രാജ്യ തലസ്ഥാനമായ റോം ഉള്‍പ്പെടുന്ന മേഖലയാണ് ലാസിയോ.മഹാമാരിക്കാലം ഇവിടെ വരുത്തിയ പ്രതിസന്ധികള്‍ക്ക് പരിഹാരം എന്ന നിലയിലാണ് അധികൃതര്‍ പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ‘നെല്‍ ലാസിയോ കോണ്‍ അമോര്‍’ അല്ലെങ്കില്‍ ‘ഫ്രം ലാസിയോ വിത്ത് ലവ്’ എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതി പ്രകാരം 2022 ജനുവരി 1 നും ഡിസംബര്‍ 31 നും ഇടയില്‍ ഈ മേഖലയില്‍ വിവാഹം കഴിക്കുന്ന വിദേശികള്‍ക്കും സ്വദേശികള്‍ക്കുമാണ് സമ്മാനം ലഭിക്കുക.
പ്രാദേശിക കാറ്ററിംഗുകാര്‍, പൂക്കച്ചവടക്കാര്‍, വെഡ്ഡിംഗ് പ്ലാനര്‍മാര്‍, ഇവന്‍റ് കമ്ബനികള്‍ എന്നിവരില്‍ നിന്ന് സേവനങ്ങളോ ഉല്‍പ്പന്നങ്ങളോ വാങ്ങുമ്ബോള്‍ 2,000 യൂറോ വരെ റീഫണ്ട് നല്‍കാന്‍ 10 മില്യണ്‍ യൂറോയും പദ്ധതി പ്രകാരം അനുവദിച്ചിട്ടുണ്ട്.ഹണിമൂണ്‍ ചെലവുകള്‍, ഫോട്ടോഗ്രാഫി സേവനങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും. ഓഫര്‍ വേണ്ട ദമ്ബതികള്‍ വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ട പരമാവധി അഞ്ച് രസീതുകളുടെയെങ്കിലും തെളിവ് നല്‍കേണ്ടതുണ്ട്. 2023 ജനുവരി 31 വരെയോ ഫണ്ട് തീരുന്നത് വരെയോ വിവാഹത്തിനായുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസരമാണുള്ളത്. ലാസിയോ മേഖലയിലെ തന്നെ ഗ്രാമങ്ങളിലും നഗരങ്ങളിലുമടക്കം എവിടെ വേണമെങ്കിലും വിവാഹവേദിയായി വധുവരന്മാര്‍ക്ക് തെരഞ്ഞെടുക്കാം.