NEWS

പാക്കിസ്ഥാനെതിരെ താലിബാൻ;വാക്‌പോര്

കാബൂൾ: ഇന്ത്യ ഗുണനിലവാരമുള്ള ഗോതമ്പ് നൽകിയപ്പോൾ പാക്കിസ്ഥാൻ നൽകിയത് പുഴുവരിച്ച ഗോതമ്പെന്ന് താലിബാൻ.ഇന്ത്യ അയച്ച ഗോതമ്ബിന്റെ ഗുണനിലവാരത്തെ പുകഴ്ത്തി, ഗുണനിലവാരമില്ലാത്ത ഗോതമ്ബ് സംഭാവന നല്‍കിയ പാക്കിസ്ഥാനെ താലിബാന്‍ ഉദ്യോഗസ്ഥന്‍ വിമര്‍ശിച്ചതിന് പിന്നാലെ, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററില്‍ ഇരുകൂട്ടരും തമ്മിൽ കനത്ത വാക്‌പോരുണ്ടായി.

കഴിഞ്ഞ മാസമാണ് അയല്‍രാജ്യമായ അഫ്ഗാന്‍ ജനതയ്ക്ക് ഇന്ത്യ ഗോതമ്ബ് അയച്ചു തുടങ്ങിയത്.2000 മെട്രിക് ടണ്‍ ഗോതമ്ബുമായി ഇന്ത്യയുടെ രണ്ടാമത്തെ വാഹനവ്യൂഹം വ്യാഴാഴ്ച അമൃത്സറിലെ അട്ടാരിയില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ട്. അഫ്ഗാന്‍ ജനതയ്ക്കായി 50,000 മെട്രിക് ടണ്‍ ഗോതമ്ബ് ആണ് ഇന്ത്യ ഇങ്ങനെ നൽകുന്നത്.

Back to top button
error: