Month: March 2022

  • Kerala

    ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ പ്രൊഡ്യൂസര്‍ ശോഭാ ശേഖര്‍ അന്തരിച്ചു 

    തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ പ്രൊഡ്യൂസര്‍ ശോഭാ ശേഖര്‍ (40) അന്തരിച്ചു.അര്‍ബുദരോഗത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസില്‍ ജോലി ചെയ്യുന്ന ശോഭ, നേര്‍ക്കുനേര്‍ അടക്കം ന്യൂസിലെ വിവിധ പരിപാടികളുടെ പ്രോഡ്യൂസറായിരുന്നു.തൃക്കണ്ണാപുരം പൂഴിക്കുന്ന് സ്വദേശിനിയായിരുന്നു.സംസ്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ നടന്നു. ന്യൂസ്ദെനിന്റെ ആദരാഞ്ജലികൾ…

    Read More »
  • Health

    ഇന്ന് 2190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

    കേരളത്തില്‍ 2190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 405, തിരുവനന്തപുരം 366, കോട്ടയം 209, കോഴിക്കോട് 166, തൃശൂര്‍ 166, കൊല്ലം 165, ഇടുക്കി 125, പത്തനംതിട്ട 118, മലപ്പുറം 109, കണ്ണൂര്‍ 94, ആലപ്പുഴ 87, പാലക്കാട് 87, വയനാട് 77, കാസര്‍ഗോഡ് 16 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,497 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 80,152 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 78,730 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1422 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 214 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 17,105 കോവിഡ് കേസുകളില്‍, 8.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 72 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ…

    Read More »
  • Kerala

    നഴ്സ്, പാരാമെഡിക്കൽ,സ്റ്റെനോ,എന്‍ജിനീയര്‍; പുതുച്ചേരിയിലെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാഡുവേറ്റ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ചിൽ നിരവധി ഒഴിവുകൾ

    പുതുച്ചേരിയിലെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാഡുവേറ്റ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ചിൽ നിരവധി ഒഴിവുകൾ;ഇപ്പോൾ അപേക്ഷിക്കാം. * നഴ്‌സിങ് ഓഫീസര്‍, ഒഴിവുകള്‍ 106 (ജനറല്‍ 52, ഇഡബ്ല്യുഎസ്-13, ഒബിസി-20, എസ്‌സി-10, എസ്ടി-11). ശമ്ബളം 44900 രൂപ. യോഗ്യത: നഴ്‌സിങ് ബിരുദം അല്ലെങ്കില്‍ ജിഎന്‍എം ഡിപ്ലോമ. നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. പ്രായപരിധി 35 വയസ്. * മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജിസ്റ്റ്, ഒഴിവുകള്‍-12 (ജനറല്‍ 2, ഒബിസി-2, എസ്‌സി-1, എസ്ടി-7). യോഗ്യത: മെഡിക്കല്‍ ലബോറട്ടറി സയന്‍സ് ബാച്ചിലേഴ്‌സ് ഡിഗ്രിയും രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി 30 വയസ്. * ജൂനിയര്‍ എന്‍ജിനീയര്‍- സിവില്‍-1 (ജനറല്‍), ഇലക്‌ട്രിക്കല്‍-1 (ജനറല്‍), ശമ്ബളം 35400 രൂപ. യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചില്‍ ബിഇ/ബിടെക് ബിരുദവും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 30 വയസ്. * ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഇന്‍ എന്‍ടിടിസി, ഒഴിവ്-1 (ജനറല്‍). ശമ്ബളം 35400 രൂപ. യോഗ്യത: ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദം അല്ലെങ്കില്‍ ഡിപ്ലോമയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 35 വയസ്.  …

    Read More »
  • Kerala

    മന്ത്രി വി ശിവൻകുട്ടിയുടെ ഇടപെടൽ ;വളർത്തുനായ സൈറയുമായി ആര്യ കേരളത്തിലേക്ക് യാത്ര തിരിച്ചു

      യുക്രയിനിലെ യുദ്ധ ഭൂമിയിൽ വളർത്തുനായയെ ഉപേക്ഷിക്കാതെ കൂടെ കൂട്ടിയ ഇടുക്കി സ്വദേശിനി ആര്യ ഇന്ന്  കേരളത്തിൽ എത്തും. വളർത്തുനായ സൈറയെയും കൊണ്ടാണ് ആര്യ വിമാനത്തിൽ വരുന്നത്. വളർത്തുനായയെ വിമാനത്തിൽ കൊണ്ടുവരാൻ ആകില്ലെന്ന് വിമാന കമ്പനി അധികൃതർ നിലപാട് എടുത്തെങ്കിലും മന്ത്രി വി ശിവൻകുട്ടി ഇടപെട്ട് സൈറയെ കൂടി വിമാനത്തിൽ കൊണ്ടുവരാൻ സാഹചര്യം ഒരുക്കുകയായിരുന്നു. സൈറയുടെ വിമാന യാത്രാക്കൂലി നൽകാൻ തൊഴിൽവകുപ്പിന് കീഴിലുള്ള ഒഡേപെകിനോട്‌ മന്ത്രി നിർദേശം നൽകി. ഡൽഹി വിമാനത്താവളത്തിൽ ആര്യക്കും സൈറക്കും വേണ്ട സൗകര്യം ഒരുക്കാനും മന്ത്രി ഇടപെട്ടു. സഹജീവിയോടുള്ള ആര്യയുടെ സ്നേഹം ചൂണ്ടിക്കാട്ടി മന്ത്രി വി ശിവൻകുട്ടി ഫേസ്ബുകിൽ പോസ്റ്റ് ഇട്ടിരുന്നു. ആര്യയുമായും കുടുംബവുമായും മന്ത്രി നിരന്തരം ആശയ വിനമയം നടത്തുകയും ചെയ്തിരുന്നു.

    Read More »
  • Kerala

    ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്‌ന്‍ വോണ്‍ അന്തരിച്ചു

    സിഡ്‌നി: ഓസ്‌ട്രേലിയന്‍ സ്‌പിന്‍ ഇതിഹാസം ഷെയ്‌ന്‍ വോണ്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം 52- വയസ്സായിരുന്നു. ലോകം കണ്ട എക്കാലത്തെയും മികച്ച സ്‌പിന്നര്‍മാരില്‍ ഒരാളായിരുന്നു ഷെയ്ന്‍ വോണ്‍.ടെസ്റ്റില്‍ 145 മത്സരങ്ങളില്‍ 2.65 ഇക്കോണമിയില്‍ 708 വിക്കറ്റും 194 ഏകദിനങ്ങളില്‍ 4.25 ഇക്കോണമിയില്‍ 293 വിക്കറ്റും വോണിന്‍റെ പേരിലുണ്ട്. ടെസ്റ്റില്‍ 37 തവണ അഞ്ച് വിക്കറ്റ് നേട്ടവും 10 തവണ രണ്ടിംഗ്‌സിലുമായി 10 വിക്കറ്റ് നേട്ടവും വോണ്‍ പേരിലാക്കി. ഏകദിനത്തില്‍ ഒരു തവണയാണ് അഞ്ച് വിക്കറ്റ് പിഴുതത്. ടെസ്റ്റില്‍ 3154 റണ്‍സും ഏകദിനത്തില്‍ 1018 റണ്‍സും നേടി.

    Read More »
  • Kerala

    നടൻ ശങ്കർ നിർമ്മിക്കുന്ന സിനിമയിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ട്

    ഓഷ്യോ എന്റര്‍ടൈന്‍മെന്റ്‌സ്  ബാനറിൽ നടൻ ശങ്കര്‍  നിര്‍മ്മിക്കുന്ന പുതിയ സിനിമയിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ട്.സുരേഷ് ഉണ്ണികൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘എഴുത്തോല’ എന്ന ചിത്രത്തിലേക്കാണ്  പുതുമുഖങ്ങളെ തേടുന്നത്.വിവിധ പ്രായത്തില്‍ ഉള്‍പ്പെടുന്ന പ്രതിഭകള്‍ക്കാണ് അവസരം. 4 മുതല്‍ 6 വയസ്സ് വരെയുള്ള പത്തു ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും, 8 മുതല്‍ 12 വയസ്സ് വരെയുള്ള മൂന്നു പെണ്‍കുട്ടികളെയും 30 മുതല്‍ 45 വരെയുള്ള അഞ്ച് പുരുഷന്മാരേയും മൂന്ന് സ്ത്രീകളെയും 25 മുതല്‍ 30 വരെയുള്ള ഒരു സ്ത്രീയേയുമാണ് ഈ ചിത്രത്തിലേക്ക് ആവശ്യമുള്ളത്.   അഭിനയിക്കാന്‍ താല്പര്യമുള്ളവര്‍ ഒരു മിനിറ്റില്‍ കവിയാത്ത ഇന്‍ട്രോ വീഡിയോ അല്ലെങ്കില്‍ പെര്‍ഫോമന്‍സ് വീഡിയോ [email protected] എന്ന ഇമെയിലിലോ അല്ലെങ്കില്‍ 80756 60396 എന്ന വാട്ട്സ്‌ആപ്പ് നമ്ബറിലേക്കോ മാര്‍ച്ച്‌ 31 ന് അകം അയയ്ക്കുക. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത് ശങ്കര്‍, നിഷാ സാരംഗ് എന്നിവരാണ്. വിദ്യാഭ്യാസ രീതിയെപ്പറ്റിയും മാറുന്ന പാഠ്യരീതിപ്പറ്റിയുമാണ് എഴുത്തോലയില്‍ പറയുന്നത്.

    Read More »
  • NEWS

    റഷ്യ യുക്രൈൻ സംഘർഷം പിടി വിട്ട സാഹചര്യത്തിൽ മാധ്യസ്ഥതക്ക് സന്നദ്ധത അറിയിച്ച് സൗദി അറേബ്യ

    റഷ്യ യുക്രൈൻ സംഘർഷം പിടി വിട്ട സാഹചര്യത്തിൽ മാധ്യസ്ഥതക്ക് സന്നദ്ധത അറിയിച്ച് സൗദി അറേബ്യ . ഇന്നലെ രാത്രിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും യുക്രൈയിന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലെന്‍സ്‌കിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സംഘര്‍ഷത്തില്‍ ഇരു കക്ഷികള്‍ക്കുമിടയില്‍ ഇടപെട്ട് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാമെന്ന് വാക്ക് നല്‍കിയത്.   പ്രതിസന്ധി അവസാനിപ്പിക്കുന്നതിനും സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുമുള്ള രാഷ്ട്രീയ പരിഹാരത്തിലേക്ക് നയിക്കുന്ന ശ്രമങ്ങളെ സൗദി അറേബ്യ പിന്തുണയ്ക്കുമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞതായി സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.   സൗദി അറേബ്യയിലുള്ള യുക്രൈനിയന്‍ സന്ദര്‍ശകര്‍, ടൂറിസ്റ്റുകള്‍, തൊഴിലാളികള്‍ എന്നിവരുടെ വിസകളുടെ കാലാവധി മൂന്ന് മാസത്തേക്ക് നീട്ടി നല്‍കുമെന്ന് പ്രസിഡന്റ് സെലന്‍സ്‌കിയെ മുഹമ്മദ് ബിന്‍ സല്‍മാന്‍ അറിയിച്ചു.

    Read More »
  • Food

    ഏലാഞ്ചി ഉണ്ടാക്കാന്‍ ഇത്രക്കും എളുപ്പമാണ്..

    <span;>കോഴിക്കോടുകാരുടെ ഏറ്റവും പ്രധാനപ്പെട്ട ചായക്കടിയാണ് ഏലാഞ്ചി ഈസിയായി ഏലാഞ്ചി ഉണ്ടാക്കുന്നത് എങ്ങിനെയെന്ന് നോക്കാം നെയ്യ് – ഒരു ടീസ്പൂണ്‍ ഉണക്കമുന്തിരി – നാലെണ്ണം അണ്ടിപരിപ്പ് – നാലെണ്ണം ചിരകിയ തേങ്ങ – ഒരു കപ്പ് പഞ്ചസാര – കാല്‍ കപ്പ് ഏലയ്ക്കാ – കാല്‍ ടീസ്പൂണ്‍ ഒരു പാത്രം അടുപ്പത്ത് വെച്ച് നെയ്യ് ചൂടാക്കുക അതിലേക്ക് ഉണക്കമുന്തിരിയും അണ്ടിപ്പരിപ്പും ചേര്‍ക്കുക അതിനുശഷം തേങ്ങ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. അടുപ്പ് ഓഫ് ചെയ്ത് പഞ്ചസാരയും ഏലയ്ക്ക പൊടിയും ചേര്‍ത്ത് നന്നായി ഇളക്കി അടുപ്പില്‍ നിന്ന് മാറ്റി വയ്ക്കുക. മൈദ – ഒരു കപ്പ് മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍ ഉപ്പ് – അര ടീസ്പൂണ്‍ മുട്ട – ഒന്ന് വെള്ളം – ആവശ്യത്തിന് മുകളില്‍ തന്നിരിക്കുന്ന എല്ലാ ചേരുവകളും ദോശ മാവിന്റെ കട്ടിയില്‍ മിക്‌സ് ചെയ്യുക. ഒരു തവ അടുപ്പത്തുവെച്ച് മാവു കൊണ്ട് ഓരോ ദോശകള്‍ ഉണ്ടാക്കുക. അടുപ്പില്‍നിന്ന് ഇന്ന് മാറ്റിയ ദോശയില്‍…

    Read More »
  • Kerala

    കൊച്ചിയിലെ പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെയും ലൈംഗികാതിക്രമ ആരോപണം

    കൊച്ചി: ടാറ്റൂ ആര്‍ട്ടിസ്റ്റിന്റെ ലൈംഗികാതിക്രമത്തിന്റെ തുറന്നു പറച്ചിലിനു പിന്നാലെ കൊച്ചിയിലെ പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെയും മീടൂ ആരോപണം.മേക്കപ്പ് സ്റ്റുഡിയോ ഉടമ അനീസ് അന്‍സാരിക്കെതിരെയാണ് നിരവധി സ്ത്രീകള്‍ ലൈംഗികാതിക്രമ പരാതി ഉന്നയിച്ച്‌ രംഗത്ത് വന്നിരിക്കുന്നത്. അന്‍സാരിയുടെ മേക്കപ്പ് സ്റ്റുഡിയോയില്‍ പോയപ്പോഴുണ്ടായ അതിക്രമങ്ങളെ പറ്റി ഇന്‍സ്റ്റാഗ്രാമിലൂടെയാണ് സ്ത്രീകള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകളെ തുടര്‍ന്ന് ഇയാൾ മുങ്ങിയതായാണ് സൂചന.ഇയാള്‍ ഗള്‍ഫിലേക്ക് കടന്നുവെന്നും വിവരമുണ്ട്. കഴിഞ്ഞ ദിവസമാണ് അനീസിനെതിരെ ഇന്‍സ്റ്റാഗ്രാമില്‍ മീടു ആരോപണം ഉയര്‍ന്നത്.ഇതിന് പിന്നാലെയാണ് ഇയാള്‍ മുങ്ങിയത്.പ്രമുഖ മാളുകളിലടക്കം  കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മേക്കപ്പ് സാധനങ്ങള്‍ വില്‍ക്കുന്ന നിരവധി ഷോപ്പുകള്‍ ഇയാള്‍ക്കുണ്ട്.അനീസ് അന്‍സാരി എന്നുതന്നെയാണ് ഷോപ്പിന്റെ പേരും.

    Read More »
  • Kerala

    സ്വപ്നാസുരേഷിന് പ്രണയലേഖനമയച്ച പ്രവീൺ ഇറവങ്കരയുടെ തനിനിറം

    വാലൻ്റെൻസ് ഡേയിൽ സ്വപ്നാ സുരേഷിന് എഴുതിയ പ്രണയലേഖനത്തിലൂടെ സമൂഹമാധ്യമങ്ങളിൽ താരമായി മാറിയ തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കര ശരിക്കും ആരാണ്…? കഴിഞ്ഞ രണ്ടാഴ്ചയായി പ്രവീണും സ്വപ്നയും പ്രേമലേഖനവുമാണ് എങ്ങും ചർച്ചാവിഷയം. ഫെബ്രുവരി 14ന് വിശ്വപ്രണയ ദിനത്തിൽ തിരക്കഥാകൃത്തും നോവലിസ്റ്റും സംസ്ഥാന അവാർഡ് ജേതാവുമായ പ്രവീൺ ഇറവങ്കര ‘ന്യൂസ് ദെൻ’ ഓൺലൈൻ പോർട്ടലിലെ ‘നല്ലനടപ്പ്’ പംക്തിയിൽ എഴുതിയ കാലിക പ്രസക്തിയുള്ള പ്രേമലേഖനമാണ് ഭാഷാ സൗന്ദര്യം കൊണ്ടും പുതുമ കൊണ്ടും വായനക്കാരെ ആകർഷിച്ചത്. പോസ്റ്റ് ചെയ്തത് മിനിറ്റുകൾക്കകം ലക്ഷക്കണക്കിന് ആളുകളാണ് ഈ പ്രേമലേഖനം വായിച്ചതും അഭിപ്രായം പറഞ്ഞതും. മലയാളത്തിലെ മറ്റ് പ്രമുഖ ഓൺലൈൻ മാദ്ധ്യമങ്ങൾ അത് ഏറ്റെടുക്കുക കൂടി ചെയ്തതോടെ ഈ കഴിഞ്ഞ പ്രണയദിനം ഉത്സവമായി മാറി. പ്രേമലേഖനം വായിച്ച സാക്ഷാൽ സ്വപ്നാ സുരേഷ് തന്റെ സുഹൃത്ത്, ചലച്ചിത്ര സീരിയൽ താരം ജീജ സുരേന്ദ്രനിൽ നിന്ന് പ്രവീൺ ഇറവങ്കരയുടെ നമ്പർ വാങ്ങുകയും നന്ദി അറിയിക്കുകയും പ്രേമലേഖനത്തിന് മറുപടി അയക്കുകയും ചെയ്തു. ആ കത്തും നിമിഷങ്ങൾക്കകം വൈറലായി.…

    Read More »
Back to top button
error: