KeralaNEWS

ചെങ്കൊടി കണ്ടാൽ ചിലര്‍ക്ക് ഇപ്പോഴും വല്ലാതെ ഹാലിളകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കൊച്ചി: ചെങ്കൊടി കണ്ടാൽ ചിലര്‍ക്ക് ഇപ്പോഴും വല്ലാതെ ഹാലിളകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സിപിഎം സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച്‌ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കവേയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

ചെങ്കൊടി കാണുമ്ബോള്‍ ഹാലിളകുന്നത് മാടമ്ബിത്തരമാണെന്നും മാടമ്ബിമാരെ എങ്ങനെയാണ് നേരിട്ടതെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസിലാകുമെന്നും പിണറായി പറഞ്ഞു. ചെങ്കൊടി ഏന്തിയവരാണ് ഈ നാട്ടിലെ ഭരണാധികാരികളായി വന്നത്. ആ ചെങ്കൊടിയോട് ഇപ്പോഴും ചിലര്‍ക്ക് വല്ലാത്ത അലര്‍ജിയാണ്.അവരോട് ഒന്നേ പറയാനുള്ളൂ. ഇത് പണ്ട് മാടമ്ബിമാര്‍ പലരും ചോദിച്ചതാണ്. ആ മാടമ്ബിമാര്‍ക്ക് ഉത്തരം കൊടുത്തുകൊണ്ടാണ് ഈ പ്രസ്ഥാനം വളര്‍ന്നുവന്നത്. ആ മാടമ്ബിമാരുടെ ഏതെങ്കിലും തരത്തിലുള്ള താങ്ങും തണലും കൊണ്ട് വളര്‍ന്നുവന്ന പ്രസ്ഥാനമല്ല ഇത്. അത് മനസിലാക്കുന്നത് നല്ലതാണ്.

 

Signature-ad

 

സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്‌ പാതയോരത്ത് കൊടി തോരണങ്ങള്‍ കെട്ടിയതില്‍ സിപിഎമ്മിനെതിരെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.ഹൈക്കോടതി ഉത്തരവ് പരസ്യമായി ലംഘിക്കുകയാണെന്നും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.ഇതിന് പരോക്ഷമായി മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: