്ച് കട്ടിയായി കലക്കി ഇതിലേക്ക് ചേര്‍ത്ത് ഇളക്കുക.

 

 .എണ്ണ തെളിഞ്ഞ് വരുമ്പോൾ വറുത്ത് വച്ച മീനും ചേര്‍ത്ത് നന്നായി ഇളക്കുക .കുറച്ച് വിനാഗിരി ചേര്‍ത്ത് നന്നായി ഇളക്കി മസാല മീനില്‍ നല്ലപൊലെ പിടിച്ച ശേഷം തീ ഓഫ് ആക്കുക.തണുത്ത ശേഷം നനവില്ലാത്ത ചില്ലു കുപ്പിയിൽ ആക്കി ഭദ്രമായി അടച്ച് വയ്ക്കുക.

Back to top button
error: