IndiaNEWS

പരുമല കോളജിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐയ്ക്ക് വിജയം

ത്തനംതിട്ട: എം ജി സര്‍വകലാശാലയ്ക്ക് കീഴിലെ കോളജുകളില്‍ 15ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പരുമല പമ്ബാ കോളജില്‍ (Parumala Pampa College) മുഴുവന്‍ സീറ്റിലും എതിരില്ലാതെ എസ്‌എഫ്‌ഐക്ക് (SFI) വിജയം.14 സീറ്റുകളിലും വനിതകളായിരുന്നു നാമനിര്‍ദേശ പത്രികകള്‍ നല്‍കിയിരുന്നത്. എതിര്‍ സ്ഥാനാര്‍ഥികള്‍ ആരും ഇല്ലാത്തതിനാല്‍ മുഴുവന്‍ പേരും വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
ജിഷ എല്‍സ ജോര്‍ജ് (ചെയര്‍പേഴ്സണ്‍), ഫെബ മറിയം മോനച്ചന്‍ (ജനറല്‍ സെക്രട്ടറി), വി അഞ്ജന (വൈസ് ചെയര്‍പേഴ്സണ്‍) അഖില, കാവ്യ മധു (യൂണിവേഴ്സിറ്റി കൗണ്‍സിലേഴ്സ്), ഗ്രീഷ്മ. കെ (മാഗസിന്‍ എഡിറ്റര്‍), ഷെറീന സാമുവല്‍ (ആര്‍ട്സ് ക്ലബ് സെക്രട്ടറി), ശ്രീലക്ഷ്മി, നീതു (വനിതാ പ്രതിനിധികള്‍), ഒന്നാം വര്‍ഷ പിജി റെപ്പ് പാര്‍വതി, രണ്ടാം വര്‍ഷ പിജി റെപ്പ് ആര്‍ ഗ്രീഷ്മ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: